Month: May 2023
-
Kerala
അസുഖബാധിതനുമായ അച്ഛനെ മുറ്റത്ത് കിടത്തി വീടുപൂട്ടി സ്ഥലംവിട്ട് കോണ്‍ഗ്രസ് നേതാവ്
കാസർകോട്: അസുഖബാധിതനായ അച്ഛനെ മുറ്റത്ത് കിടത്തി വീടുപൂട്ടി സ്ഥലംവിട്ട് കോണ്‍ഗ്രസ് നേതാവും കുടുംബവും. ചെറുവത്തൂര്‍ അമ്ബലത്തേരയിലെ ആലങ്കൈ അമ്ബുവിനെയാണ് മക്കള്‍ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചത്. വീട്ടുമുറ്റത്ത് പായയില്‍ കിടക്കുന്നത് കണ്ട നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചന്തേര ജനമൈത്രി പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, വൈസ് പ്രസിഡന്റ് പി വി രാഘവന്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തിയപ്പോള്‍ അവശനായ അമ്ബു സംസാരിക്കാന്‍ പോലുമാകാത്ത നിലയിലായിരുന്നു.മകനായ സേവാദള്‍ ജില്ലാ പ്രസിഡന്റിനെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലും.തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ട് വയോധികനെ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.
Read More » -
Crime
വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ നായ്ക്കളെ തുറന്നുവിട്ടു; പ്രതിയെ സാഹസികമായി കീഴടക്കി
ആലപ്പുഴ: കലവൂരില്‍ വീട്ടില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ തടയാന്‍ 4 വിദേശ ഇനം നായ്ക്കളെ തുറന്നു വിട്ട വധശ്രമക്കേസിലെ പ്രതിയെ പിടികൂടി. ആര്യാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് വാത്തികാട്ട് വീട്ടില്‍ ബിനുവിനെയാണ് (28) ആലപ്പുഴ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16ന് ആലപ്പുഴ എകെജി ജംക്ഷന് സമീപം ആര്യാട് പഞ്ചായത്ത് 10ാം വാര്‍ഡ് പൊക്കലയില്‍ വീട്ടില്‍ അപ്പുവിനെ വെട്ടിപ്പരുക്കേല്‍പിച്ച കേസിലാണ് അറസ്റ്റ്. കളര്‍കോടിന് സമീപത്തെ ബാറില്‍ മുന്‍പുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പരാതിക്കാരനൊപ്പം പോലീസ് സ്റ്റേഷനില്‍ ചെന്നതിന്റെ വൈരാഗ്യത്തിലാണ് അപ്പുവിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി രാത്രി വീട്ടില്‍ എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയപ്പോഴാണ് നായ്ക്കളെ തുറന്നുവിട്ടത്. എന്നാല്‍, പോലീസ് ഇവയെ ഓടിച്ച ശേഷം പ്രതിയെ പിടികൂടുകയായിരുന്നു. പത്തോളം ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ക്ക് എതിരെ കാപ്പ ചുമത്തുമെന്ന് പോലീസ് പറഞ്ഞു.
Read More » -
NEWS
ദുബൈയിലെത്തിയ യുവതി കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് കാമുകനൊപ്പം പോയി
ദുബായ്: നാട്ടില്‍നിന്ന് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം പോയത്. ഭര്‍ത്താവിനെയും കുഞ്ഞിനെയും ദുബായ് എയര്‍പോര്‍ട്ടില്‍ തനിച്ചാക്കിയ ശേഷമായിരുന്നു യുവതി കടന്നുകളഞ്ഞത്. കുഞ്ഞിന്റെ പാസ്‌പോര്‍ട്ട് ഭാര്യയുടെ കൈയ്യിലാണെന്നും കുഞ്ഞിനെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് അറിയില്ലെന്നും യുവാവ് പറഞ്ഞു. നാദാപുരം സ്വദേശി ഷെരീഫ് ആണ് ഭാര്യയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ദുബായില്‍ ജോലിയുള്ള വാണിമേല്‍ മാമ്പിലാക്കൂല്‍ സ്വദേശി ഫയാസ് എന്ന യുവാവുമായി ഷെരീഫിന്റെ ഭാര്യ പ്രണയത്തില്‍ ആകുകയായിരുന്നു. തുടര്‍ന്ന് ദുബായിലേക്ക് വരാന്‍ ഫയാസ് കാമുകിയോട് പറഞ്ഞു. ഭര്‍ത്താവ് ഷെരീഫും ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നത്. മകളെയും കൂടി ദുബായിയില്‍ എത്തിയ യുവതി കാമുകനായ ഫയാസിനെ കണ്ടതും അയാള്‍ക്കൊപ്പം പോവുകയാണെന്ന് പറഞ്ഞു. ഷെരീഫ് തടഞ്ഞെങ്കിലും ഭാര്യ കേള്‍ക്കാന്‍ തയ്യാറായില്ല. ചെറിയ കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം പെരുവഴിയിലാക്കി കൂളായി കാമുകനൊപ്പം നടന്നു പോകുന്ന ഭാര്യയുടെ വീഡിയോ ഭര്‍ത്താവ് തന്നെ എടുത്ത് പങ്കുവെച്ചിരുന്നു. 2 മാസം മുമ്പാണ് ഭാര്യയുടെ…
Read More » -
മറ്റുള്ളവര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചാല്‍ ഭീഷണി; സഹികെട്ട് പരാതി നല്‍കി, ഒടുവില്‍ അരുംകൊല
കോട്ടയം: കഴിഞ്ഞ ജനുവരിയില്‍ കേരളത്തെയാകെ ഞെട്ടിച്ചതാണു കറുകച്ചാല്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത പങ്കാളികളെ കൈമാറ്റം ചെയ്യല്‍ കേസ്. അന്നു പരാതിക്കാരിയായിരുന്ന യുവതിയുടെ കൊലപാതകം ഇന്നലെ മറ്റൊരു ഞെട്ടലായി. സംഭവവുമായി ബന്ധപ്പെട്ട് അന്ന് 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചു വലിയസംഘം പങ്കാളി കൈമാറ്റവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നെന്ന് അന്നു പോലീസ് കണ്ടെത്തിയെങ്കിലും പരാതികള്‍ ഇല്ലാതെ വന്നതോടെ അന്വേഷണം പ്രതിസന്ധിയിലായി. അന്നു പത്തനാട് താമസിച്ചിരുന്ന യുവതി ഭര്‍ത്താവിനെതിരേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണു പങ്കാളി കൈമാറ്റങ്ങളാണു നടന്നതെന്ന വിവരത്തിലേക്കെത്തിയത്. ‘കപ്പിള്‍ മീറ്റ് കേരള’ എന്ന സമൂഹമാധ്യമ ഗ്രൂപ്പ് വഴിയാണു പ്രവര്‍ത്തനമെന്നും കണ്ടെത്തിയിരുന്നു. 14 ഗ്രൂപ്പുകള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്നെന്നും പോലീസ് കണ്ടെത്തി. ഭര്‍ത്താവില്‍ നിന്നുള്ള പീഡനം ഒരു യുട്യൂബ് വ്‌ലോഗില്‍ യുവതി തുറന്നു പറയുകയായിരുന്നു. ഇതു കേട്ട യുവതിയുടെ ബന്ധുക്കള്‍ക്കു സംശയം തോന്നി ചോദിച്ചപ്പോഴാണു സംഭവങ്ങള്‍ തുറന്നു പറഞ്ഞത്. തുടര്‍ന്നു കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ…
Read More » -
Crime
കാക്കനാട് അപ്പാര്‍ട്ട്മെന്റില്‍ യുവതി മരിച്ചനിലയില്‍; ഒപ്പംതാമസിച്ച യുവാവ് ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയില്‍
കൊച്ചി: കാക്കനാട് അപ്പാര്‍ട്ട്മെന്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് തലക്കുളത്തൂര്‍ കുനിയില്‍ സ്വദേശിനി കെ. വൈഷ്ണവി(22)യെയാണ് കാക്കനാട് ചെമ്പുമുക്ക് പാറക്കാട്ട് അമ്പലം എം.എല്‍.എ. റോഡിലെ അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഒപ്പം താമസിച്ചിരുന്ന ഇടുക്കി തങ്കമണി വാമ്പേനില്‍ അലക്‌സ് ജേക്കബ്ബിനെ (24) യാണ് കൈഞരമ്പ് മുറിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30-ഓടെ വാട്ടര്‍ മീറ്റര്‍ റീഡിങ്ങിന് എത്തിയ തൃക്കാക്കര ജല അതോറിറ്റി ജീവനക്കാരന്‍ ചന്ദ്രബോസാണ് സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് കരച്ചില്‍ കേട്ട് ഓടിയെത്തിയത്. വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു വൈഷ്ണവിയും അലക്‌സും. ചന്ദ്രബോസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര പോലീസ് സ്ഥലത്തെത്തി. വൈഷ്ണവി അപ്പോഴേക്കും മരിച്ചിട്ടുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. രക്തം വാര്‍ന്ന് അവശ നിലയിലായിരുന്ന അലക്‌സിനെ ഉടന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സുഹൃത്തുക്കളായ ഇരുവരും മൂന്നാഴ്ച…
Read More » -
Kerala
രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാര്‍; സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിപക്ഷം
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവും പ്രതിപക്ഷ സമരത്തെയും തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വാഹന നിയന്ത്രണം. എംജി റോഡില്‍ വൈകുന്നേരം വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാളയത്ത് നിന്നുള്ള വാഹനങ്ങള്‍ ബേക്കറി ജംക്ഷനിലെ ഫ്‌ലൈ ഓവര്‍ വഴി വേണം കിഴക്കേകോട്ടയിലേക്ക് പോകാന്‍. ചാക്കയില്‍നിന്ന് കിഴക്കേകോട്ടയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാറ്റൂര്‍വഞ്ചിയൂര്‍ വഴി പോകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ ദുര്‍ഭരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും നികുതികൊള്ളയ്ക്കുമെതിരെ യുഡിഎഫ് സെക്രട്ടേറിയേറ്റു മുന്നില്‍ സമരം ചെയ്യുകയാണ്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്‍പില്‍ ബിജെപി രാപ്പകല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷത്തെ പ്രകടനം പറയുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും. വാഗ്ദാനങ്ങള്‍ നടപ്പാക്കിയ സര്‍ക്കാര്‍ മുന്നോട്ട് എന്നതാണ് എല്‍ഡിഎഫിന്റെ അവകാശവാദം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിനാണ് രണ്ടാം വര്‍ഷത്തെ സമാപനസമ്മേളനം നടക്കുക. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പു വേളയില്‍ ജനങ്ങള്‍ക്കു മുന്‍പാകെ നല്‍കിയ വാഗ്ദാനങ്ങള്‍ എത്ര മാത്രം പ്രാവര്‍ത്തികമാക്കിയെന്നു…
Read More » -
NEWS
കുട്ടികളിൽ ചെറുപ്രായത്തിൽ ശീലിപ്പിച്ചെടുക്കേണ്ട 12 ജീവിത രീതികൾ
▪️1. തീരുമാനമെടുക്കാനുള്ള കഴിവ് : ചെറുപ്രായത്തിലേ തീരുമാനമെടുക്കാനുള്ള കഴിവ് കുട്ടികൾക്കുണ്ടാകണം.തീരുമാനം എടുക്കുബോൾ കണക്കിലെടുക്കേണ്ട വിവിധ വശങ്ങൾ കുട്ടിക്ക് പഠിപ്പിച്ചു കൊടുക്കണം. ▪️2. ആരോഗ്യവും ശുചിത്വവും. ശുചിത്വ ശീലങ്ങൾ ചെറുപ്രായത്തിലേ ശീലിച്ചിരിക്കണം. പല്ലു തേക്കാനും കുളിക്കാനും അടിവസ്ത്രങ്ങൾ മാറാനും പരസഹായമില്ലാതെ ചെയ്യാൻ അറിയണം.ശുചിത്വത്തിന്റെ പിന്നിലെ കാരണങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കണം ▪️3.സമയ ആസൂത്രണം: സമയത്തിന്റെ പ്രാധാന്യം ഏവർക്കും അറിയാം കുട്ടികളിൽ ശരിയായ സമയ അവബോധം ഉണ്ടാകണം. ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെയുള്ള ഓരോ നിമിഷവും ക്രിയാന്മകമായി ഉപയോഗപ്പെടുത്തണം. തന്റെ എല്ലാ പ്രവർത്തിയും ചിട്ടയോടേയും, സമയക്രമം പാലിച്ചും ചെയ്യാൻ അവരെ പ്രാപ്തരാക്കണം. ▪️4. ഭക്ഷണം തയ്യാറാക്കൽ: പാചക കാര്യങ്ങളിൽ ചെറിയ ഉത്തരവാദിത്വങ്ങൾ നൽകി അവരെക്കൂടി അതിൽ പങ്കാളികളാക്കണം. 5. പണത്തിന്റെ മൂല്യം പണം കൈകാര്യം ചെയ്യുമ്പോൾ മൂല്യം അറിഞ്ഞു ചില വഴിക്കണമല്ലോ. പണം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചു ശരിയായ അവബോധം കുട്ടികൾക്കുണ്ടാകണം ഭാവിയിൽ ഏറെ ഗുണം ചെയ്യും. ▪️ 6. ചിട്ടകൾ…
Read More » -
Kerala
സഹകരണ സംഘത്തില്‍ ജോലി; ലക്ഷങ്ങള്‍ തട്ടിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
തിരുവനന്തപുരം: സഹകരണ സംഘത്തില്‍ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ട്രാവന്‍കൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വെള്ളറട ശാഖയുടെ പ്രസിഡന്റ് കീഴാറൂര്‍ കുറ്റിയാണിക്കാട് ശാന്ത ഭവനില്‍ അഭിലാഷ് ബാലകൃഷ്ണന്‍ (32) ആണ് പിടിയിലായത്.വട്ടിയൂര്‍ക്കാവില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 30,60,000 രൂപ ജോലിക്കായി നല്‍കിയ വര്‍ക്കല കവലിയൂര്‍ ആര്‍.ജെ ഭവനില്‍ അരുണ്‍ (28) നൽകിയ പരാതിയിലാണ് അറസ്റ്റ്..വെള്ളറട പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതോടെ മുങ്ങിയ പ്രതിയെ കഴിഞ്ഞ ദിവസം കണ്ണമ്മൂലയിലെ പെണ്‍സൃഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വെള്ളറട സി.ഐ എം.ആര്‍. മൃദുല്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സനല്‍ എസ്.കുമാര്‍,സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രദീപ്, ഷാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More » -
Kerala
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വയോധികൻ അറസ്റ്റില്‍
ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓഫീസ് അസിസ്റ്റന്‍റായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വയോധികൻ അറസ്റ്റില്‍. ആര്യാട് ചിറ്റേഴത്ത് വീട്ടില്‍ ജയപ്രകാശി (ജയപ്പന്‍-63) നെയാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.തോണ്ടന്‍കുളങ്ങര, കോമളപുരം സ്വദേശികളായ നാലുപേരില്‍ നിന്ന് 11.50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. നിരവധിപ്പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സമാന രീതിയിൽ സമീപ ജില്ലകളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
യാത്രക്കാരുടെ എണ്ണം കൂടി; വിദ്യാർത്ഥികൾക്ക് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ
കൊച്ചി: ഈ ഞായറാഴ്ച മുതല്‍ കൊച്ചി മെട്രോയുടെ സര്‍വീസ് രാവിലെ 7.30 മുതല്‍ തുടങ്ങും.യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണ് തീരുമാനം.യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.നേരത്തെ ഞായറാഴ്ചകളില്‍ എട്ട് മണിക്കായിരുന്നു മെട്രോയുടെ സര്‍വീസ് തുടങ്ങിയിരുന്നത്. കഴിഞ്ഞ ആഴ്ചയിലെ ഓണ്‍ലൈന്‍ സര്‍വേയിലെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് പുതിയ സമയക്രമം നിശ്ചയിച്ചത്.സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഓഫറുകളും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്. 900 രൂപയ്ക്ക് ഒരു മാസം പരിധിയില്ലാതെ യാത്ര ചെയ്യാന്‍ വിദ്യ 30 കാര്‍ഡും. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് മൈ ബൈക്കിന്റെ ഒരു മാസ പാക്കേജ് 450 രൂപയ്ക്കു ലഭിക്കും.മറ്റുള്ളവര്‍ക്ക് ഇത് 699 രൂപയാണ്.കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ 23ന് നടക്കുന്ന ക്യാംപെയ്നില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഓഫര്‍.
Read More »