Month: May 2023
-
Kerala
ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു:തേങ്ങയിടാൻ വന്ന 52 കാരൻ അറസ്റ്റിൽ
കൊല്ലം: കടയ്ക്കലില്‍ തേങ്ങയിടാൻ വന്നയാള്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചു.സംഭവത്തിൽ കടയ്ക്കൽ സ്വദേശിയായ കൃഷ്ണൻകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അമ്മ കുഞ്ഞിനെ കുളിപ്പിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് വേദനയുള്ളതായി കുഞ്ഞ് പറഞ്ഞു.ക്ഷതം ഏറ്റതാണെന്നു മനസിലാക്കിയ അമ്മ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണു പീഡനം മനസ്സിലാക്കിയത്.
Read More » -
NEWS
ആര് കൈപിടിക്കും,ഈ പ്രവാസിയുടെ ?
കുവൈത്ത് സിറ്റി: ഗള്‍ഫില്‍ ഉയര്‍ന്ന ജോലിയും സാമൂഹിക ചുറ്റുപാടുകളുമുള്ള അവസ്ഥയില്‍നിന്ന് നിസ്സഹായാവസഥയുടെ ആഴങ്ങളിലേക്ക് വീണുപോയ ആളാണ് മാത്യു വര്‍ഗീസ്. ഇലക്‌ട്രിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദം കഴിഞ്ഞ് സൗദി അറേബ്യയിലെത്തിയ 1978ലാണ് മാത്യു വര്‍ഗീസിന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്. സൗദി അരാംകോ കമ്ബനിയിലായിരുന്നു തുടക്കം. പിന്നീട് വര്‍ഷങ്ങള്‍ സ്വകാര്യ കമ്ബനികളിലും ജോലിചെയ്തു. ഡോക്ടറായ ഭാര്യക്കും സൗദിയില്‍ ജോലി ലഭിച്ചതോടെ സന്തോഷകരമായി ജീവിതം മുന്നോട്ടുപോയി. ഇതിനിടെ സൗദിയില്‍ ടെക്സ്റ്റൈല്‍സ്-ടൈലറിങ് കമ്ബനി തുടങ്ങാൻ തീരുമാനിച്ചു. ഇതിനായി ബംഗളൂരുവിലുണ്ടായിരുന്ന ഭൂമി വിറ്റു. ഏഴു സ്റ്റാഫുകളുമായി തുടങ്ങിയ കമ്ബനി പക്ഷേ വലിയ നഷ്ടത്തില്‍ കലാശിച്ചു. ഇതിനിടെ ഭാര്യയുടെ ജോലിയും നഷ്ടപ്പെട്ടു. കടം കുന്നുകൂടി.അതോടെ, സൗദി വിട്ട് നാട്ടില്‍ പോകാൻ മാത്യു വര്‍ഗീസും കുടുംബവും തീരുമാനിച്ചു. സൗദിയില്‍ മൂത്തമകൻ 11ാം ക്ലാസിലും രണ്ടാമത്തെ മകൻ അഞ്ചാം ക്ലാസിലും പഠിക്കുന്ന സമയമായിരുന്നു അത്. 2004ല്‍ സൗദിയില്‍നിന്ന് നാട്ടിലെത്തിയ മാത്യു വര്‍ഗീസ് 2005ല്‍ അല്‍ഗാനിം കമ്ബനിയില്‍ പ്രൊജക്‌ട് മാനേജരായി കുവൈത്തിലെത്തി. മക്കളെ 12, 6 ക്ലാസുകളിലായി…
Read More » -
Kerala
കൊല്ലത്ത് വാഹനാപകടം; രണ്ടു മരണം
കൊല്ലം: കൊല്ലം-തേനി ദേശീയ പാതയില്‍ ചാരുംമൂട് പത്തിശേരില്‍ ക്ഷേത്രത്തിനു മുന്‍വശം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു.നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവര്‍ ചുനക്കര തെരുവുമുക്ക് കിഴക്കേവിളയില്‍ ചോണേത്ത് അജ്മല്‍ഖാന്‍ (തമ്ബി-57) ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്ത ചുനക്കര തെക്ക് രാമനിലയത്തില്‍ തങ്കമ്മ (75) എന്നിവരാണ് മരിച്ചത്.ഓട്ടോറിക്ഷയിലുണ്ടായിരുന്ന ചുനക്കര നടുവില്‍ തെക്കണശേരി തെക്കതില്‍ ദിലീപ് ഭവനം മണിയമ്മ (57)യെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതിര്‍ദിശയില്‍ നിന്നു വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ സഞ്ചരിച്ചിരുന്ന വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. കാറിടിച്ച് വൈദ്യുതി പോസ്റ്റും ഒടിഞ്ഞിട്ടുണ്ട്. ചാരുംമൂട്ടിലും ചുനക്കര തെരുവുമുക്കിലുമായി വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ചുവരികയാണ് അജ്മല്‍ഖാന്‍. ചാരുംമൂട്ടില്‍ നിന്നും സാധനം വാങ്ങാനാനെത്തി മടങ്ങുകയായിരുന്നു തങ്കമ്മയും മണിയമ്മയും. ഷൈലയാണ് അജ്മലിന്റെ ഭാര്യ. മക്കള്‍: അഫ്‌സല്‍ ഖാന്‍, ആയിഷ. പരേതനായ രാമന്‍ നായരാണ് തങ്കമ്മയുടെ ഭര്‍ത്താവ്. മക്കള്‍: ഗോപാലകൃഷ്ണന്‍ നായര്‍, ശിവന്‍, തുളസി, നാരായണന്‍ നായര്‍,…
Read More » -
India
ചൈനയുടെ പ്രകോപനം തുടരുന്നു; കൂടുതൽ ഗ്രാമങ്ങൾ ഇന്ത്യൻ അതിർത്തിയിൽ
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പലയിടത്തും മാതൃകാ ഗ്രാമങ്ങളുണ്ടാക്കുന്നതു തുടർന്ന് ചൈന. ഹിമാചല്‍–ഉത്തരാഖണ്ഡ് അതിര്‍ത്തികളിലും അരുണാചല്‍-സിക്കിം അതിര്‍ത്തികളിലുമാണു പുതിയ ഗ്രാമങ്ങളുണ്ടാക്കുന്നത്. ഹിമാചല്‍-ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ നിന്ന് ഏഴ് കിലോമീറ്ററിനുള്ളില്‍ ചൈനീസ് ഭാഗത്ത് പുതിയ ഗ്രാമങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ഇവിടെ ആളുകളെയും അധിവസിപ്പിച്ചു തുടങ്ങി. പുതിയ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്ന പ്രദേശങ്ങളിലെല്ലാം സൈനിക സാന്നിധ്യവും ചൈന വര്‍ധിപ്പിച്ചിട്ടുണ്ട്. ബാരഹോട്ടി, മന, നീതി, തംഗ്ല മേഖലകളില്‍ ചെറിയ പട്രോള്‍ സംഘങ്ങള്‍ കൂടുതലായി എത്തിയിട്ടുണ്ട്. 300-400 വീടുകളാണ് ഇത്തരം ഗ്രാമങ്ങളില്‍ നിര്‍മ്മിക്കുന്നത്. അരുണാചലില്‍ കാമെങ് മേഖലയില്‍ 2 ഗ്രാമങ്ങള്‍ നിര്‍മ്മിച്ചു. ഇവിടെ മെൻബ വംശജരായ കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. തോലിങ് എന്ന സ്ഥലത്തിനടുത്ത് മിലിട്ടറി കോംപ്ലക്‌സ് നിര്‍മ്മാണവും നടക്കുന്നുണ്ട്. അടുത്തിടെ ചൈനയുടെ ഡ്രോണ്‍ ഇന്ത്യൻ അതിര്‍ത്തിക്കടുത്തു പ്രത്യക്ഷപ്പെട്ടിരുന്നു. എആര്‍500 സി എന്ന ഡ്രോണ്‍ ഹെലികോപ്റ്റര്‍ ഇന്ത്യൻ അതിര്‍ത്തിയില്‍ വിന്യസിച്ചതായി ചൈനീസ് പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിമാചല്‍ മേഖലയില്‍ ഇന്ത്യയും അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂട്ടിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും എത്തിച്ചു കഴിഞ്ഞു. 3488…
Read More » -
Kerala
പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നുള്ള സംഘപരിവാർ വാദം ശരിവയ്ക്കുന്നതാണ് 2018 എന്ന സിനിമ: ബിജെപി
തിരുവനന്തപുരം: പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും അത് അണക്കെട്ടുകള്‍ തുറന്നുവിട്ടതുമൂലം ഉണ്ടായതാണെന്നുമുള്ള സംഘപരിവാര്‍ വാദം ശരിവയ്ക്കുന്നതാണ് 2018 എന്ന സിനിമയെന്ന് ബിജെപി. ഡാം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്ന് കൃത്യമായി പറഞ്ഞുവെയ്ക്കുകയാണ് ഈ സിനിമ. ഈ പ്രചാരണം തുടക്കം മുതല്‍ ബിജെപി ഉയര്‍ത്തുന്നതാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രളയകാലത്ത് പാടെ പരാജയമായിരുന്നു എന്നുള്ള ബിജെപിയുടെ പ്രചാരണത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് 2018 എന്ന സിനിമ. കേരളത്തില്‍ ബാഹുബലിയുമായി മത്സരിക്കുന്ന നിലവാരത്തിലേക്ക് 2018 ഉയര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ ബാഹുബലിയേക്കാള്‍ കൂടുതല്‍ വരുമാനം നേടാന്‍ 2018ന് സാധിച്ചതും ഇക്കാരണത്താലാണെന്ന് ബിജെപി നേതൃത്വം അറിയിച്ചു. മലയാളത്തിലെ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബിലേക്ക് കയറിയ സിനിമയാണ് 2018. ജൂഡ് ആന്‍റണി സംവിധാനം ചെയ്ത സിനിമയില്‍ ടൊവിനോ, കുഞ്ചാക്കോ ബോബന്‍, ആസിഫലി തുടങ്ങി വലിയൊരു യുവതാരനിരതന്നെ ഉണ്ട്.2018 ൽ കേരളത്തിൽ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ.
Read More » -
Kerala
റബ്ബര്‍ ടാപ്പിങിനിടെ കാട്ടുപോത്തിന്റെ ആക്രമണം; സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണം. യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകന്‍ റിജേഷി(35)നാണ് പരിക്കേറ്റത്. സംസാരശേഷിയില്ലാത്ത റിജേഷ് രാവിലെ അച്ഛനൊപ്പം റബ്ബര്‍ ടാപ്പിങിനായാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാവിലെ എട്ട് മണിയോടെ റബ്ബര്‍ ടാപ്പിങ് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം റിജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റിജേഷിന്റെ തലയ്ക്കും വയറിനുമാണ് പരിക്കേറ്റത്. റിജേഷിന് സംസാര ശേഷിയില്ലാത്തതിനാല്‍ കാട്ടുപോത്തിന്റെ ആക്രമണം ആദ്യം പിതാവ് അറിഞ്ഞില്ല. പിന്നീട് തിരിഞ്ഞ് നോക്കിയപ്പോഴാണ് മകന്‍ വീണ് കിടക്കുന്നത് കണ്ടത്. കാട്ടുപന്നിയുടെ ആക്രമണം പതിവായ മേഖലയാണിത്. എന്നാല്‍, കാട്ടുപോത്തിനെ മുന്‍പ് ഇവിടെ കണ്ടിട്ടില്ല. എവിടെ നിന്നാണ് ഇവിടെ കാട്ടുപോത്ത് എത്തിയതെന്നാണ് ഇപ്പോള്‍ ജനം ചോദിക്കുന്നത്. റിജേഷിന് ശരീരത്തിന് പുറത്തേക്ക് കാര്യമായ പരിക്കില്ലെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ടെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
Read More » -
India
മൗസുമിയുടെ കരംപിടിച്ച് മൗമിത; പാരമ്പര്യചടങ്ങുകള്‍ പ്രകാരം സ്വവര്‍ഗാനുരാഗ വിവാഹം
കൊല്‍ക്കത്ത: പാരമ്പര്യ ചടങ്ങുകള്‍ പ്രകാരം വിവാഹിതരായി സ്വവര്‍ഗാനുരാഗികളായ യുവതികള്‍. പരമ്പരാഗതമായ ബംഗാളി ആചാരങ്ങളെല്ലാം പാലിച്ചാണ് ഇരുവരും വിവാഹിതരായത്. മൗസുമി ദത്തയും മൗമിത മജുംദറുമാണ് തിങ്കളാഴ്ച വിവാഹിതരായത്. കല്‍ക്കത്തയില്‍ വിവാഹിതരാവുന്ന മൂന്നാമത്തെ ജോഡി സ്വവര്‍ഗാനുരാഗികളാണ് ഇരുവരും. ”സ്‌നേഹം സ്‌നേഹമാണ്. സ്‌നേഹം എല്ലാത്തിനെയും കീഴടക്കുന്നു. നമുക്ക് എല്ലാം കൊണ്ടും ഇഷ്ടപ്പെടാനാവുന്ന വ്യക്തികളെ കണ്ടെത്തുക, അവരുമായി ഹൃദയബന്ധം സ്ഥാപിക്കുക, അത് നിലനിര്‍ത്തുക എന്നതാണ് പ്രധാനം” എന്നാണ് നവദമ്പതികള്‍ പറയുന്നത്. പ്രണയത്തില്‍ ലിംഗഭേദങ്ങള്‍ക്ക് സ്ഥാനമില്ല എന്നാണ് ഇരുവരുടേയും അഭിപ്രായം. കൊല്‍ക്കത്തയിലെ ബാഗിയാറ്റി നിവാസിയാണ് മൗസുമി. തന്റെ പങ്കാളിയുടെ കുടുംബം അവരെ സ്വീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും മൗസുമി പ്രതീക്ഷിക്കുന്നു. രാത്രിയില്‍ വിവാഹം ചെയ്ത ശേഷം അത് രഹസ്യമായി സൂക്ഷിക്കാനായിരുന്നു ആദ്യം മൗസുമിയും മൗമിതയും തീരുമാനിച്ചിരുന്നത്. എന്നാല്‍, പിന്നീട് എന്‍ജിബിടിക്യു കമ്മ്യൂണിറ്റിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരുവരും വിവാഹവാര്‍ത്ത പരസ്യമാക്കുകയായിരുന്നു. ദമ്പതികള്‍ കൊല്‍ക്കത്തയിലെ ഷോവബസാറിലെ ഭൂത്നാഥ് ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ പൂര്‍ത്തിയാക്കി. സിന്ദൂരമണിയിക്കുന്നതടക്കമുള്ള ചടങ്ങുകളും ഇരുവരും നടത്തിയിരുന്നു. കൊല്‍ക്കത്തയിലാണ് രണ്ടുപേരും ഇപ്പോള്‍ കഴിയുന്നത്.…
Read More » -
Kerala
മദയാനയ്ക്ക് മയക്കുവെടി; അരിക്കൊമ്പനെ തളയ്ക്കാനുറച്ച് തമിഴ്‌നാട്
കമ്പം (തമിഴ്നാട്): ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിച്ച കാട്ടാന അരിക്കൊമ്പന്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ തളയ്ക്കാന്‍ നടപടിയുമായി തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പനെ തളയ്ക്കുന്നതിന് കുങ്കിയാനകളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി വനംവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ആനമലയില്‍നിന്നും മുതുമലയില്‍നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പുറത്തിറങ്ങരുതന്ന് കമ്പത്തെയും പരിസര പ്രദേശത്തെയും ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആനയെ തളയ്ക്കുന്നതിന് മയക്കുവെടി വയ്ക്കുമെന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താ ചാനലുകളോടു പറഞ്ഞു. അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകള്‍ പരിഭ്രാന്തിയിലാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങള്‍ ആനയെ ഓടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വനം വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്. അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ലോവര്‍ ക്യാമ്പില്‍നിന്ന് കമ്പം ടൗണിലേക്ക് നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ നേരത്തേ വിഹരിച്ചിരുന്ന ചിന്നക്കനാല്‍ ഭാഗത്തേക്കായാണ് അരിക്കൊമ്പന്‍ നീങ്ങുന്നത് എന്നാണ് പറയപ്പെടുന്നത്. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്. ആന വരുന്നതുകണ്ട് വാഹനത്തില്‍നിന്ന്…
Read More » -
India
അടിമത്തം ഏറ്റവും കൂടുതൽ ഇന്ത്യയിൽ: ഐക്യരാഷ്ട്ര സംഘടന
ലോകത്ത് “ആധുനിക അടിമത്ത’ത്തിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ തള്ളപ്പെടുന്ന രാജ്യം ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സംഘടന. നിര്‍ബന്ധിത ജോലി, നിര്‍ബന്ധിത വിവാഹം തുടങ്ങി വിവിധ രീതികളിലൂടെ 1.1 കോടി ഇന്ത്യക്കാരാണ് “ആധുനികകാല അടിമകള്‍’ ആക്കപ്പെട്ടത്. ലോകത്താകെ ഇത്തരം അഞ്ചുകോടി പേരാണുള്ളത്. ഇതില്‍ പാതിയും ജി 20 രാഷ്ട്രങ്ങളിലാണെന്നും യുഎന്നിന്റെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 അവസാനംവരെ ലോകമെമ്ബാടും 2.8 കോടി പേര്‍ നിര്‍ബന്ധിത ജോലിയിലേക്കും 2.2 കോടി പേര്‍ നിര്‍ബന്ധിത വിവാഹത്തിലേക്കും തള്ളപ്പെട്ടതായി ഐഎല്‍ഒയും ഓസ്ട്രേലിയ ആസ്ഥാനമായ വാക്ക് ഫ്രീയും സംയുക്തമായി നടത്തിയ പഠനം വെളിപ്പെടുത്തി.ലോകത്ത് 160 രാഷ്ട്രത്തില്‍ “ആധുനിക അടിമത്ത’മുണ്ടെന്നാണ് കണക്ക്.
Read More » -
India
കേന്ദ്ര സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരെ പശുക്കടത്തുകാരെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചു; നാലു പേരുടെ നില ഗുരുതരം
ഭോപ്പാല്‍: സംരക്ഷിത വനമേഖലയില്‍ നിന്ന് പുറത്തുപോയ ആഷ എന്ന ചീറ്റയെ കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന് നേരെ ആക്രമണം.പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ചാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. മധ്യപ്രദേശിലെ ഷിയോപൂരിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള സംഘത്തിന് നേരെ വെള്ളിയാഴ്ച പുലര്‍ച്ചെ ബുരാഖേഡ ഗ്രാമത്തില്‍വെച്ചാണ് ആക്രമണമുണ്ടായത്. ഗ്രാമവാസികള്‍ സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു.ഇവരുടെ വാഹനവും തല്ലിത്തകർത്തു. വെടിയേറ്റ നാല് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമാണ്.ചീറ്റയുടെ കഴുത്തില്‍ ഘടിപ്പിച്ച ജിപിഎസ് ട്രാക്കര്‍ ഉപയോഗിച്ച് സംഘം അതിന്റെ ചലനങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. തിരച്ചിലിനിടെ രാത്രി ബുരാഖേഡ ഗ്രാമത്തിന് സമീപം എത്തിയപ്പോഴായിരുന്നു കന്നുകാലി മോഷ്ടാക്കളാണെന്ന് ഗ്രാമവാസികള്‍ സംശയിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തത്.സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More »