Month: May 2023
-
Crime
”ഞാന്‍ യാചിക്കുന്നു, എന്റെ മകനെ പുറത്തുവിടൂ”, ഷാരൂഖിന്റെ ചാറ്റുകള്‍ വെളിപ്പെടുത്തി സമീര്‍ വാങ്കഡെ
മുംബൈ: ”ഞാന്‍ നിങ്ങളോട് യാചിക്കുന്നു, എന്റെ മകനെ പുറത്തുവിടൂ”, ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സമയത്ത് ഷാരൂഖ് ഖാന്‍ നടത്തിയ ചാറ്റുകള്‍ പുറത്തുവിട്ട് സമീര്‍ വാങ്കഡെ. ഇതു സംബന്ധിച്ച തെളിവുകള്‍ ബോംബെ ഹൈക്കോടതിയില്‍ സമീര്‍ വാങ്കഡെ ഹാജരാക്കി. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈ സോണ്‍ മുന്‍ മേധാവിയായിരുന്നു സമീര്‍ വാങ്കഡെ. ”ദയവായി അവനെ ജയിലിലേക്ക് അയയ്ക്കരുത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ തകര്‍ന്നു പോകും. ചിലരുടെ താല്‍പര്യങ്ങള്‍ കാരണം അവന്റെ പ്രസരിപ്പ് ഇല്ലാതാകും. ഇപ്പോള്‍ തന്നെ അവന്‍ ഏറെ അനുഭവിച്ചുവെന്ന് നിങ്ങള്‍ക്കു തന്നെ അറിയാം. പൂര്‍ണമായി തകര്‍ന്ന രീതിയില്‍ പുറത്തുവരുന്ന ഒരു സ്ഥലത്തേക്ക് അവനെ അയയ്ക്കരുത്. ഒരു പിതാവെന്ന നിലയില്‍ ഞാന്‍ നിങ്ങളോടു യാചിക്കുകയാണ്.” – ഷാരൂഖ് നടത്തിയ ചാറ്റ് എന്ന പേരില്‍ വാങ്കഡെ സമര്‍പ്പിച്ച സന്ദേശത്തില്‍ പറയുന്നതിങ്ങനെയാണ്. 2021 ഒക്ടോബര്‍ മൂന്നിനാണ് ആഡംബര കപ്പില്‍ നിന്ന് ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെ, എന്‍സിബി അറസ്റ്റ് ചെയ്തത്.…
Read More » -
Kerala
യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ;ജോലിക്കെത്തിയ വനിതാ ജീവനക്കാര്‍ക്കുനേരെ പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം
തിരുവനന്തപുരം:യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം അക്രമാസക്തമായിജോലിക്കെത്തിയ വനിതാ ജീവനക്കാര്‍ക്കാരെ പ്രവര്‍ത്തകർ തടയുകയും കയ്യേറ്റശ്രമം നടത്തുകയുമായിരുന്നു. സർക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ യുഡിഎഫ് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിലായിരുന്നു സംഭവം.തടയാനെത്തിയ പോലീസിന് നേരെയും ആക്രമണം ഉണ്ടായി.ഇതോടെ പോലീസ് ലാത്തിവീശി പ്രവർത്തകരെ തുരത്തുകയായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് രാവിലെ മുതന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലെ ഗേറ്റുകള്‍ വളയുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.സുധാകരന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.
Read More » -
Kerala
വിദ്യാർത്ഥികളുടെ കൺസെഷൻ; മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും സർക്കാർ നിശ്ചയിച്ചിരിക്കുന്ന സൗജന്യ നിരക്കിൽ യാത്ര ചെയ്യാൻ അവകാശമുണ്ടെന്നും ഇത് നിഷേധിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും കേരളാ പൊലീസ് അറിയിച്ചു. പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് അവർ യുണിഫോമിലാണെങ്കിൽ സ്വകാര്യ ബസുകളിൽ നിബന്ധനകൾക്ക് വിധേയമായി കൺസെഷൻ അനുവദിക്കേണ്ടതാണ്.കൂടാതെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്ന് ലഭിക്കുന്ന കൺസെഷൻ ഐഡന്റിറ്റി കാർഡ് ഉള്ള എല്ലാ വിദ്യാർത്ഥികൾക്കും കൺസെഷൻ അനുവദിക്കേണ്ടതാണെന്നും സ്കൂൾ പ്രവൃത്തി ദിവസങ്ങളിലെല്ലാം ഇത് ബാധകമാണെന്നും അധികൃതർ അറിയിച്ചു. കൺസെഷൻ ആവശ്യപ്പെടുന്ന വിദ്യാർത്ഥികളെ പരസ്യമായി അപമാനിക്കുക, മോശമായി പെരുമാറുക, ബസിൽ കയറ്റാതിരിക്കുക, ബസ് പുറപ്പെടുന്നതുവരെ വിദ്യാർത്ഥികളെ ബസിനു വെളിയിൽ നിർത്തുക, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക ഇത്തരം സംഭവങ്ങളൾ ശിക്ഷ അർഹിക്കുന്നതാണെന്നും മുന്നറിയിപ്പുണ്ട്. വിദ്യാർത്ഥികളുടെ, യാത്രക്ക്, തടസ്സം,സൃഷ്ടിക്കുക കൺസഷൻ, നൽകാതിരിക്കുക, അപമാര്യാദയായി, പെരുമാറുക, എന്നിവ ഉണ്ടായാൽ മോട്ടോർ വാഹനവകുപ്പിലും അറിയിക്കാം
Read More » -
Local
തമിഴ്നാട്ടിൽ നിന്നും ചേലക്കരയിലേക്കു വീണ്ടും ആനകൾ എത്തിത്തുടങ്ങി
തൃശൂർ:തമിഴ്നാട്ടിൽ നിന്നും ചേലക്കരയിലേക്കു വീണ്ടും കൂട്ടത്തോടെ ആനകൾ എത്തിത്തുടങ്ങിയതായി റിപ്പോർട്ട്. വർഷങ്ങൾക്ക് മുൻപ് തൃശ്ശൂർ പാലക്കാട് ദേശീയ പാതയിലെ കുതിരാൻ മല മുതൽ വാഴാനി, അസുരൻകുണ്ട്, ചേലക്കര, കാളിയറോഡ് എളനാട് ഭാഗങ്ങൾ പൂർണമായും കൊടും വനപ്രദേശമായിരുന്നു.തമിഴ്നാട്ടിലെ ഷോലയാർ വനത്തിൽ നിന്നും ചിമ്മിനി, പീച്ചി, കുതിരാൻ, വാഴാനി, അസുരൻകുണ്ട് കാടുകൾ വഴി ചേലക്കരയുടെ വിവിധ വനപ്രദേശങ്ങളിലേക്ക് ആനകൾ സ്ഥിരം സഞ്ചരിച്ചിരുന്ന ധാരാളം ആനത്താരകളും ഇവിടെയുണ്ടായിരുന്നു.എന്നാൽ കുതിരാൻ കാട് വെട്ടി തൃശ്ശൂർ പാലക്കാട് ദേശീയ പാത നിർമിച്ചതോടെ കുതിരാൻ മലയിൽ വെച്ച് ഈ ആനത്താര ഭേദിക്കപ്പെട്ടു.പിന്നീട് കുതിരാൻ മല തുരന്ന് ടണൽ നിർമിക്കുകയും വാഹനങ്ങൾ ടണലിനുള്ളിലൂടെ കടത്തിവിടുകയും ചെയ്തത്തോടെ, പഴയ പാത വഴി ഇപ്പോൾ വീണ്ടും ആനകൾ എത്തിത്തുടങ്ങുകയായിരുന്നു. .. ഷോലയാർ,ചിമ്മിനി,പീച്ചി വനമേഖലയിൽ നിന്നും കുതിരാൻ വഴി വാഴാനി അസുരൻ കുണ്ട് ചേലക്കര കളിയാറോഡ് എളനാട് വരെ ഇത്തരത്തിൽ ആനകൾ എത്തിയതായാണ് വിവരം. വാഴാനി അസുരൻകുണ്ട് വന മേഖലകളിൽ ആനകൾ എത്തുന്നതിന്റെ ചിത്രങ്ങളാണ്…
Read More » -
Kerala
സ്കൂള്‍ തുറക്കുന്നു; വേണം ഈ ജാഗ്രതകൾ
സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സ്കൂളുകള്‍ തുറക്കുകയാണ്. അതിനാല്‍ തന്നെ സ്കൂള്‍ അധികൃതര്‍ക്കുള്ള പൊതു നിര്‍ദേശങ്ങള്‍ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.കുട്ടികളുടെയും സ്കൂളിന്റെയും മറ്റു പ്രധാന കാര്യങ്ങളിലും പുലര്‍ത്തേണ്ട കാര്യങ്ങളാണ് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. *നിര്‍ദേശങ്ങള്‍* കുട്ടികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ച് അധ്യാപകര്‍ വിവരം തിരക്കണം. കുട്ടി വീട്ടില്‍ നിന്നു സ്കൂളിലേക്കു തിരിച്ചിട്ടുണ്ടെന്നാണു മറുപടിയെങ്കില്‍ വിവരം പൊലീസില്‍ അറിയിക്കണം. വിദ്യാലയത്തിനു സമീപം മുന്നറിയിപ്പു ബോര്‍ഡുകള്‍, ഗതാഗത സൂചനാ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാന്‍ ട്രാഫിക് പൊലീസിന്റെ സഹായം തേടണം. സ്കൂള്‍ പരിസരത്തെ കടകളില്‍ കൃത്യമായ പരിശോധന നടത്താനും ലഹരിവസ്തുക്കള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്താനായി എക്സൈസ്, പൊലീസ് എന്നിവരുടെ സഹായം തേടണം. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനത്തിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടണം. സ്കൂളുകളിലെ വെള്ളത്തിന്റെ സാംപിള്‍ ലബോറട്ടറിയില്‍ പരിശോധന നടത്തണം. ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണം. ലഹരി വിമുക്ത പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ജനജാഗ്രതാ സമിതികളുടെ…
Read More » -
Kerala
തടി പിടിക്കാന്‍ കൊണ്ടുവന്ന നാട്ടാനയെ ആക്രമിച്ച് കാട്ടാനക്കൂട്ടം; കുത്തേറ്റ് മുന്‍കാലിനും ചെവിക്കും പരിക്ക്
പാലക്കാട് എടക്കുറിശ്ശി തമ്പുരാന്‍ചോലയില്‍ തടിപിടിക്കാനെത്തിയ നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു. കൊളക്കാടന്‍ മഹാദേവനെന്ന ആനയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. കാടിറങ്ങിയ കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിക്കുകയായിരുന്നു. കൊമ്പ് കൊണ്ടുള്ള കുത്തില്‍ ആനയുടെ മുന്‍കാലിനും ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മണ്ണാര്‍ക്കാട് നിന്ന് ആര്‍ആര്‍ടി സംഘമെത്തിയാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്. പടക്കം പൊട്ടിച്ചത് ആനകളെ തിരികെ കാട് കയറ്റിയത്. ദേശീയപാതയില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കല്ലടിക്കോട് വനമേഖലയില്‍ നിന്നെത്തിയ ആനക്കൂട്ടമാണ് ആക്രമിച്ചതെന്നാണ് വനംവകുപ്പ് പറയുന്നത്.
Read More » -
NEWS
കുവൈറ്റിലെ പ്രവാസി കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന; വ്യാജ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 600 പേര്‍ പിടിയില്‍
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി താമസ കേന്ദ്രങ്ങളില്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ റെയ്ഡുകള്‍ വ്യാപകമാക്കി. നിയമലംഘകരെ കണ്ടെത്തി തൊഴില്‍ വിപണിയെ ശുദ്ധീകരിക്കുകയും പ്രവാസി ജനസംഖ്യ നിയന്ത്രിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പരിശോധനാ കാമ്പെയ്‌നുകള്‍ ആരംഭിച്ചത്. മറ്റ് വിഭാഗങ്ങളുമായി സഹകരിച്ച് നടത്തിയ റെയിഡില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അറുനൂറോളം പേരാണ് വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി, റസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെയും നിരവധി മേഖലകളിലെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയാണ് ആഭ്യന്തര മന്ത്രാലയം ഫീല്‍ഡ് കാമ്പെയ്‌നുകള്‍ നടത്തിയത്. പ്രവാസി കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി വ്യാജ ഡോക്ടര്‍മാരെ കണ്ടെത്തിയതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ സെന്ററുകളിലും സ്വകാര്യ ക്ലിനിക്കുകളിലും…
Read More » -
Crime
മകന് ബുക്ക് വാങ്ങാനെന്ന വ്യാജേന ഇറങ്ങിയ ഷാനിയെ കുടുക്കി്; പിന്നാലെ ഭര്‍ത്താവിനെയും കൂട്ടരെയും കൈയോടെ പൊക്കി
കൊച്ചി: എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേര്‍ പോലീസ് പിടിയിലായി. കോതമംഗലം സ്വദേശി റിജു ഇബ്രാഹിം റയ്യാന്‍, ഭാര്യ ഷാനിമോള്‍, തിരുവനന്തപുരം കീഴാരുര്‍ സ്വദേശി അനീഷ്, തൃശൂര്‍ എളനാട് സ്വദേശി അല്‍ബര്‍ട്ട് എം.ജോണ്‍ എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റുചെയ്തത്. പ്രതികളില്‍ നിന്ന് 18.79 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. തീവ്രവാദവിരുദ്ധ സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. തൃക്കാക്കര സ്റ്റേഷനില്‍ ലഹരിക്കേസില്‍ പ്രതിയാണ് റിജു. കൊച്ചിയിലെത്തിച്ച് വിവിധ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചായിരുന്നു റിജു ലഹരിയിടപാട് നടത്തിയിരുന്നത്. മംഗലാപുരത്ത് നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. ചെറുകിട വില്പനയ്ക്കായി എം.ഡി.എം.എ വാങ്ങാന്‍ എത്തിയതായിരുന്നു അനീഷും ആല്‍ബര്‍ട്ടും. റിജുവിന്റെ സുഹൃത്താണ് അനീഷ്. ഭാര്യയ്ക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നും മകന് ബുക്കും മറ്റ് പഠനോപകരങ്ങളും വാങ്ങാന്‍ കൊച്ചിയിലേക്ക് ഒപ്പം കൂട്ടിയതാണെന്നുമാണ് റിജുവിന്റെ മൊഴി. ഭര്‍ത്താവ് ലഹരി ഉപയോഗിക്കുന്നത് അറിയാമെന്നും ലഹരിയിടപാടിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് ഷാനി പോലീസിനോട് പറഞ്ഞത്. എന്നാല്‍, ഇവര്‍ക്കും മയക്കുമരുന്ന്…
Read More » -
Crime
ആലിംഗനം ചെയ്തശേഷം വെടിയുതിര്‍ത്തു; കാമുകിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
ന്യൂഡല്‍ഹി: നോയിഡയിലെ യൂണിവേഴ്സിറ്റി ക്യാംപസില്‍ കാമുകിയെ വെടിവച്ച് കൊന്നശേഷം വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ശിവ് നാഡാര്‍ ക്യാംപസിലെ മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥി അനൂജ് ആണ് കാമുകി് സ്നേഹയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ക്യാംപസിലെ ഡൈനിങ് ഹാളിന് പുറത്ത് വച്ച് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടതായാണ് വിവരം. പിന്നാലെ സ്നേഹയെ ആലിംഗനം ചെയ്ത ശേഷം അനൂജ് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ സ്നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃത്യത്തിന് ശേഷം ഹോസ്റ്റലില്‍ പോയ അനൂജ് അവിടെ വച്ച് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Read More »
