Month: May 2023
-
Kerala
വേനലവധി തീരുന്നു; ട്രെയിനിൽ ടിക്കറ്റില്ലാതെ വലഞ്ഞ് ദീർഘദൂര യാത്രക്കാർ
കോട്ടയം:രണ്ട് മാസം നീണ്ടുനിന്ന വേനലവധി അവസാനിക്കാറായതോടെ മടക്കയാത്രയ്ക്ക് ട്രെയിനുകളിൽ ടിക്കറ്റില്ലാതെ വലഞ്ഞ് ദീർഘദൂര യാത്രക്കാര്‍. ട്രെയിനുകളില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍ നിന്ന് ചെന്നൈ, ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളിലേക്കാണ് ടിക്കറ്റിന് ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്നത്. പല ബുക്കിംഗുകളും വെയിറ്റിംഗ് ലിസ്റ്റ് 200 കടന്നതോടെ റിഗ്രറ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചകളില്‍ ഇതേ സ്ഥിതി തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. സ്ലീപ്പര്‍ കോച്ചുകളിലും മറ്റും ടിക്കറ്റ് ലഭിക്കാത്തതോടെ, ജനറല്‍ കോച്ചുകളില്‍ കാലുകുത്താൻ പോലും ഇടമില്ലാത്ത തിരക്കാണ് ഉള്ളത്. വേനലവധിക്ക് ദക്ഷിണ റെയില്‍വേ 50 സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ 244 ട്രിപ്പുകളാണ് ഷെഡ്യൂള്‍ ചെയ്തത്. തിരക്ക് കുറയ്ക്കാൻ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിച്ചെങ്കിലും ഫലമില്ലാത്ത അവസ്ഥയാണുള്ളത്. ട്രെയിൻ ടിക്കറ്റ് കിട്ടാത്തതോടെ മിക്ക ആളുകളും ഇരട്ടിയിലധികം തുക മുടക്കി സ്വകാര്യ ബസിനെയാണ് ആശ്രയിക്കുന്നത്.
Read More » -
Kerala
ബസുകളിൽ വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ഇരട്ടിയാക്കാൻ ധാരണ
തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷൻ നിരക്ക് കൂട്ടാൻ ഗതാഗത വകുപ്പിന്റെ തീരുമാനം.മിനിമം നിരക്ക് ഒരു രൂപയില്‍ നിന്നു രണ്ടു രൂപയാക്കും.തുടര്‍ന്നുള്ള ഫെയര്‍ സ്റ്റേജുകളില്‍ നിലവിലെ നിരക്ക് ഇരട്ടിയാക്കുമെന്നാണ് സൂചന. തീരുമാനം ജൂലൈ മുതൽ നടപ്പാക്കുമെന്നാണ് വിവരം.നിരക്ക് വര്‍ദ്ധന സംബന്ധിച്ചുള്ള കമ്മിഷൻ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും അന്തിമ തീരുമാനം.മിനിമം 5 രൂപയാക്കണമെന്ന് നേരത്തെ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എട്ടു വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടിയിട്ടില്ല എന്നാണ് സ്വകാര്യ ബസുകളുടെ സംഘടന പറയുന്നത്.എന്നാൽ ചില സ്വകാര്യബസുകളില്‍ കഴിഞ്ഞ വർഷം മുതൽ മിനിമം 5 രൂപയാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയിരുന്നത്.സംഭവം വിവാദമായതോടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും ഒരു വിഭാഗം ബസുടമകൾ പിൻമാറുകയായിരുന്നു. നിരക്ക് അഞ്ചു രൂപയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ ജൂണ്‍ ഏഴു മുതലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്.
Read More » -
NEWS
‘മേടി’ക്കൽ സെന്ററുകൾ
കുറച്ചു നാളായിട്ട് തുടങ്ങിയതാണ്- നെഞ്ചിനകത്തൊരു എരിച്ചിലും പുകച്ചിലും.ഗ്യാസിന്റെയാണോ അതോ ഇനി മറ്റെന്തെങ്കിലിന്റെയുമാണോ എന്നൊന്നും എനിക്കുതന്നെ ഒരു നിശ്ചയവുമില്ലായിരുന്നു.ആകപ്പാടെ മൊത്തത്തിൽ ഒരു വല്ലായ്മ ഉണ്ടെന്നതു മാത്രം എനിക്കറിയാം. ഇല്ലായ്മക്കാരനാണെങ്കിലും വല്ലായ്മ വന്നാൽപ്പിന്നെ ഡോക്ടറെ കണ്ടെല്ലാ പറ്റുകയുള്ളോ.. അങ്ങനെയാണ് ഞാൻ ഡോക്ടറെ കാണാനായി ഇറങ്ങിയത്-നഗരത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയിലേക്ക് തന്നെ. ചീട്ടെല്ലാമെടുത്ത് മുറപ്രകാരം മണിക്കൂറുകൾ വെയ്റ്റു ചെയ്ത് ഡോക്ടറുടെ മുറിയിലേക്ക് കയറിയതും എന്നെ കാത്തിരുന്നതുപോലെ അദ്ദേഹം ഒരു കുറിപ്പടിയെടുത്ത് എന്റെ നേരെ നീട്ടുകയും ചെയ്തു. എക്സ്റേ, ഇസിജി, ബ്ലഡ് ടെസ്റ്റ്…! അതോടെ എന്റെ വല്ലായ്മകൾ ഇരട്ടിയായി.അച്ഛനും മുത്തച്ഛനും പോയത് നിന്ന നിൽപ്പിലായിരുന്നു.അറ്റായ്ക്കാണോ-എന്നൊന്ന് ചോദിക്കാനുള്ള അവസരം പോലും തരാതെ.. ഒട്ടൊരു ഭയത്തോടെ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം തന്നെ എല്ലാ ടെസ്റ്റുകളും നടത്തി ഒടുവിൽ വിറയാർന്ന കൈകളോടെ അതിന്റെ റിപ്പോർട്ടും കൈപ്പറ്റി ഞാൻ തിരികെ വന്നപ്പോഴേക്കും ഡോക്ടർ ഒ.പിയിൽ നിന്നും പോയിക്കഴിഞ്ഞിരുന്നു.ഇനിയെന്തു ചെയ്യണമെന്നു നിശ്ചയമില്ലാതെ അങ്ങനെ തരിച്ചുനിൽക്കുമ്പോൾ ‘നാളെ വന്നാൽ മതിയെന്ന്’ അത്ര മയമില്ലാത്ത സ്വരത്തിൽ ഒരു മാലാഖ!…
Read More » -
Health
രഹസ്യ ഭാഗങ്ങളിലെ ചൊറിച്ചിൽ ഫംഗസ് ബാധയാണ്; ചികിത്സ തേടാൻ മടിക്കരുത്
തൊലിയിലും രഹസ്യ ഭാഗങ്ങളിലും ഫംഗസ് മൂലമുണ്ടാകുന്ന ചൊറിച്ചിൽ, പാടുകൾ, വരണ്ട ചർമ്മം, എന്നിവ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ ? സ്വകാര്യഭാഗങ്ങളിൽ ചർമരോഗങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഇതിനെപ്പറ്റി തുറന്നുസംസാരിക്കാനോ ചികിത്സ തേടാനോ പലരും തയ്യാറാകാറില്ല. ജനനേന്ദ്രിയ ഭാഗങ്ങളിലെ ചർമരോഗങ്ങളെ ലജ്ജാവഹമായാണ് പലരും കാണുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിലുള്ള പിഴവുകളും അബദ്ധധാരണകളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളുമൊക്കെ ഇതിന് കാരണമാണ്. ഫലമോ, ഇത്തരം പല ചർമരോഗങ്ങളും സങ്കീർണമായിത്തീരുന്നു. സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന എല്ലാ ചർമരോഗങ്ങളും ലൈംഗികരോഗങ്ങളല്ല. ഫംഗസ് ബാധ (പുഴുക്കടി), യീസ്റ്റ് ഇൻഫെക്ഷൻ, വ്രണങ്ങൾ, ലൈംഗിക സാംക്രമിക രോഗങ്ങൾ, അലർജിരോഗങ്ങൾ തുടങ്ങി ഒട്ടനവധി ചർമരോഗങ്ങൾ സ്വകാര്യശരീരഭാഗങ്ങളെ ബാധിക്കാം. മേൽപ്പറഞ്ഞ ഒട്ടുമിക്ക രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ ലഭ്യവുമാണ്. പക്ഷേ, പുറത്ത് പറയാനുള്ള മടി കാരണം പലരും ചികിത്സിക്കാതിരിക്കാറുണ്ട്. ആരുമറിയാതിരിക്കാൻ അശാസ്ത്രീയവും അപകടകരവുമായ ചികിത്സാവിധികൾ തേടുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്ത് കുഴപ്പത്തിലാകുന്നവരും ഉണ്ട്. ഈ അവസ്ഥ മാറണമെങ്കിൽ തുറന്ന ചർച്ചകളും സാമൂഹികബോധവത്കരണവും അനിവാര്യമാണ്. രോഗബാധിതരുമായി അടുത്തിടപഴകുമ്പോഴോ, സോപ്പ്, ടവൽ തുടങ്ങിയവ കൈമാറി…
Read More » -
India
കൈലാസ് മാനസരോവർ സന്ദർശിക്കാൻ വിസ ആവശ്യമില്ല; അറിയാം കൂടുതൽ വിവരങ്ങൾ
ഏറ്റവും പവിത്രമെന്ന് കരുതപ്പെടുന്ന തീര്‍ത്ഥാടനങ്ങളില്‍ ഒന്നാണ് കൈലാസ് മാനസരോവർ യാത്ര. പ്രത്യേകിച്ച് ഹിന്ദു, ബുദ്ധ, ജൈന വിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതും ആദരണീയവുമായ തീർത്ഥാടന യാത്രയാണിത്. ശിവന്റെ ഏറ്റവും അസാധാരണമായ രൂപത്തിലേക്കുള്ള സന്ദർശനമായാണ് കൈലാസ യാത്ര കണക്കാക്കപ്പെടുന്നത്. കൈലാഷ് മാനസരോവറിലേക്കുള്ള ഒരു യാത്രയെ ആത്യന്തികമായ “തീർഥയാത്ര” ആയി കണക്കാക്കുന്നത് ഈ പ്രദേശത്തെ സംബന്ധിച്ചുള്ള വിശ്വാസങ്ങള്‍ കാരണമാണ്. കൈലാസ് മാനസരോവര്‍ യാത്രയെക്കുറിച്ച് പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ വായിക്കാം ശിവന്‍റെ വാസസ്ഥലം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൈലാസ് മാനസരോവര്‍ ടിബറ്റൻ സ്വയംഭരണ മേഖലയിലെ പടിഞ്ഞാറൻ ഹിമാലയൻ പർവതനിരകളിൽ ആണ് സ്ഥിതി ചെയ്യുന്നത്. 6638 മീറ്റർ ഉയരമുള്ള വജ്രത്തിന്റെ ആകൃതിയിലുള്ള കൈലാസ പർവതവും (കൈലാസവും) ഏറ്റവും വലിയ ശുദ്ധജല തടാകമായ മാനസരോവരവും (മാനസ് സരോവരവും) ആണ് ഇവിടെ ദര്‍ശിക്കുവാനുള്ളത്. കൈലാസ് മാനസരോവർ സന്ദർശിക്കാൻ വിസ ആവശ്യമില്ല.30 പേരടങ്ങുന്ന ഓരോ ഗ്രൂപ്പായാണ് ഈ യാത്ര ചെയ്യുവാന്‍ കഴിയുക. അപേക്ഷിക്കുന്നവര്‍ക്ക് 6 മാസത്തിലധികം സാധുതയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. മുന്‍കൂട്ടി പാക്കേജ്…
Read More » -
Kerala
നിങ്ങളുടെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിൻ്റെ വിവരങ്ങൾ അപ്പപ്പോൾ അറിയാം;ഇതാ വിദ്യാ വാഹൻ ആപ്പ്
*GPS സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിൻ്റെ വിവരങ്ങൾ അപ്പപ്പോൾ തന്നെ അറിയുന്നതിനാണ് ഈ ആപ്.* 1. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം. ഡൗൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു. 2. റജിസ്റ്റർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം. 3. മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്. 4. ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും. 5. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം. 6. locate ചെയ്യേണ്ട വാഹനത്തിൻ്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തൻ്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം. 7. വാഹനം…
Read More » -
NEWS
58 കാരനായ ഹോട്ടൽ ഉടമയെ കൊന്നത് 22 കാരനായ യുവാവും19 കാരിയായ യുവതിയും;സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്
ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹം തള്ളാൻ അട്ടപ്പാടി ചുരം തെരഞ്ഞെടുത്തത് ഷിബിലിയാണ്. ചെറുപുളശ്ശേരിക്കാരനായ ഷിബിലിക്ക് അട്ടപ്പാടി ചുരത്തിലെ സാഹചര്യം നന്നായി അറിയാം. രാത്രിയായാൽ അട്ടപ്പാടി ചുരത്തിൽ യാത്രക്കാർ കുറയും. ഒപ്പം ചുരം റോഡിൽ സിസിടിവി ഇല്ലാത്തതും അട്ടപ്പാടി തെരഞ്ഞെടുക്കാൻ കാരണമായി. മൃതദേഹം തള്ളാൻ സഹായങ്ങൾ ചെയ്ത് നൽകിയത് ഫർഹാനയുടെ സുഹൃത്ത് ആഷികായിരുന്നു. എന്നാൽ ട്രോളി ബാഗുകൾ മുകളിൽ നിന്ന് എറിയുന്നതിനിടെ പാറയിൽ തട്ടി പൊളിഞ്ഞതോടെയാണ് മൂവർ സംഘത്തിന്റെ കണക്ക് കൂട്ടൽ പൊളിയുന്നത്.മൃതദേഹത്തിന്റെ കൈ പുറത്ത് കാണുന്ന നിലയിലായിരുന്നു ബാഗ് അടിവാരത്ത് കിടന്നത്. ഇതാണ് പൊലീസ് ബാഗ് കണ്ടെത്താൻ കാരണമായത്. കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ പാതയോരത്തുള്ള ഹോട്ടലിലാണ് കൊലപാതകം നടന്നത്. 58 കാരനായ ഹോട്ടൽ ഉടമയെ 22 കാരനായ യുവാവും 19 കാരിയായ യുവതിയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി വനമേഖലയിൽ ഉപേക്ഷിക്കുകയും ചെയ്തു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ പ്രതികൾ കേരളം കടക്കാൻ ശ്രമിച്ചെങ്കിലും പിടിയിലായി.ചെന്നൈയിൽ…
Read More » -
Kerala
മികച്ച വിജയം നേടിയ കള്ളുചെത്ത് തൊഴിലാളികളുടെ മക്കള്‍ക്കുളള സ്വര്‍ണ മെഡൽ- കാഷ് അവാര്‍ഡ് മുഖ്യമന്ത്രി വിതരണം ചെയ്യും
കണ്ണൂര്‍: ഈ വര്‍ഷത്തെ എസ്. എസ്. എല്‍.സി പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കളളുചെത്തു തൊഴിലാളികളുടെ മക്കള്‍ക്കുളള സ്വര്‍ണമെഡല്‍- ക്യാഷ് അവാര്‍ഡ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ (മെയ് 28) രാവിലെ പത്തുമണിക്ക് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ എന്‍.വി ചന്ദ്രബാബു അധ്യക്ഷനാകും. ചടങ്ങില്‍ പ്രൊഫഷനല്‍ കോഴ്‌സുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ് ടോപ്പ് വിതരണം ഡോ.വി.ശിവദാസന്‍ എം.പിയും വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് വിതരണം അഡ്വ. പി.സന്തോഷ്‌കുമാര്‍ എം.പിയും ഏറ്റവും കൂടുതല്‍ കാലം ജോലിചെയ്തു വിരമിച്ച തൊഴിലാളികള്‍ക്കുളള പാരിതോഷിക വിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയും നിര്‍വഹിക്കും. വനിതാ ചെത്തുതൊഴിലാളിയായ കണ്ണവത്തെ ഷീജ, കരാട്ടെയില്‍ ഡോക്ടറേറ്റ് നേടിയ ശ്രീകണ്ഠാപുരം റെയ്ഞ്ചിലെ സി.പി. രാജീവന്‍ എന്നിവരെ പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍ അനുമോദിക്കും.
Read More » -
Movie
‘ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം… ‘ ഇന്ന് ഓ.എൻ.വി കുറുപ്പിന്റെ ജന്മദിനം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഓ.എൻ.വി കുറുപ്പിന്റെ ജന്മദിനമാണിന്ന്. ജ്ഞാനപീഠം, പത്മശ്രീ, പത്മവിഭൂഷൺ പുരസ്‌കാരങ്ങൾ നേടിയ കവിയും ഗാനരചയിതാവുമായ ഒറ്റപ്ളാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് 1931 മെയ് 27 ന് കൊല്ലം ചവറയിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ചലച്ചിത്രഗാനങ്ങളുടെ ഒരു ഹ്രസ്വ കണക്കെടുപ്പ്. 1. 250 ൽപ്പരം ചിത്രങ്ങളിലായി 940 ലധികം ഗാനങ്ങൾ. 2. കൂടുതൽ ഒരുമിച്ച് പ്രവർത്തിച്ച സംഗീതസംവിധായകൻ ദേവരാജൻ. രണ്ടാമത് എംബി ശ്രീനിവാസൻ. ജോൺസണും രവീന്ദ്രനും യഥാക്രമം അടുത്ത സ്ഥാനങ്ങളിൽ. 3. കൂടുതൽ പാടിയ ഗായകൻ യേശുദാസ് (230 ഗാനങ്ങൾ). രണ്ടാമത് ചിത്ര. 4. ആദ്യഗാനം പുറത്തിറങ്ങിയ വർഷം 1955. ചിത്രം കാലം മാറുന്നു. സംഗീതം ദേവരാജൻ. ‘ആ മലർപൊയ്കയിൽ’ പ്രശസ്ത ഗാനം. 5. അവസാനഗാനം പുറത്തിറങ്ങിയ വർഷം 2022. ഗാനരചയിതാവ് അന്തരിച്ച് 6 വർഷങ്ങൾക്ക് ശേഷം, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ ‘കാതോട് കാതോര’ത്തിലെ ‘ദേവദൂതർ പാടി’ എന്ന ഗാനം ഉപയോഗിച്ചു. നിർമ്മാണത്തിലിരിക്കുന്ന പെസഹാ എന്ന…
Read More » -
Kerala
പൂര്‍വവിദ്യാര്‍ഥി സംഗമങ്ങളിൽ മുൻ കാമുകീ കാമുകന്മാർ കണ്ടുമുട്ടുന്നു, ഒളിച്ചോടുന്നു; അനാഥമാകുന്നതോ എട്ടുംപൊട്ടും തിരിയാത്ത അനേകം കുരുന്നുകള്‍
പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങളിൽ പുനസ്ഥാപിക്കുന്ന ചില പ്രണയ ബന്ധങ്ങൾ കുടുംബങ്ങളെ ശിഥിലമാക്കുന്നതായി ആക്ഷേപം. വേനല്‍ അവധിക്കാലത്ത് കോളജുകളിലും സ്‌കൂളിലും വ്യാപകമായി പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങള്‍ നടക്കുന്നു. വടക്കന്‍ കേരളത്തിലാണ് പ്രധാനമായും ഈ പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങൾ അരങ്ങേറുന്നത്. ഇവരുടെ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഏറ്റവും ഒടുവിലായി ആറുവയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി നാടുവിട്ടത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടിയ സഹപാഠിയായ കാമുകനൊപ്പം യുവതി ഒളിച്ചോടിയെന്നാണ് പരാതി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയാണ് സമീപ പ്രദേശത്തെ തന്നെ സഹപാഠിക്കൊപ്പം നാടുവിട്ടത്. പ്രീഡിഗ്രി ബാച്ചിന്റെ സംഗമത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയത്. ഇതോടെ പഴയ പ്രണയം വീണ്ടും പൊടിതട്ടിയെടുത്തു. പിന്നീട് വാട്‌സ്ആപില്‍ ചാറ്റിംഗ് മുറുകിയതോടെയാണ് പ്രണയ ജ്വരം മൂത്ത ഇരുവരും ഒളിച്ചോടിയതെന്ന് പൊലീസ് പറയുന്നു. ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് യുവതി സഹപാഠിക്കൊപ്പം ഒളിച്ചോടിയതായി കണ്ടെത്തിയത്. ഇരുവരും…
Read More »