കാലുകള്‍ വരണ്ട് ചൊറിയുന്നതാണ് കരള്‍ രോഗത്തിന്റെ ഒരു അവസ്ഥയാണ്. ചൊറിച്ചില്‍ വന്ന് അവിടെ ചര്‍മം ഇളകിപ്പോകുന്നതാണ് മറ്റൊരു അവസ്ഥ.അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും കരള്‍ രോഗ ലക്ഷണമാകാം.കരളിന്‍റെ പ്രവര്‍ത്തന തകരാര്‍ മൂലമോ കരളിനുണ്ടാകുന്ന കേടുപാട് മൂലമോ പിത്തരസത്തിന്‍റെ ഉത്‌പാദനം വര്‍ദ്ധിക്കുന്നത് മൂലമാണ് ഛര്‍ദ്ദിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നത്.അപൂര്‍വ്വം ചില അവസരങ്ങളില്‍ രക്തം ഛര്‍ദ്ദിക്കുകയും ചെയ്യാം.മൂത്രത്തിന്റെയും ചർമ്മത്തിന്റെയും നിറവിത്യാസമാണ് മറ്റൊരു ലക്ഷണം.കരൾ രോഗത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് ക്ഷീണം.നടക്കുമ്പോൾ തലചുറ്റുന്നതുപോലെ തോന്നുക,മറവി തുടങ്ങിയവയെല്ലാം കരൾ രോഗത്തിന്റെ സൂചനകളാണ്.
∙ മദ്യപാനം ഒഴിവാക്കുക
∙ ഭക്ഷണം ആരോഗ്യകരമാക്കുക, എണ്ണയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കണം, പഴങ്ങൾ, പച്ചക്കറികൾ ധാരാളമായി ഉൾപ്പെടുത്തുക.
∙ വ്യായാമം ശീലമാക്കണം. കരളിന്റെ ആരോഗ്യത്തിനായി പ്രതിദിനം 30–40 മിനിട്ട് വ്യായാമം ചെയ്യുക.
∙ പ്രമേഹം, അമിത കൊളസ്ട്രോള്‍ തുടങ്ങിയവ നിയന്ത്രിക്കുക.
∙ രക്തദാനം ചെയ്യുമ്പോൾ കർശനമായി ജാഗ്രത പാലിക്കണം.
∙ ലൈംഗിക ശുചിത്വവും മിതത്വവും പാലിക്കുക.
∙ മറ്റൊരാൾ ഉപയോഗിച്ച ഷേവിംഗ് സെറ്റ്, ബ്ലേഡ്, സിറിഞ്ച് എന്നിവ ഉപയോഗിക്കരുത്.
∙ കുടിവെള്ളം അഞ്ചു മിനിട്ട് തിളപ്പിച്ചാറിയശേഷം മാത്രം ഉപയോഗിക്കുക.
∙ ഭക്ഷണം വൃത്തിയായി അടച്ചു സൂക്ഷിക്കുക.
∙ തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കണം.
∙ മലവിസർജ്ജനത്തിനുശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം.
∙ ആഹാരത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകണം.
∙ ഡോക്ടറുടെ നിർദേശമില്ലാതെ ഒരു തരത്തിലുള്ള മരുന്നുകളും ഉപയോഗിക്കരുത്.