KeralaNEWS

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു:തേങ്ങയിടാൻ വന്ന 52 കാരൻ അറസ്റ്റിൽ

കൊല്ലം: കടയ്ക്കലില്‍ തേങ്ങയിടാൻ വന്നയാള്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചു.സംഭവത്തിൽ ‍കടയ്ക്കൽ സ്വദേശിയായ കൃഷ്ണൻകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
അമ്മ കുഞ്ഞിനെ കുളിപ്പിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് വേദനയുള്ളതായി കുഞ്ഞ് പറഞ്ഞു.ക്ഷതം ഏറ്റതാണെന്നു മനസിലാക്കിയ അമ്മ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണു പീഡനം മനസ്സിലാക്കിയത്.

Back to top button
error: