IndiaNEWS

ചൈനയുടെ പ്രകോപനം തുടരുന്നു; കൂടുതൽ ഗ്രാമങ്ങൾ ഇന്ത്യൻ അതിർത്തിയിൽ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പലയിടത്തും മാതൃകാ ഗ്രാമങ്ങളുണ്ടാക്കുന്നതു തുടർന്ന് ചൈന. ഹിമാചല്‍–ഉത്തരാഖണ്ഡ് അതിര്‍ത്തികളിലും അരുണാചല്‍-സിക്കിം അതിര്‍ത്തികളിലുമാണു പുതിയ ഗ്രാമങ്ങളുണ്ടാക്കുന്നത്.
ഹിമാചല്‍-ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ നിന്ന് ഏഴ് കിലോമീറ്ററിനുള്ളില്‍ ചൈനീസ് ഭാഗത്ത് പുതിയ ഗ്രാമങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ഇവിടെ ആളുകളെയും അധിവസിപ്പിച്ചു തുടങ്ങി.

പുതിയ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്ന പ്രദേശങ്ങളിലെല്ലാം സൈനിക സാന്നിധ്യവും ചൈന വര്‍ധിപ്പിച്ചിട്ടുണ്ട്.

 

ബാരഹോട്ടി, മന, നീതി, തംഗ്ല മേഖലകളില്‍ ചെറിയ പട്രോള്‍ സംഘങ്ങള്‍ കൂടുതലായി എത്തിയിട്ടുണ്ട്. 300-400 വീടുകളാണ് ഇത്തരം ഗ്രാമങ്ങളില്‍ നിര്‍മ്മിക്കുന്നത്. അരുണാചലില്‍ കാമെങ് മേഖലയില്‍ 2 ഗ്രാമങ്ങള്‍ നിര്‍മ്മിച്ചു. ഇവിടെ മെൻബ വംശജരായ കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. തോലിങ് എന്ന സ്ഥലത്തിനടുത്ത് മിലിട്ടറി കോംപ്ലക്‌സ് നിര്‍മ്മാണവും നടക്കുന്നുണ്ട്.

അടുത്തിടെ ചൈനയുടെ ഡ്രോണ്‍ ഇന്ത്യൻ അതിര്‍ത്തിക്കടുത്തു പ്രത്യക്ഷപ്പെട്ടിരുന്നു. എആര്‍500 സി എന്ന ഡ്രോണ്‍ ഹെലികോപ്റ്റര്‍ ഇന്ത്യൻ അതിര്‍ത്തിയില്‍ വിന്യസിച്ചതായി ചൈനീസ് പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിമാചല്‍ മേഖലയില്‍ ഇന്ത്യയും അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂട്ടിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും എത്തിച്ചു കഴിഞ്ഞു. 3488 കിലോമീറ്ററാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖ.

 

പലയിടത്തും ചൈനീസ് പട്ടാളം തദ്ദേശവാസികളെ പിടികൂടി തടവിലാക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: