IndiaNEWS

കുട്ടികളുടെ മുന്നിൽ ഹെഡ്മിസ്ട്രസും അധ്യാപികമാരും തമ്മിൽ പൊരിഞ്ഞ അടി 

ധ്യാപകർ എന്നും കുട്ടികള്‍ക്ക് മാതൃക ആകേണ്ടവരാണ്.പ്രത്യേകിച്ച് സ്കൂളിൽ വെച്ച്.എന്നാൽ ഇപ്പോൾ‍ പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോയിൽ കുട്ടികളുടെ മുന്നിൽ വെച്ച് സ്കൂളിൽ ഹെഡ്മിസ്ട്രസും അധ്യാപികമാരും തമ്മിലുള്ള ഒരു പൊരിഞ്ഞ അടിയുടേതാണ്.

ബീഹാറിലാണ് സംഭവം.പട്‌നയിലെ ഒരു സ്കൂളിലെ പ്രധാനാധ്യാപികയും രണ്ട് അധ്യാപകരും തമ്മിലായിരുന്നു കുട്ടികളുടെ മുന്നില്‍ വച്ചുള്ള പൊരിഞ്ഞ അടി.സ്‌കൂളിലെ ജനാലകള്‍ അടച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് വലിയ കയ്യാങ്കളിയിലേക്ക് എത്തിയത്.

കൊറിയ ഗ്രാമത്തിലെ പഞ്ചായത്ത് സ്‌കൂളിലെ അധ്യാപികമാരായിരുന്നു കൂട്ടത്തല്ല് നടത്തിയത്.ക്ലാസ് മുറിയുടെ ജനാലകള്‍ അടയ്ക്കാന്‍ ഹെഡ്മിസ്ട്രസ്സ് ആവശ്യപ്പെടുകയും മറ്റേയാള്‍ നിരസിക്കുകയും ചെയ്തതാണ് വൈറലായ അടിപിടിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെ ഹെഡ്മിസ്ട്രസും അധ്യാപികയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.പിന്നാലെ പുറത്തേക്കുവന്ന അധ്യാപിക ഹെഡ്മിസ്ട്രസിനെ അടിക്കുകയായിരുന്നു.തൊട്ടുപിന്നാലെ മറ്റൊരു അധ്യാപിക ചെരുപ്പുമായി ഓടിയെത്തി. ചെരുപ്പുകൊണ്ട് അവരും ഹെഡ്മിസ്ട്രസ്സിനെ അടിച്ചു.ഇരുവരും ചേര്‍ന്ന് സ്‌കൂളിനോട് ചേര്‍ന്നുള്ള വയലിലേക്ക് ഹെഡ്മിസ്ട്രസ്സിനെ വലിച്ചുകൊണ്ടുപോയി ഒരാൾ പിടിച്ചുകിടത്താൻ ശ്രമിക്കുന്നതും മറ്റയാൾ ചെരുപ്പുകൊണ്ട് വീണ്ടും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Back to top button
error: