Breaking NewsKeralaLead NewsNEWS

പാങ്ങോട് പോലീസ് സ്റ്റേഷൻ പരിസരത്ത് തീപിടിത്തം: പിടിച്ചിട്ട വാഹനങ്ങൾ കത്തി നശിച്ചു

തിരുവനന്തപുരം: പാങ്ങോട് പോലീസ് സ്റ്റേഷനിൽ പിടിച്ച് ഇട്ടിരുന്ന വണ്ടികൾ കത്തി നശിച്ചു. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. നാട്ടുകാരുടെയും പോലീസിൻ്റെയും സമയോചിത ഇടപെടലിനെ തുടർന്ന് തീ നിയന്ത്രണ വിധേയമായി.

പാങ്ങോട് പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് വാഹനങ്ങൾ നിർത്തിയിരുന്നത്. പോലീസ് സ്റ്റേഷനിലെ ശുചീകരണ സ്റ്റാഫ് ചപ്പു ചവറുകൾ കത്തിക്കുന്നതിനിടയിലാണ് തീ പിടിത്തമുണ്ടായത്. 15 ബൈക്കുകളും ഒരു ഓട്ടോറിക്ഷയുടെ ഒരു ഭാഗവും കത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടതും മോഷണവാഹനങ്ങളുമാണ് കത്തിയതിൽ ഏറെയും.

Signature-ad

മാളിലെ ആക്രമണം ആസൂത്രിതമല്ല, മിഥുൻ തള്ളിമാറ്റിയതിൽ പ്രകോപിതരായി എസ്എഫ്ഐ പ്രവർത്തകർ തിരിച്ചടിച്ചത്-അന്വേഷണ റിപ്പോർട്ട്!! യുവതിക്കെതിരായ കേസ് റദ്ദാക്കി, മിഥുൻ റോയിക്കെതിരായ കേസ് റദ്ദാക്കുന്നത് പരിശോധിക്കും

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: