KeralaNEWS

സെക്‌സ് എഡ്യൂക്കേഷൻ കുട്ടികള്‍ക്ക് കൊടുക്കുന്നതിന് മുൻപ് അധ്യാപകര്‍ക്കാണ് കൊടുക്കേണ്ടത്:നാദിറ മെഹ്റിൻ

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ട്രാൻസ്‌ വ്യക്തിയായ നാദിറ മെഹ്റിൻ.ജീവിതത്തില്‍ കയ്പ്പേറിയ ഒരുപാട് അനുഭവങ്ങള്‍ നാദിറയ്ക്ക് ഉണ്ടായിട്ടുണ്ട്.അതിലൊന്നാണ് സ്കൂൾ പഠനകാലത്തെ കൂട്ടബലാത്സംഗം.
ട്രാൻസ്‌ വ്യക്തിയായതുകൊണ്ടു തന്നെ
സ്‌കൂള്‍ കാലം മുതല്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ നാദിറയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.ഒരിക്കല്‍ സ്വന്തം ക്ലാസിലെ കുട്ടികളാല്‍ ക്ലാസ്മുറിയില്‍ വെച്ച്‌ ബലാത്സംഗം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ നാദിറ ഇക്കാര്യം പറയുന്നത്.
എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴായിരുന്നു നാദിറയ്ക്ക് അത്തരത്തിലൊരു ദുരനുഭവം നേരിടേണ്ടി വന്നത്.ക്ലാസില്‍ വെച്ച്‌ ക്ലാസിലെ എട്ട് കുട്ടികള്‍ ചേര്‍ന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് നാദിറ പറയുന്നു. ‘എട്ട് പേരെ പ്രതിരോധിക്കാനുള്ള ശക്തി അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ കരയുകയും നിലവിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ആ ദിവസം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അവരെന്റെ വസ്ത്രം അഴിക്കുന്നതൊക്കെ ഇന്നും മനസ്സിലുണ്ട്’, നാദിറ പറഞ്ഞു.
രണ്ടാഴ്ചയോളം ഞാൻ അതിന്റെ ട്രോമയില്‍ ആയിരുന്നു.പിന്നീട് സ്കൂളിലെത്തി പരാതികളുമായി പല അധ്യാപകരെയും കണ്ടു.പക്ഷേ അവരുടെ ഭാഗത്ത് നിന്ന് പോസിറ്റീവായ ഒരു റെസ്പോണ്‍സും ഉണ്ടായില്ല.മറിച്ച് അവരുമെന്നെ മറ്റൊരു കണ്ണാലാണ് കണ്ടത്.സെക്സ് എന്റെ കുലത്തൊഴിൽ എന്നപോലെയായിരുന്നു അവരുടെ പ്രതികരണം.അതിനാൽത്തന്നെ ഞാൻ ഇക്കാര്യം പിന്നീട് ആരോടും പറയാൻ പോയില്ല.
 ഇന്ന് ഞാൻ സംസാരിക്കുന്ന വേദികളിലൊക്കെ അധ്യാപകര്‍ മാറേണ്ടതിനെ കുറിച്ച്‌ പറയാറുണ്ട്. സ്‌കൂളുകളില്‍ സെക്‌സ് എഡ്യൂക്കേഷൻ കൊടുക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. അത് കുട്ടികള്‍ക്ക് കൊടുക്കുന്നതിന് മുൻപ് അധ്യാപകര്‍ക്കാണ് കൊടുക്കേണ്ടത്. അവരെ സെക്‌സും ജെൻഡറും ഗുഡ് ടച്ചും ബാഡ് ടച്ചുമൊക്കെ പറഞ്ഞു പഠിപ്പിക്കുകയാണെങ്കില്‍ ഇതൊക്കെ തിരുത്തപ്പെടാം.

അധ്യാപകര്‍ ഓര്‍ക്കേണ്ട കാര്യം അവരെല്ലാം വിദ്യാര്‍ത്ഥികളാണ്. ആണോ പെണ്ണോ എന്നതിനപ്പുറം വിദ്യാര്‍ത്ഥികളാണ്. അവര്‍ക്ക് ഒരു ബുദ്ധിമുട്ട് വരുമ്ബോള്‍ എങ്ങനെ പ്രതികരിക്കണമെന്ന ബോധം ഉണ്ടാകണം. അതില്‍ ജെൻഡര്‍ നോക്കുന്നത് ശരിയല്ല. പലര്‍ക്കും സംഭവിച്ചിട്ടുള്ളതാണ് ഇതൊക്കെയെന്നും നാദിറ പറഞ്ഞു.

 

ചെറുപ്പത്തില്‍ വീട്, സ്‌കൂള്‍ എന്ന രീതിയില്‍ നടന്നിരുന്ന ആളായിരുന്നു താനെന്നും നാദിറ പറഞ്ഞു. ഞാൻ വിവാഹങ്ങളിലോ, മരണങ്ങളിലോ, പൊതു ചടങ്ങുകളിലോ ഒന്നും പങ്കെടുക്കില്ലായിരുന്നു. പ്രത്യേകിച്ച്‌ കുടുംബത്തിലെ പരിപാടികള്‍ക്ക് ഒന്നും പോകില്ല.പോയാല്‍ ഞാൻ ആയിരിക്കും അവിടുത്തെ പ്രധാന സംസാര വിഷയം. കളിയാക്കാനൊക്കെ ഒരുപാട് പേര്‍ കാണുമായിരുന്നു എന്നും നാദിറ ഓര്‍ക്കുന്നു.

 

അതേസമയം, മോഡല്‍, ആക്ടിവിസ്റ്റ് അഭിനേത്രി എന്ന നിലയിലൊക്കെ നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട് നാദിറ. സംസ്ഥാനത്ത് പിജി കോഴ്‌സിന് ചേരുന്ന ആദ്യ ട്രാന്‍സ് വിദ്യാര്‍ത്ഥിയെന്ന നിലയിലാണ് നാദിറ ആദ്യമായി വാര്‍ത്തകളില്‍ നിറയുന്നത്. പഠിക്കുന്ന സമയത്ത് കലാലയ രാഷ്ട്രീയത്തില്‍ തിളങ്ങിയ നാദിറ, ഒരു ഇടതുപക്ഷ യുവജനസംഘടനയുടെ നേതൃനിരയിലേക്കും എത്തിയിരുന്നു.ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തിലൂടെയാണ് നാദിറ ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.

Back to top button
error: