Breaking NewsKeralaLead NewsNEWS

തുടങ്ങിവച്ചത് നഖ്വി, പാക് താരങ്ങളെ കളിക്കുമുൻപേ എയറിൽ കേറ്റിയത് നഖ്വി… ഒടുവിൽ ഏറുകൊണ്ട് അവശരായ പാക്കിസ്ഥാൻകാരെ ഇന്ത്യക്കു മുന്നിലിട്ട് കൊടുത്ത് നൈസായി മുങ്ങി!! ഏഷ്യാക്കപ്പിലെ ഓട്ടം കൊളംബോയിലും തുടർന്ന് പിസിബി ചെയർമാൻ…

കൊളംബോ: ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിതിനു പിന്നാലെ വെെറലായി പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്വിയുടെ മുങ്ങൽ. കൊളംബോയിൽ നടന്ന മത്സരത്തിൽ 61 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാൻ 18 ഓവറിൽ 114 റൺസിന് ഓൾഔട്ടായി. പാക്കിസ്ഥാനെതിരായ വിജയത്തോടെ സൂര്യകുമാർ യാദവും സംഘവും സൂപ്പർ എട്ടിലേക്ക് കടന്നു.

അതേസമയം കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ പിസിബി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ നഖ്‌വിയും എത്തിയിരുന്നു. എന്നാൽ പാക്കിസ്ഥാൻ ഇന്ത്യയോട് പരാജയപ്പെടുന്നത് കാണാൻ നിൽക്കാതെ നഖ്‌വി മത്സരം കഴിയുന്നതിന് മുൻപുതന്നെ സ്റ്റേഡിയം വിടുകയായിരുന്നു. മത്സരം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മൊഹ്‌സിൻ നഖ്‌വിയുടെ കാർ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന ഒരു വീഡിയോ പി‌ടി‌ഐ പുറത്തുവിടുകയും ചെയ്തു.

Signature-ad

നേരത്തെ ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന് നഖ്‌വി പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് പാക്കിസ്ഥാൻ ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നത്. എന്നാൽ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ മത്സരം അടിയറവ് പറയുകയും ചെയ്തതോടെ പരാജയം ഭയന്നാണ് പാക്കിസ്ഥാൻ പിന്മാറ്റ ഭീഷണി മുഴക്കിയതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: