KeralaNEWS

പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നുള്ള സംഘപരിവാർ വാദം ശരിവയ്ക്കുന്നതാണ് 2018 എന്ന സിനിമ: ബിജെപി

തിരുവനന്തപുരം: പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും അത് അണക്കെട്ടുകള്‍ തുറന്നുവിട്ടതുമൂലം ഉണ്ടായതാണെന്നുമുള്ള സംഘപരിവാര്‍ വാദം ശരിവയ്ക്കുന്നതാണ് 2018 എന്ന സിനിമയെന്ന് ബിജെപി.
ഡാം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്ന് കൃത്യമായി പറഞ്ഞുവെയ്ക്കുകയാണ് ഈ സിനിമ. ഈ പ്രചാരണം തുടക്കം മുതല്‍ ബിജെപി ഉയര്‍ത്തുന്നതാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രളയകാലത്ത് പാടെ പരാജയമായിരുന്നു എന്നുള്ള ബിജെപിയുടെ പ്രചാരണത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് 2018 എന്ന സിനിമ.
 കേരളത്തില്‍ ബാഹുബലിയുമായി മത്സരിക്കുന്ന നിലവാരത്തിലേക്ക് 2018 ഉയര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ ബാഹുബലിയേക്കാള്‍ കൂടുതല്‍ വരുമാനം നേടാന്‍ 2018ന് സാധിച്ചതും ഇക്കാരണത്താലാണെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
മലയാളത്തിലെ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബിലേക്ക് കയറിയ സിനിമയാണ് 2018. ജൂഡ് ആന്‍റണി സംവിധാനം ചെയ്ത സിനിമയില്‍ ടൊവിനോ, കുഞ്ചാക്കോ ബോബന്‍, ആസിഫലി തുടങ്ങി വലിയൊരു യുവതാരനിരതന്നെ ഉണ്ട്.2018 ൽ കേരളത്തിൽ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: