ലോകത്ത് “ആധുനിക അടിമത്ത’ത്തിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ തള്ളപ്പെടുന്ന രാജ്യം ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സംഘടന.
നിര്‍ബന്ധിത ജോലി, നിര്‍ബന്ധിത വിവാഹം തുടങ്ങി വിവിധ രീതികളിലൂടെ 1.1 കോടി ഇന്ത്യക്കാരാണ് “ആധുനികകാല അടിമകള്‍’ ആക്കപ്പെട്ടത്. ലോകത്താകെ ഇത്തരം അഞ്ചുകോടി പേരാണുള്ളത്. ഇതില്‍ പാതിയും ജി 20 രാഷ്ട്രങ്ങളിലാണെന്നും യുഎന്നിന്റെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 അവസാനംവരെ ലോകമെമ്ബാടും 2.8 കോടി പേര്‍ നിര്‍ബന്ധിത ജോലിയിലേക്കും 2.2 കോടി പേര്‍ നിര്‍ബന്ധിത വിവാഹത്തിലേക്കും തള്ളപ്പെട്ടതായി ഐഎല്‍ഒയും ഓസ്ട്രേലിയ ആസ്ഥാനമായ വാക്ക് ഫ്രീയും സംയുക്തമായി നടത്തിയ പഠനം വെളിപ്പെടുത്തി.ലോകത്ത് 160 രാഷ്ട്രത്തില്‍ “ആധുനിക അടിമത്ത’മുണ്ടെന്നാണ് കണക്ക്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan