KeralaNEWS

കൊല്ലത്ത് വാഹനാപകടം; രണ്ടു മരണം

കൊല്ലം: കൊല്ലം-തേനി ദേശീയ പാതയില്‍ ചാരുംമൂട് പത്തിശേരില്‍ ക്ഷേത്രത്തിനു മുന്‍വശം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു.നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഓട്ടോറിക്ഷാ ഡ്രൈവര്‍ ചുനക്കര തെരുവുമുക്ക് കിഴക്കേവിളയില്‍ ചോണേത്ത് അജ്മല്‍ഖാന്‍ (തമ്ബി-57) ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്ത ചുനക്കര തെക്ക് രാമനിലയത്തില്‍ തങ്കമ്മ (75) എന്നിവരാണ് മരിച്ചത്.ഓട്ടോറിക്ഷയിലുണ്ടായിരുന്ന ചുനക്കര നടുവില്‍ തെക്കണശേരി തെക്കതില്‍ ദിലീപ് ഭവനം മണിയമ്മ (57)യെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എതിര്‍ദിശയില്‍ നിന്നു വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ സഞ്ചരിച്ചിരുന്ന വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. കാറിടിച്ച്‌ വൈദ്യുതി പോസ്റ്റും ഒടിഞ്ഞിട്ടുണ്ട്.
ചാരുംമൂട്ടിലും ചുനക്കര തെരുവുമുക്കിലുമായി വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ചുവരികയാണ് അജ്മല്‍ഖാന്‍. ചാരുംമൂട്ടില്‍ നിന്നും സാധനം വാങ്ങാനാനെത്തി മടങ്ങുകയായിരുന്നു തങ്കമ്മയും മണിയമ്മയും. ഷൈലയാണ് അജ്മലിന്റെ ഭാര്യ. മക്കള്‍: അഫ്‌സല്‍ ഖാന്‍, ആയിഷ. പരേതനായ രാമന്‍ നായരാണ് തങ്കമ്മയുടെ ഭര്‍ത്താവ്. മക്കള്‍: ഗോപാലകൃഷ്ണന്‍ നായര്‍, ശിവന്‍, തുളസി, നാരായണന്‍ നായര്‍, രജനി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: