IndiaNEWS

കേന്ദ്ര സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരെ പശുക്കടത്തുകാരെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചു; നാലു പേരുടെ നില ഗുരുതരം

ഭോപ്പാല്‍: സംരക്ഷിത വനമേഖലയില്‍ നിന്ന് പുറത്തുപോയ ആഷ എന്ന ചീറ്റയെ കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന് നേരെ ആക്രമണം.പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ചാണ്  ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
മധ്യപ്രദേശിലെ ഷിയോപൂരിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള സംഘത്തിന് നേരെ വെള്ളിയാഴ്ച പുലര്‍ച്ചെ ബുരാഖേഡ ഗ്രാമത്തില്‍വെച്ചാണ് ആക്രമണമുണ്ടായത്. ഗ്രാമവാസികള്‍ സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു.ഇവരുടെ വാഹനവും തല്ലിത്തകർത്തു.

വെടിയേറ്റ നാല് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമാണ്.ചീറ്റയുടെ കഴുത്തില്‍ ഘടിപ്പിച്ച ജിപിഎസ് ട്രാക്കര്‍ ഉപയോഗിച്ച്‌ സംഘം അതിന്റെ ചലനങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. തിരച്ചിലിനിടെ രാത്രി ബുരാഖേഡ ഗ്രാമത്തിന് സമീപം എത്തിയപ്പോഴായിരുന്നു കന്നുകാലി മോഷ്ടാക്കളാണെന്ന് ഗ്രാമവാസികള്‍ സംശയിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തത്.സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: