Month: May 2023
-
Kerala
റിപ്പോർട്ടർ ടിവി സംപ്രേഷണം അവസാനിപ്പിച്ചു
റിപ്പോർട്ടർ ടിവി താത്കാലികമായി സംപ്രേഷണം അവസാനിപ്പിച്ചു.ചാനല്‍ നവീകരണത്തിന്റെ ഭാഗമായുള്ള ജോലികള്‍ പൂര്‍ത്തികരിക്കാനാണ് ചാനല്‍ താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.ഇന്നലെ വൈകിട്ടാണ് ചാനല്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് അറിയിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ എആര്‍-വിആര്‍-എക്‌സ്ആര്‍ ന്യൂസ് സ്റ്റുഡിയോയില്‍ നിന്നാണ് ചാനല്‍ വീണ്ടും സംപ്രേഷണം തുടങ്ങുന്നത്. കളമശേരിയിലെ ഓഫീസില്‍ ഇതിനായുള്ള ജോലികള്‍ അന്തിമഘട്ടത്തിലാണ്.തിരുവനന്തപുരത്ത് തൈക്കാടും ചാനലിനായി ബഹുനില മന്ദിരം ഒരുങ്ങി കഴിഞ്ഞു. നവീകരണത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ചാനലിന്റെ വെബ്‌സൈറ്റും പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്.
Read More » -
Kerala
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനം; പത്ത് മണിയോടെ സെക്രട്ടറിയേറ്റ് വളയാൻ യുഡിഎഫും ബിജെപിയും
തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് സെക്രട്ടറിയേറ്റ് വളയാൻ യുഡിഎഫും ബിജെപിയും.സര്‍ക്കാരിന്‍റെ നയങ്ങള്‍ ജനദ്രോഹകരമെന്ന് കുറ്റപ്പെടുത്തിയാണ് സമരം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സമരം ഉദ്ഘാടനം ചെയ്യുക.സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രവും സമരത്തില്‍ അവതരിപ്പിക്കും. ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ തുടങ്ങിയ രാപ്പകല്‍ സമരവും തുടരുന്നുണ്ട്. അഴിമതി, ഭരണത്തകര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ബിജെപി സംഘടിപ്പിച്ചിരിക്കുന്ന രാപ്പകല്‍ സമരം രാവിലെ 10 മണിക്ക് രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും.
Read More » -
Kerala
വിലക്കയറ്റം നിയന്ത്രിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം:നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ച് സര്‍ക്കാര്‍.പൊതുവിപണിയില്‍ 1376 രൂപ വിലവരുന്ന 13 ഇന അവശ്യസാധനങ്ങള്‍ 612 രൂപയ്ക്കാണ് സപ്ലൈകോ വഴി നല്‍കുന്നത്.ഏഴുവര്‍ഷമായി ഇവയ്ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. സംസ്ഥാനത്തെ 50 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ ഇത് വാങ്ങുന്നുണ്ട്.സപ്ലൈകോ വില്‍പ്പനശാലകളിലൂടെ ഒരു വര്‍ഷം 89,168 ടണ്‍ അരിയാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നത്.ഇതിനു പുറമെ 32 ഇനത്തിന് സബ്സിഡിയുണ്ട്. സംസ്ഥാനത്ത് 817 മാവേലി സ്റ്റോറാണുള്ളത്. ഇവിടെ 30–- 50 ശതമാനംവരെയാണ് വിലക്കുറവ്. കണ്‍സ്യൂമര്‍ഫെഡുമായി സഹകരിച്ച് 1000 നീതിസ്റ്റോറുമുണ്ട്. 176 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റും 47 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുമുണ്ട്.
Read More » -
Kerala
കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും മാതാവും അറസ്റ്റില്‍
പത്തനാപുരം: കടശ്ശേരിയിലെ സ്വകാര്യ റബര്‍ തോട്ടത്തില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും മാതാവും അറസ്റ്റില്‍. ഒന്നാം പ്രതി ശിവദാസന്‍ ഒളിവിലാണ്. ശിവദാസന്റെ ഭാര്യയും രണ്ടാം പ്രതിയുമായ പുന്നല ചെളിക്കുഴി തെക്കേക്കര പുത്തന്‍വീട്ടില്‍ സുശീലയും (63) മൂന്നാം പ്രതിയും സുശീലയുടെ മകളുമായ ചുനക്കര വെറ്ററിനറി ഡിസ്പെന്‍സറി കോമല്ലൂര്‍ സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ സ്മിതയുമാണ് (39) അറസ്റ്റിലായത്. പുന്നല മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആന ഷോക്കേറ്റ് ചെരിയാന്‍ കാരണമായ വൈദ്യുത ഉപകരണങ്ങള്‍ അഴിച്ചു മാറ്റാന്‍ സഹായിച്ചുവെന്നതാണ് സ്മിതയ്ക്കെതിരായ കേസ്. സുശീലയെ കടശ്ശേരിയില്‍ നിന്നും സ്മിതയെ ചാരുംമൂട് ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്സില്‍ നിന്നും പത്തനാപുരം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ദിലീപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Read More » -
Kerala
സ്വപ്ന സുരേഷിനെതിരെ എം വി ഗോവിന്ദന്റെ മാനനഷ്ടക്കേസ്; ഇന്ന് വിസ്താരം
കണ്ണൂര്‍: സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നല്‍കിയ മാനനഷ്ട കേസില്‍ സാക്ഷി വിസ്താരം ഇന്ന് നടക്കും. തളിപ്പറമ്ബ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുന്‍ എഡിഎം എ.സി മാത്യു, സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ ഗണശന്‍ എന്നിവരാണ് ഇന്ന് സാക്ഷി വിസ്താരത്തിന് ഹാജരാകേണ്ടത്. പരാതിക്കാരനായ എംവി ഗേവിന്ദന്‍റെ മൊഴി തളിപ്പറമ്ബ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എംവി ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ആരോപണത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നും തന്‍റെ വ്യക്തി ജീവിതത്തില്‍ കരിനിഴലില്‍ വീഴ്ത്തിയെന്നുമാണ് മാനഷ്ട പരാതിയില്‍ എംവി ഗോവിന്ദന്‍ ചൂണ്ടികാട്ടിയത്.
Read More » -
Movie
കുതിരയോട്ട മത്സരത്തിലെ ജോക്കിയായി മമ്മൂട്ടി തകർത്താടിയ ‘ജാക്ക്പോട്ട്’ തീയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് 30 വർഷം
സിനിമ ഓർമ്മ സുനിൽ കെ. ചെറിയാൻ കുതിരയോട്ട മത്സര പശ്ചാത്തലത്തിൽ കുടുംബകഥ പറഞ്ഞ ‘ജാക്ക്പോട്ട്’ റിലീസ് ചെയ്‌തിട്ട് 30 വർഷം. ഷാജൂൺ കാര്യാലിന്റെ കഥയിൽ ടി ദാമോദരൻ തിരക്കഥയെഴുതി ജോമോൻ സംവിധാനം ചെയ്‌ത ഈ മമ്മൂട്ടിച്ചിത്രം 1993 മെയ് 20 നാണ് പ്രദർശനത്തിനെത്തിയത്. സിൽവസ്‌റ്റർ സ്റ്റാലൻ അഭിനയിച്ച ‘ഓവർ ദ ടോപ്’ എന്ന ഹോളിവുഡ് ചിത്രവുമായി കഥയ്ക്ക് ബന്ധമുണ്ട്. സ്പോർട്ട്സ് മൽസരത്തിലെ വിജയം എങ്ങനെ വ്യക്തിജീവിതം വീണ്ടെടുക്കുന്നു എന്നതാണ് പ്രമേയം. ബിച്ചു- ഇളയരാജാ പാട്ടുകൾ ഹിറ്റായിരുന്നു. നിർമ്മാണം വിജയ മൂവീസ്. ഗൗതമി ആയിരുന്നു നായിക. കന്നഡ നടൻ സുദർശന്റെ ഏക മലയാള ചിത്രമാവും ഇത്. വില്ലൻ വേഷത്തിൽ തമിഴ് നടി മഞ്ജുള വിജയകുമാറും ഉണ്ട്. ഹോഴ്‌സ് റെയ്‌സിൽ കുതിരകളെ പറപ്പിക്കുന്ന ജോക്കിയാണ് മമ്മൂട്ടിയുടെ ഗൗതം. ലക്ഷങ്ങൾ കൊണ്ട് ബെറ്റ് വച്ച് നടത്തുന്ന മത്സരമാണ്. വിജയം സ്ഥിരമായി ഗൗതം പരിശീലിപ്പിക്കുന്ന വിന്നി എന്ന കുതിരക്കു തന്നെ. ശത്രുക്കൾ വിന്നിയെ വെടിവച്ചെങ്കിലും…
Read More » -
NEWS
സമ്പത്തും അധികാരവും കൊണ്ട് പിടിച്ചുവാങ്ങേണ്ടതല്ല ബഹുമാനം, സ്വഭാവഗുണം കൊണ്ടു നേടിയെടുക്കേണ്ടതാണ്
വെളിച്ചം രാജഗുരുവിനെ എല്ലാവര്‍ക്കും വലിയ ബഹുമാനമായിരുന്നു. രാജാവ് അദ്ദേഹത്തെ കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കും. ഒരു ദിവസം രാജാവ് ഗുരുവിനോട് ചോദിച്ചു: “അറിവാണോ സ്വഭാവമാണോ മുഖ്യം…?” മറുപടി കുറച്ച് ദിവസം കഴിഞ്ഞ് തരാം എന്ന് ഗുരു പറഞ്ഞു. പിറ്റേ ദിവസം ഗുരു ഖജനാവില്‍ നിന്ന് കുറച്ച് സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുപോയി. കാവല്‍ക്കാരന്‍ കണ്ടെങ്കിലും പ്രതികരിച്ചില്ല. പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചപ്പോള്‍ കാവല്‍ക്കാരന്‍ ഇത് രാജാവിനോട് പറഞ്ഞു. അടുത്തദിവസം ഗുരു രാജാവിനെ കാണാന്‍ എത്തിയിട്ടും അദ്ദേഹം എഴുന്നേറ്റതേയില്ല. കാര്യം മനസ്സിലാക്കിയ ഗുരു രാജാവിനോട് ചോദിച്ചു: “എന്നെ കണ്ടപ്പോള്‍ താങ്കള്‍ എഴുന്നേല്‍ക്കാഞ്ഞത് ഞാന്‍ പണമെടുത്ത വിവിരം അറിഞ്ഞതുകൊണ്ടാണ് അല്ലേ…?” രാജാവ് അതു സമ്മതിച്ചു: “താങ്കളുടെ ചോദ്യത്തിന് ഉത്തരം ഇപ്പോള്‍ കിട്ടിയെന്ന് ഞാന്‍ കരുതുന്നു. സ്വഭാവം മോശമായാല്‍ എത്ര ഉന്നതനെയും ബഹുമാനിക്കാന്‍ നാം മടിക്കും. അതുകൊണ്ട് സ്വഭാവം തന്നയാണ് മുഖ്യം.” ബഹുമാനം പിടിച്ചുവാങ്ങുന്നവരുമുണ്ട്, അത് സ്വഭാവികമായി നേടിയെടുക്കുന്നവരും ഉണ്ട്. ധനാഢ്യന്റെയും അധികാരിയുടേയും പിറകെ ആളുകള്‍ വട്ടമിട്ടു…
Read More » -
Kerala
ടോറസിന് അടിയിൽപ്പെട്ട് യുവാവ് തൽക്ഷണം മരിച്ചു.
മല്ലപ്പള്ളി: റാന്നി റോഡിൽ പാടിമൺ അംബിപ്പടിക്ക് സമീപം ടോറസിന് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു.പാടിമൺ ഇലവനോലിക്കൽ ഓലിക്കൽ പാറയിൽ ചാക്കോ വർഗീസ് മകൻ ജിബിൻ ചാക്കോ വർഗീസ് (22) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആറു മണിയോടുകൂടിയാണ് അപകടം. ആലപ്പുഴ കരുവാറ്റ സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജിയിൽ ഹോട്ടൽ മാനേജ്മെൻറ് പഠനം പൂർത്തിയാക്കിയ ജിബിൻ കോളജിൽ പോയി വീട്ടിലേക്ക് മടങ്ങും വഴി മല്ലപ്പള്ളി ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ടോറസ് ലോറിയുടെ അടിയിൽ പെടുകയായിരുന്നു.കീഴ്‌വായ്പൂര് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: മിനി.സഹോദരൻ ജൂഡിൻ.സംസ്കാരം പിന്നീട്.
Read More » -
Kerala
പ്രകൃതിയുടെ മനോഹാരിതയും വെള്ളത്തിന്റെ ശക്തിയും ഒത്തുചേരുന്ന അതിരപ്പിള്ളി
എൺപതടി ഉയരത്തിൽ നിന്നു പാറക്കെട്ടിലേക്കു വീണു ചിതറുന്ന ജലത്തിന്റെ മാസ്മരികതയിൽ എന്തിനെയും തച്ചുതകർക്കാനുളള കരുത്ത് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി.തൃശൂർ നഗരത്തിൽ നിന്നും 63 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ്. 80 അടി ഉയരത്തിൽ നിന്ന് വെള്ളം നിലത്തേക്കു പതിക്കുന്ന കാഴ്ച സന്ദർശകരെ ശരിക്കും അദ്ഭുതപ്പെടുത്തുന്നതാണ്. പ്രകൃതിയുടെ ശക്തിയും മനോഹാരിതയും ഒത്തുചേരുന്ന ഈ വെള്ളച്ചാട്ടം ഏറ്റവും അടുത്തുനിന്നു കാണാനാവുമെന്നതും പ്രത്യേകതയാണ്. ഷോളയാർ വനമേഖലയുടെ കവാടമായ അതിരപ്പിള്ളിയിൽനിന്നും കഷ്ടി അഞ്ചു കിലോമീറ്റർ അകലെയാണ് വിഖ്യാതമായ വാഴച്ചാൽ വെള്ളച്ചാട്ടം. ചടുലതാളമാണ് അതിരപ്പിള്ളിക്ക് എങ്കില്‍ ആരെയും മയക്കുന്ന മദാലസഭാവമാണ് വാഴച്ചാലിന്. ഹരിതസമൃദ്ധിയാൽ അനുഗ്രഹീതമാണ് ചുറ്റുവട്ടം.വംശനാശം നേരിടുന്ന നാല് തരം വേഴാമ്പലുകൾ വാഴച്ചാൽ വനങ്ങളിലെ അന്തേവാസികളാണ്.പക്ഷി ശാസ്ത്രജ്ഞരുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ് വാഴച്ചാൽ. പെരിങ്ങൽക്കുത്ത് അണക്കെട്ട്, , ചാർപ്പ വെള്ളച്ചാട്ടം, തുമ്പൂർമുഴി തടയണ – ഇതിന്റെ പരിസരത്തുള്ള ചിത്രശലഭങ്ങളുടെ ഉദ്യാനം, ഏഴാറ്റുമുഖം_പ്രകൃതിഗ്രാമം, ഡ്രീം…
Read More » -
Kerala
ഉള്ളലിവെല്ലാം മണ്ണിനു നൽകുന്ന ഉത്രാളിക്കാവ്
ഉത്രാളിക്കാവിലെ പട്ടോലപ്പന്തലില്‍ കുളിരമ്പിളിവളയങ്ങള്‍ തോരണമായി… ഈ ഗാനം ഒരിക്കലെങ്കിലും മൂളാത്തവർ വിരളമായിരിക്കും.’വിദ്യാരംഭം’ എന്ന ചിത്രത്തിലെ ഗാനമാണിത്.കൈതപ്രത്തിന്റെ രചനയിൽ യേശുദാസ് പാടിയ മനോഹര ഗാനം. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തായി വിസ്തൃതമായ വയലിനു നടുവിൽ, ആൽമരങ്ങൾ കുട ചൂടി നിൽക്കുന്ന പ്രകൃതിരമണീയമായ ഒരു ക്ഷേത്രമാണ് ഉത്രാളി ശ്രീ രുധിര മഹാകാളി കാവ്.ഭദ്രകാളിയാണ് ഇവിടത്തെ പ്രതിഷ്ഠ.കാവിലെ വാര്‍ഷികോത്സവമാണ് ഉത്രാളിക്കാവ് പൂരം എന്നറിയപ്പെടുന്നത്. മലയാള മാസമായ കുംഭത്തിലാണ് ഈ വാര്‍ഷികോത്സവം നടക്കുക. (ഫെബ്രുവരി / മാര്‍ച്ച് മാസങ്ങളിലാകും ഇത്).എട്ടു ദിവസത്തെ വാര്‍ഷിക ക്ഷേത്രോത്സവം ഈ മേഖലയിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ്. അവസാന ദിവസത്തെ 21 ആനപ്പുറത്ത് എഴുന്നള്ളിപ്പ് ആഡംബരം കൊണ്ടും വര്‍ണ്ണപൊലിമ കൊണ്ടും, താളമേളങ്ങളുടെ ഗരിമ കൊണ്ടും കേരളമാകെ അറിയപ്പെടുന്നു.ഓരോ ദിവസവും പ്രത്യേക പരിപാടികളും നാടന്‍ കലാരൂപങ്ങളും കഥകളിയും ഉത്സവത്തിനു മാറ്റു കൂട്ടും.പഞ്ചവാദ്യം, പാണ്ടി, പഞ്ചാരി എന്നീ മേളങ്ങളും പ്രസിദ്ധമാണ്. വൃശ്ചികം- ധനുമാസ പുലരികളിൽ വടക്കാഞ്ചേരിയിൽ നിന്ന് ഷൊർണ്ണൂരേക്ക് ട്രെയിൻ യാത്ര നടത്തുന്നവർക്കും, വടക്കാഞ്ചേരിയിൽ നിന്ന് ഒറ്റപ്പാലത്തേക്കും പലക്കേട്ടേക്കും ബസ്സ്…
Read More »