Month: May 2023

  • Kerala

    കൊച്ചിയിൽ നിന്നും വിയറ്റ്നാമിലേക്ക് നേരിട്ട് ഫ്ലൈറ്റ് സർവീസ്

    കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നേരിട്ട് വിയറ്റ്നാമിലേക്ക് ഫ്ലൈറ്റ് സർവീസ് ആരംഭിച്ചു. വിയറ്റ്‌നാമിലെ ഹോചിമിൻ സിറ്റിയിലേക്ക് ആഴ്ചയില്‍ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സര്‍വീസാണ് ആരംഭിച്ചിരിക്കുന്നത്. ഇതോടെ പൂര്‍വേഷ്യയിലേക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 45 പ്രതിവാര വിമാന സര്‍വീസുകളാവും. കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് സിയാലിന്റെയും രാജ്യത്തിന്റെ ടൂറിസം വ്യവസായത്തിന്റെയും വികസനത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. നിലവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് പുതിയ സര്‍വീസ്. സിംഗപ്പൂരിലേക്ക് രണ്ട് പ്രതിദിന വിമാന സര്‍വീസുകളുണ്ട്. ആഴ്ചയില്‍ ആറ് ദിവസം ബാങ്കോക്കിലേക്ക് ഒരു വിമാന സര്‍വീസും ക്വാലാലംപൂരിലേക്ക് മൂന്ന് പ്രതിദിന സര്‍വീസുകളുമുണ്ട്.   നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഒരു കോടിയിലേറെ യാത്രക്കാരെയാണ് സിയാല്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനത്താണ് കൊച്ചി വിമാനത്താവളം.

    Read More »
  • Crime

    ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ നഴ്സിനുനേരെ ബസില്‍ അതിക്രമം; യുവാവ് പിടിയില്‍

    തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്ക് നേരെ അതിക്രമം. ബാലരാമപുരം വഴിമുക്കില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതി കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) പിടിയിലായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതിക്കുനേരേയായിരുന്നു രഞ്ജിത്തിന്റെ അതിക്രമം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. യുവതിയുടെ ബഹളം കേട്ട് സഹയാത്രികരും കണ്ടക്ടറും ഇടപെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ബാലരാമപുരം പോലീസിന് കൈമാറി.

    Read More »
  • India

    ഭര്‍ത്താവിന്റെ മരണം സഹിക്കാനാവാതെ ഭാര്യ ജീവനൊടുക്കി 

    ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവിന്റെ മരണം സഹിക്കാനാവാതെ ഭാര്യ ജീവനൊടുക്കി.ഹൈദരാബാദിലെ ബാഗ് ആംബര്‍പേട്ടിലെ ഡിസി കോളനിയിലെ സഹിതി(29) ആണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെയാണ് സഹിതി തൂങ്ങി മരിച്ചത്.ആറ് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ ഭർത്താവ് മനോജ് ഹൃദയാഘാതം മൂലമാണ് മരിച്ചത്.ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് സഹിതി ജീവനൊടുക്കുകയായിരുന്നു.

    Read More »
  • Social Media

    മൂക്കിനു താഴെയുള്ള പീഡനങ്ങളെ അവഗണിച്ച് സ്ത്രീ സുരക്ഷയ്ക്കു വേണ്ടി പ്രസംഗിക്കുന്നു; കമല്‍ ഹാസനെതിരെ ആഞ്ഞടിച്ച് ചിന്മയി

    ചെന്നൈ: ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായെത്തിയ നടന്‍ കമല്‍ഹാസനെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. കഴിഞ്ഞ 5 വര്‍ഷമായി താന്‍ നേരിടുന്ന വിലക്കിനെതിരെ ഒരിക്കലെങ്കിലും നടന്‍ ശബ്ദിച്ചിട്ടുണ്ടോ എന്ന് ചിന്മയി രൂക്ഷമായ ഭാഷയില്‍ ചോദിച്ചു. റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം കഴിഞ്ഞ ദിവസം ഒരു മാസം പിന്നിട്ടിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് ചിന്മയി രംഗത്തെത്തിയത്. ”തമിഴ്നാട്ടിലെ ഒരു ഗായിക ഒരു പീഡകന്റെ പേര് പരസ്യമായി വിളിച്ചു പറഞ്ഞതിന് കഴിഞ്ഞ 5 വര്‍ഷമായി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴും അത് തുടരുന്നു. ആ പീഡകനോട് ബഹുമാനം ഉള്ളതുകൊണ്ട് അയാള്‍ക്കെതിരെ ആരും ഒന്നും ശബ്ദിച്ചില്ല. നിങ്ങള്‍ ഒരു വാക്കെങ്കിലും ഉച്ചരിച്ചോ? മൂക്കിനു താഴെ നടക്കുന്ന പീഡനങ്ങളെ അവഗണിച്ച് സ്ത്രീ സുരക്ഷക്കു വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും?”- ചിന്മയി കുറിച്ചു. ചിന്മയിയുടെ…

    Read More »
  • India

    ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍  ചെങ്കോലിന്റെ പങ്കെന്താണ്: സ്വാമി സന്ദീപാന്ദ ഗിരി

    ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ചെങ്കോലിനെ പറ്റി പറയുന്നില്ലെന്ന് സന്ദീപാന്ദ ഗിരി. ചെങ്കോല്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഇല്ലെന്നും സ്വാതന്ത്രൃം അര്‍ദ്ധരാത്രിയില്‍ എന്ന ലാറി കോളിൻസും ഡോമനിക് ലാപ്പിയറും ചേര്‍ന്ന് എഴുതിയ പുസ്തകത്തില്‍ ഇതിനെ പറ്റി പറഞ്ഞിട്ടില്ല എന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പണ്ഡിറ്റ് നെഹ്‌റുവും ഈ കോലിനെക്കുറിച്ച്‌ ഒന്നും പറയുന്നില്ലല്ലോ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കപ്പെടുന്ന വേളയിൽ ലോക്‌സഭാ സ്പീക്കറുടെ സീറ്റിന് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള ചരിത്രപരമായ ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിക്കുമെന്ന് ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.ഇതിനെതിരെയായിരുന്നു സ്വാമിയുടെ പോസ്റ്റ്.

    Read More »
  • Kerala

    വണ്ടിപ്പെരിയാറില്‍നിന്ന് മാലിന്യം കൊണ്ടു വന്ന് കളമശ്ശേരിയില്‍ തള്ളി; ലോറികള്‍ പിടിച്ചെടുത്തു

    കൊച്ചി: കളമശ്ശേരിയില്‍ മാലിന്യം തള്ളിയവരെ പിടികൂടി. മാലിന്യം കൊണ്ടു വന്ന മൂന്ന് ലോറികളും പിടിച്ചെടുത്തു. പ്ലാസ്റ്റിക്, അറവു മാലിന്യങ്ങളാണ് നഗരസഭയുടെ ഡംബിങ് യാര്‍ഡില്‍ തള്ളിയത്. നഗരസഭാ സ്‌ക്വാഡാണ് ലോറികള്‍ പിടിച്ചെടുത്തത്. ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്നാണ് മാലിന്യങ്ങള്‍ ഇവിടേക്ക് കൊണ്ടു വന്നത്.

    Read More »
  • Kerala

    കമ്പം ടൗണില്‍ അരിക്കൊമ്പന്റെ അഴിഞ്ഞാട്ടം; അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു, ഒരാള്‍ക്ക് വീണ് പരിക്ക്

    കമ്പം (തമിഴ്നാട്): ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ കമ്പം ടൗണില്‍. അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ലോവര്‍ ക്യാമ്പില്‍നിന്ന് കമ്പം ടൗണിലേക്ക് നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ നേരത്തേ വിഹരിച്ചിരുന്ന ചിന്നക്കനാല്‍ ഭാഗത്തേക്കായാണ് അരിക്കൊമ്പന്‍ നീങ്ങുന്നത് എന്നാണ് പറയപ്പെടുന്നത്. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്. ആന വരുന്നതുകണ്ട് വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിയ ആള്‍ക്കാണ് വീണു പരിക്കേറ്റത്. കഴിഞ്ഞ ദിവസം വനമേഖലയിലായിരുന്നഅരിക്കൊമ്പന്‍ ഇന്ന് കാര്‍ഷിക മേഖലയും കടന്നാണ് കമ്പം ടൗണിലെത്തിയത്. ഇതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പന്‍ കാര്‍ഷിക മേഖലയിലെത്തിയത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാല്‍ ചിന്നക്കനാലിന് വളരെ അടുത്തെത്തും. കമ്പം ടൗണിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്. ആനയെ നഗരപ്രദേശത്തുനിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ തമിഴ്‌നാട് വനംവകുപ്പ് ഊര്‍ജിതമാക്കി. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയില്‍ ദീര്‍ഘദൂരം സഞ്ചരിച്ചാണ് അരിക്കൊമ്പന്‍ ജനവാസ…

    Read More »
  • India

    ഡൽഹിയിൽ കനത്തമഴ; വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

    ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തു ശക്തമായ മഴയെ തുടർന്ന് നാല് വിമാനങ്ങൾ വഴിതിരിച്ച് വിട്ടു.ഇന്ന് രാവിലെ മുതല്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും പെയ്യുന്നത്. മഴയെ തുടര്‍ന്ന് പല ഭാഗങ്ങളിലും വെളളം കെട്ടിനിന്നതോടെ ഗതാഗത സംവിധാനങ്ങൾ അപ്പാടെ താറുമാറായിട്ടുണ്ട്.നോയിഡ ഉള്‍പ്പെടെ ഡല്‍ഹി-എന്‍സിആറിന്റെ പല ഭാഗങ്ങളിലും പുലര്‍ച്ചെ കനത്ത മഴയാണ് പെയ്തത്.മഴ വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്.നിരവധി വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്നു വൈകുന്നത്. നാല് വിമാനങ്ങള്‍ ജയ്പൂരിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. അടുത്ത രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. എൻസിആറിന്റെ സമീപ പ്രദേശങ്ങളിലും 30-60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും മഴയോടുകൂടിയ ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 30 വരെ ഡല്‍ഹിയില്‍ മഴയ്ക്കും മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഐഎംഡി) അറിയിച്ചു.

    Read More »
  • India

    പത്താം ക്ലാസുകാർക്ക് റയിൽവേയിൽ ജോലി നേടാം;2023 ജൂണ്‍ 3 വരെ സമയം

    പത്താംക്ലാസ് പാസായവർക്കും ഐടിഐക്കാർക്കും റയിൽവേയിൽ ജോലി നേടാൻ അവസരം. മിനിമം പത്താം ക്ലാസ്സ്‌ , ITI ഉള്ളവര്‍ക്ക് അപ്രന്റിസ് പോസ്റ്റുകളിലായി മൊത്തം 548 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 2023 ജൂണ്‍ 3 വരെയാണ് സമയം. ഇത് കൂടാതെ Dedicated Freight Corridor Corporation of India (DFCCIL) റെയില്‍വേയുടെ ഗുഡ്സ് ആൻഡ് സര്‍വീസ് വിഭാഗമാണ് DFCCIL. ഇപ്പോള്‍ Executive & Junior Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് Executive & Junior Executive പോസ്റ്റുകളിലായി മൊത്തം 535 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്ബളത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 20 മുതല്‍ 2023 ജൂണ്‍ 19 വരെ അപേക്ഷിക്കാം. അതുപോലെ Apprentice തസ്തികയിലേക്ക് നിയമനം ആഗ്രഹിക്കുന്നവര്‍ 548…

    Read More »
  • Kerala

    കേരളത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി; ഓടുന്നത് ജനശതാബ്ദിക്ക് പകരം

    തിരുവനന്തപുരം:കോഴിക്കോട്, കണ്ണൂര്‍ റൂട്ടിൽ സര്‍വീസുകള്‍ നടത്തുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകൾക്ക് പകരം  വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ തീരുമാനം.ഈ വർഷാവസാനത്തോടെ വന്ദേഭാരത് ട്രെയിനുകൾ ഈ‌ റൂട്ടിൽ സർവീസ് ആരംഭിക്കുമെന്നാണ് റയിൽവെ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പ്രത്യേകം രൂപകല്‍പന ചെയ്ത വന്ദേഭാരതാണ് ജനശതാബ്ദിക്ക് പകരമായി ഓടിക്കുക. പകല്‍ യാത്രയ്ക്ക് കൂടുതല്‍ സുഖപ്രദമായ സീറ്റുകളടക്കം ആധുനിക സൗകര്യങ്ങള്‍ ഇവയിലുണ്ടാവും. ജനശതാബ്ദികള്‍ക്ക് പകരമായി വന്ദേ ചെയര്‍ കാര്‍, വന്ദേ മെട്രോ, വന്ദേ സ്ലീപ്പര്‍ എന്നിങ്ങിനെ മൂന്ന് തരം ട്രെയിനുകളാണ് റെയില്‍വേ നിര്‍മ്മിക്കുക. ദൂരത്തിന് അനുസരിച്ചാണ് ഇവയിലേതാണ് സര്‍വീസ് നടത്തുന്നതെന്ന് തീരുമാനിക്കുക. 100 കിലോമീറ്ററില്‍ താഴെയുള്ള യാത്രയ്ക്ക് വന്ദേ മെട്രോ, 100 മുതല്‍ 550 കിലോമീറ്റര്‍ വരെ വന്ദേ ചെയര്‍ കാര്‍, 550 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യാൻ വന്ദേ സ്ലീപ്പര്‍ എന്നിവയാണ് ഓടിക്കുക. തിരുവനന്തപുരത്തു നിന്ന് കണ്ണൂര്‍, കോഴിക്കോട് വരെ യാത്രയ്ക്ക് വന്ദേ ചെയര്‍കാറായിരിക്കും ഓടിക്കുക. ഇരുന്നു മാത്രം യാത്ര ചെയ്യാനാവുന്ന ട്രെയിനായിരിക്കും ഇത്. ചെന്നൈയിലെ…

    Read More »
Back to top button
error: