വിയറ്റ്‌നാമിലെ ഹോചിമിൻ സിറ്റിയിലേക്ക് ആഴ്ചയില്‍ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സര്‍വീസാണ് ആരംഭിച്ചിരിക്കുന്നത്. ഇതോടെ പൂര്‍വേഷ്യയിലേക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 45 പ്രതിവാര വിമാന സര്‍വീസുകളാവും.
കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് സിയാലിന്റെയും രാജ്യത്തിന്റെ ടൂറിസം വ്യവസായത്തിന്റെയും വികസനത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. നിലവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് പുതിയ സര്‍വീസ്. സിംഗപ്പൂരിലേക്ക് രണ്ട് പ്രതിദിന വിമാന സര്‍വീസുകളുണ്ട്. ആഴ്ചയില്‍ ആറ് ദിവസം ബാങ്കോക്കിലേക്ക് ഒരു വിമാന സര്‍വീസും ക്വാലാലംപൂരിലേക്ക് മൂന്ന് പ്രതിദിന സര്‍വീസുകളുമുണ്ട്.
നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഒരു കോടിയിലേറെ യാത്രക്കാരെയാണ് സിയാല്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനത്താണ് കൊച്ചി വിമാനത്താവളം.