Month: May 2023

  • Crime

    ടൂറിസ്റ്റ് ഹോമില്‍നിന്ന് യുവാവിനെ പാതിരാത്രി ആറംഗസംഘം തട്ടിക്കൊണ്ടുപോയി

    കോഴിക്കോട്: നഗരത്തിലെ ടൂറിസ്റ്റ് ഹോം പരിസരത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. വെള്ളിയാഴ്ച രാത്രി 12.20 ഓടെ ആയിരുന്നു സംഭവം. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് സമീപത്ത് നിന്നാണ് കാറിലെത്തിയ സംഘം യുവാവിനെ മര്‍ദിച്ച് കൈയും കാലും കെട്ടി കാറില്‍ കൊണ്ടുപോയത്. സ്വിഫ്റ്റ് കാറില്‍ വന്ന യുവാവിനെ മറ്റൊരു നീല കാറില്‍ വന്ന സംഘം മര്‍ദിച്ച് കൊണ്ട് പോവുകയായിരുന്നു. ആദ്യം ഒരു ബൈക്കില്‍ ഒരു യുവാവും പിന്നീട് കാറില്‍ മുണ്ടുടുത്ത യുവാവുമാണ് വന്നത്. ഇതില്‍ കാറില്‍ വന്നിറങ്ങിയ ആളെയാണ് തട്ടി കൊണ്ട് പോയത്. പുതിയ കാറിലാണ് കൊണ്ടുപോയത്. ആറുപേര്‍ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. അതില്‍ മൂന്ന് പേരും ചുവന്ന ടീ ഷര്‍ട്ടും കറുത്ത പാന്റ്സുമായിരുന്നു ധരിച്ചിരുന്നത്. എന്നെ കൊല്ലാന്‍ കൊണ്ടുപോവുകയാണെന്ന് വിളിച്ചുപറഞ്ഞ് യുവാവ് കരയുന്നുണ്ടായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. യുവാവിന്റെ രണ്ട് ഫോണുകളും സംഘം കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ ആളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടിലെന്ന് നടക്കാവ് പോലീസ് അറിയിച്ചു. അന്വേഷണം നടന്നുവരികയാണെന്നും…

    Read More »
  • LIFE

    വിശ്വാസവഞ്ചന കാണിച്ചിട്ടില്ല, എന്നും അദ്ദേഹത്തിനൊപ്പം; ആശിഷ് വിദ്യാര്‍ഥിയെ പിന്തുണച്ച് ആദ്യ ഭാര്യ

    മുംബൈ: മുന്‍ ഭര്‍ത്താവ് ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് നടന്റെ മുന്‍ ഭാര്യ രജോഷി ബറുവ. ആശിഷ് വിദ്യാര്‍ത്ഥിയുടെ പുനര്‍വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വ്യാഖ്യാനങ്ങളെല്ലാം വിവേകശൂന്യമാണെന്ന് അവര്‍ പറഞ്ഞു. ആശിഷ് ഒരിക്കലും തന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല. വീണ്ടും വിവാഹിതനാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്ന് ആളുകള്‍ വിചാരിച്ചാല്‍പ്പോലും. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രജോഷി പറഞ്ഞു. 2022- ഒക്ടോബറിലായിരുന്നു ആശിഷും രജോഷിയും ബന്ധം വേര്‍പെടുത്തിയത്. പരസ്പര സമ്മതപ്രകാരമായിരുന്നു ഇതെന്ന് രജോഷി പറഞ്ഞു. ”ഒരുമിച്ചാണ് ബന്ധം വേര്‍പെടുത്താനുള്ള ഹര്‍ജി സമര്‍പ്പിച്ചത്. ശകുന്തള ബറുവയുടെ മകളായും ആശിഷ് വിദ്യാരര്‍ഥിയുടെ ഭാര്യയായും ഒരുപാടുകാലം ജീവിച്ചു. സ്വന്തം വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാനായെന്ന് തോന്നിയപ്പോള്‍ അങ്ങനെ ചെയ്തു. എനിക്ക് എന്റേതായ വ്യക്തിത്വം വേണമായിരുന്നു. ഞങ്ങള്‍ രണ്ട് ഭാവിയേയാണ് മുന്നില്‍ക്കാണുന്നതെന്ന് പരസ്പരം തിരിച്ചറിഞ്ഞിരുന്നു.”രജോഷി പറഞ്ഞു. വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും നല്ല സുഹൃത്തുക്കളായി തുടരനായിരുന്നു ഇരുവരുടേയും തീരുമാനം. പ്രാര്‍ഥനകളും ആശംസകളുമായി താന്‍…

    Read More »
  • Crime

    മുസ്‌ലിം യുവതിയുമായി സൗഹൃദം; ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനെ 30 അംഗ സംഘം വളഞ്ഞിട്ടുതല്ലി

    ബംഗളുരു: മുസ്‌ലിം യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ റോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് 30 അംഗ സംഘം യുവാവിനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ അജിത്ത് എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു്. മുടിഗെരെ താലൂക്കിലെ ബണക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്. യുവതിക്കൊപ്പം പോകുമ്പോള്‍ ഒരു സംഘമെത്തി അജിത്തിനെ ആക്രമിക്കുകയായിരുന്നു. റോഡിലൂടെ വലിച്ചിഴച്ചുവെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. യുവതിയാണ് സംഭവത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയത്. മുടിഗെരെയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അജിത്ത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കര്‍ശന താക്കീത് നല്‍കിയതിന് ശേഷവും സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സദാചാര പോലീസ് ആക്രമണമാണിത്. മേയ് 24 ന് ചിക്കബല്ലാപ്പൂര്‍ ജില്ലയിലും സദാചാര പോലീസ് ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ചിക്കമംഗളൂരു സാമുദായിക സംഘര്‍ഷം രൂക്ഷമായിട്ടുള്ള ജില്ലയാണ്. അടുത്തിടെ നടന്ന നിയമസഭാ…

    Read More »
  • India

    മോദിസര്‍ക്കാറിന്‍റെ ഒമ്ബതു വര്‍ഷം; ഒമ്ബതു ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: മേയ് 30ന് ഒമ്ബതു വര്‍ഷം പൂര്‍ത്തിയാകുന്ന മോദിസര്‍ക്കാറിനോട് ഒമ്ബതു ചോദ്യങ്ങളുമായി കോണ്‍ഗ്രസ്.ഭരണകാലത്തെ വഞ്ചനക്ക് പ്രധാനമന്ത്രി രാജ്യത്തോട് നിരുപാധികം മാപ്പു പറയണമെന്നും മേയ് 30ന് സര്‍ക്കാര്‍ മാപ്പുദിനമായി ആചരിക്കണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.     ചോദ്യങ്ങൾ   1. പണപ്പെരുപ്പവും തൊഴിലില്ലായ്മയും: രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും റോക്കറ്റ് വേഗത്തില്‍ കുതിച്ചുയരുന്നതും സമ്ബന്നര്‍ കൂടുതല്‍ സമ്ബന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്നതും പൊതുസ്വത്ത് പ്രധാനമന്ത്രി തന്‍റെ സുഹൃത്തുക്കള്‍ക്ക് വില്‍ക്കുന്നതും എന്തുകൊണ്ട്? 2. കൃഷിയും കര്‍ഷകരും: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമ്ബോള്‍ ഉണ്ടാക്കിയ കരാറുകള്‍ പാലിക്കപ്പെടാത്തതും മിനിമം താങ്ങുവില നിയമപരമായി ഉറപ്പ് നല്‍കാത്തതും കര്‍ഷക വരുമാനം ഒമ്ബതു വര്‍ഷമായിട്ടും ഇരട്ടിയാക്കാത്തതും എന്തുകൊണ്ട്? 3. അഴിമതിയും ചങ്ങാത്തവും: സുഹൃത്ത് അദാനിക്ക് പ്രയോജനപ്പെടാന്‍ എല്‍.ഐ.സിയിലും എസ്.ബി.ഐയിലും ആളുകള്‍ കഷ്ടപ്പെട്ടുണ്ടാക്കി നിക്ഷേപിച്ച സമ്ബാദ്യം അപകടത്തിലാക്കുന്നത് എന്തിനാണ്? 4. ചൈനയും ദേശീയ സുരക്ഷയും: 18 കൂടിക്കാഴ്ചകള്‍ നടത്തിയിട്ടും എന്തുകൊണ്ടാണ് അവര്‍ ഇന്ത്യന്‍ പ്രദേശം വിട്ടുനല്‍കാത്തതും ആക്രമണ തന്ത്രങ്ങള്‍…

    Read More »
  • Kerala

    17,00000 രൂപയുടെ ഇന്ത്യൻ കറൻസിയുമായി ട്രെയിൻ യാത്രക്കാരൻ അറസ്റ്റിൽ

    പാലക്കാട്:. ട്രെയിനില്‍ കടത്തികൊണ്ടുവന്ന 17,00000 രൂപയുടെ ഇന്ത്യൻ കറൻസിയുമായി യാത്രക്കാരനെ പാലക്കാട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റെയില്‍വേ പോലീസ് പിടികൂടി. കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ സ്വദേശി കരീം മൻസിലില്‍ അബ്ദുള്‍ കരീം മകൻ മുഹമ്മദ് ഹാഷിം ( 52 ) ആണ് പിടിയിലായത്.   പൂന കന്യാകുമാരി ജയന്തി ജനത എക്സ്പ്രസില്‍ സേലത്ത് നിന്ന് അങ്കമാലിയിലേക്ക് റിസര്‍വേഷൻ കമ്ബാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത ഇയാളുടെ അരയില്‍ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അറയിൽ ഒളിപ്പിച്ച നിലയില്‍ ആയിരിന്നു പണം സൂക്ഷിച്ചിരുന്നത്.   പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍ അന്വേഷണത്തിനായി പാലക്കാട്‌ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കൈമാറി. പാലക്കാട്‌ ആര്‍പിഎഫ് സിഐ എസ്. സൂരജ് കുമാര്‍, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടര്‍മാരായ സജി അഗസ്റ്റിൻ, എ.മനോജ്‌, കെ.സുനില്‍കുമാര്‍, കോണ്‍സ്റ്റബിള്‍ പി.ബി.പ്രദീപ്‌, വനിതാ കോണ്‍സ്റ്റബിള്‍ വീണാ ഗണേഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

    Read More »
  • Crime

    ഹണി ട്രാപ്പ് തന്നെ; സിദ്ദിഖിനെ നഗ്‌നനാക്കി ചിത്രമെടുക്കാന്‍ ശ്രമം, തടഞ്ഞപ്പോള്‍ കയ്യാങ്കളി

    കോഴിക്കോട്: ഹോട്ടല്‍ ഉടമയായ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ ഹണി ട്രാപ്പാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഹണി ട്രാപ്പാണെന്ന് പ്രതികള്‍ മൂന്നുപേര്‍ക്കും അറിയമായിരുന്നുവെന്ന് മലപ്പുറം എസ്.പി. സുജിത് ദാസ് പറഞ്ഞു. അതുമായി ബന്ധപ്പെട്ടാണ് ഡി കാസ ഇന്നില്‍ റൂം എടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഫര്‍ഹാന 18-ാം തീയതി ഷൊര്‍ണൂരില്‍ നിന്നും വന്നു. ചിക്കുവെന്ന ആഷിക്കും മറ്റൊരു ട്രെയിനില്‍ എത്തി. റൂം എടുത്ത ശേഷം സിദ്ദിഖുമായി സംസാരിച്ചു. മുറിയില്‍വെച്ച് നഗ്‌നഫോട്ടോയെടുക്കാന്‍ ശ്രമം നടത്തി. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബലപ്രയോഗമുണ്ടാവുകയും സിദ്ദിഖ് താഴെ വീഴുകയും ചെയ്തു. ഫര്‍ഹാനയുടെ കൈയില്‍ ചുറ്റികയുണ്ടായിരുന്നു. വീണപ്പോള്‍ ഷിബിലി ചുറ്റികകൊണ്ട് സിദ്ദിഖിന്റെ തലയ്ക്കടിച്ചു. ആഷിഖ് നെഞ്ചില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് സിദ്ദിഖിന്റെ വാരിയെല്ലുകള്‍ തകര്‍ന്നു. തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നുപേരും ആക്രമിച്ചു. ഇത് ശ്വാസകോശത്തെ ബാധിച്ചു. തുടര്‍ച്ചയായ ആക്രമണം കാരണമാണ് മരണപ്പെടുന്നതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ മനസിലാകുന്നുവെന്നും എസ്.പി. സുജിത്ത് ദാസ് പറഞ്ഞു. ഷിബിലിയുടെ കൈയില്‍ കത്തി കരുതിയിരുന്നു. ഈ കത്തി ചൂണ്ടിയാണ് സിദ്ദിഖിനെ ഭീഷണിപ്പെടുത്തുന്നത്. കൊലയാളികള്‍ മുന്നൊരുക്കങ്ങളോടെയാണ്…

    Read More »
  • India

    സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സവര്‍ക്കറുടെ ജന്മദിനത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

    തിരുവനന്തപുരം:സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സവര്‍ക്കറുടെ ജന്മദിനത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഞായറാഴ്ച ഉച്ചയ്ക്ക് 12നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുക.21 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കും.

    Read More »
  • Kerala

    2021 ലെ കോവിഡ് തരംഗത്തില്‍ കുതിച്ചുയര്‍ന്ന് മരണസംഖ്യ; കണക്കുകള്‍ പുറത്ത്

    തിരുവനന്തപുരം: കോവിഡ് തരംഗം രൂക്ഷമായി ബാധിച്ച 2021 ല്‍ സംസ്ഥാനത്തെ മൊത്തം മരണങ്ങളിലുണ്ടായത് ഭീമമായ വര്‍ധനയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട്. 2020 നേക്കാള്‍ 88,000 ത്തിലധികം മരണങ്ങള്‍ 2021 ലുണ്ടായി. ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പട്ടികയില്‍പ്പെടാതെ പോയ കോവിഡ് മരണങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. സിവില്‍ രജിസ്ട്രേഷന്‍ പ്രകാരം 2021 ല്‍ മൊത്തം മരിച്ചത് 3,39,648 പേരാണ്. 2020 നേക്കാള്‍ 88,665 പേര്‍ അധികം മരിച്ചു. രണ്ടര ലക്ഷത്തിനും രണ്ടേമുക്കാല്‍ ലക്ഷത്തിനും ഇടയ്ക്കാണ് സംസ്ഥാനത്ത് ഒരു വര്‍ഷമുണ്ടാകാറുള്ള ശരാശരി മരണം എന്നിരിക്കെയാണിത്. 55 വയസിന് മുകളില്‍ പ്രായമുള്ള 77,316 പേരാണ് 2021 ല്‍ അധികം മരിച്ചത്. കോവിഡ് ഗുരുതരമായി ബാധിച്ചതും മരണസംഖ്യ ഉയര്‍ന്നതും ഈ പ്രായക്കാരിലാണ്. 2020 ല്‍ നിന്ന് വ്യത്യസ്തമായി 3896 പേര്‍ ന്യൂമോണിയ കാരണം മാത്രം മരിച്ചു. കോവിഡിനൊപ്പമാണ് സംസ്ഥാനത്ത് ന്യൂമോണിയ ബാധ കൂടിയത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുണ്ടായ തൃശൂര്‍,…

    Read More »
  • Kerala

    സ്വന്തം വീട്ടിൽ താമസിക്കാൻ അനുവദിക്കണം; മകന്റെ ക്രൂരതകൾ മന്ത്രിയോട് എണ്ണിപ്പറഞ്ഞ് സൈമൺ

    തൃശൂര്‍: വടക്കേതലത്തില്‍ വീട്ടില്‍ സൈമണ്‍ സ്വന്തം മകന്റെ ക്രൂരതയില്‍ നിന്ന് രക്ഷനേടാനാണ് അദാലത്തിലെത്തിയത്.താൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടില്‍നിന്ന് മകൻ ഇറക്കിവിട്ടെന്നും ജീവിക്കാൻ നിവൃത്തിയില്ലെന്നും സൈമൺ മന്ത്രി ആർ.ബിന്ദുവിനോട് പറഞ്ഞു. മകന്റെ ക്രൂരതകള്‍ പറഞ്ഞുതീരും മുമ്ബേ കണ്ണുനിറഞ്ഞ സൈമണിനെ മന്ത്രി ആര്‍ ബിന്ദു ആശ്വസിപ്പിച്ചു.പോലീസിനോട് സൈമണിന് സ്വന്തം വീട്ടില്‍ താമസിക്കുന്നതിനും അദ്ദേഹത്തിന്റെ സംരക്ഷണത്തിനും അടിയന്തര നടപടിയെടുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള നിയമം 2007 പ്രകാരം പ്രവര്‍ത്തിക്കുന്ന മെയിന്റനൻസ് ട്രൈബ്യൂണലില്‍ പരാതി നല്‍കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും ഉദ്യോഗസ്ഥരെ ചുമതപ്പെടുത്തി. സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യേക പരിഗണന ഉണ്ടാകണമെന്നും മന്ത്രി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

    Read More »
  • Kerala

    ഫർഹാന ചെറിയ മീനല്ല;ഹോട്ടലുടമയുടെ കൊലപാതകം പുതിയ വഴിത്തിരിവിലേക്ക്

    പാലക്കാ‌ട്: ഹോട്ടലുടമ തിരൂര്‍ സ്വദേശി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഷിബിലിയും ഫര്‍ഹാനയും തമ്മില്‍ വര്‍ഷങ്ങളുടെ അടുപ്പമെന്ന് പൊലീസ്.ഇരുവരും നിരവധി കേസുകളിൽ പ്രതികളുമാണെന്നു. പോലീസ് അറിയിച്ചു. ഫര്‍ഹാനക്ക് 12 വയസുള്ളപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ച ഷിബിലിയുടെ പൂര്‍ണനിയന്ത്രണം ഫര്‍ഹാനയുടെ കൈയ്യിലായിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ പിണങ്ങിയതോടെ ഷിബിലിക്കെതിരെ ഫർഹാന ലൈംഗിക പീഡന പരാതിയും നല്‍കിയിരുന്നു. 2018ല്‍ നെന്മാറയില്‍ വഴിയരികില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. 2021ലാണ് ഈ പരാതി നല്‍കുന്നത്. അന്ന് ഷിബിലി ജയിലിലായിരുന്നു. ജയില്‍മോചിതനായതോടെ ഇരുവരും തമ്മില്‍ പഴയ ബന്ധം തുടരുകയായിരുന്നു. അന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഷിബിലി ആലത്തൂര്‍ സബ് ജയിലിലായിരുന്നു.ഷിബിലി പുറത്തിറങ്ങിയിട്ടും ഫര്‍ഹാനയുമായി അടുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം ഫര്‍ഹാനയുടെ വീട്ടുകാര്‍ക്കുമറിയാമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഫര്‍ഹാനയുടെ വീട്ടിലും ഷിബിലി പോകാറുണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യമായിട്ടുണ്ട്. ബന്ധുവീട്ടില്‍നിന്ന് അടുത്തിടെ സ്വര്‍ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഫര്‍ഹാനയ്‌ക്കെതിരെ പരാതി…

    Read More »
Back to top button
error: