CrimeNEWS

ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ നഴ്സിനുനേരെ ബസില്‍ അതിക്രമം; യുവാവ് പിടിയില്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്ക് നേരെ അതിക്രമം. ബാലരാമപുരം വഴിമുക്കില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതി കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) പിടിയിലായി.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതിക്കുനേരേയായിരുന്നു രഞ്ജിത്തിന്റെ അതിക്രമം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. യുവതിയുടെ ബഹളം കേട്ട് സഹയാത്രികരും കണ്ടക്ടറും ഇടപെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ബാലരാമപുരം പോലീസിന് കൈമാറി.

Back to top button
error: