
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തു ശക്തമായ മഴയെ തുടർന്ന് നാല് വിമാനങ്ങൾ വഴിതിരിച്ച് വിട്ടു.ഇന്ന് രാവിലെ മുതല്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും പെയ്യുന്നത്.
മഴയെ തുടര്‍ന്ന് പല ഭാഗങ്ങളിലും വെളളം കെട്ടിനിന്നതോടെ ഗതാഗത സംവിധാനങ്ങൾ അപ്പാടെ താറുമാറായിട്ടുണ്ട്.നോയിഡ ഉള്‍പ്പെടെ ഡല്‍ഹി-എന്‍സിആറിന്റെ പല ഭാഗങ്ങളിലും പുലര്‍ച്ചെ കനത്ത മഴയാണ് പെയ്തത്.മഴ വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്.നിരവധി വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്നു വൈകുന്നത്. നാല് വിമാനങ്ങള്‍ ജയ്പൂരിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.
അടുത്ത രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. എൻസിആറിന്റെ സമീപ പ്രദേശങ്ങളിലും 30-60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും മഴയോടുകൂടിയ ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 30 വരെ ഡല്‍ഹിയില്‍ മഴയ്ക്കും മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഐഎംഡി) അറിയിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan