
തിരുവനന്തപുരം: സഹകരണ സംഘത്തില്‍ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.
ട്രാവന്‍കൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വെള്ളറട ശാഖയുടെ പ്രസിഡന്റ് കീഴാറൂര്‍ കുറ്റിയാണിക്കാട് ശാന്ത ഭവനില്‍ അഭിലാഷ് ബാലകൃഷ്ണന്‍ (32) ആണ് പിടിയിലായത്.വട്ടിയൂര്‍ക്കാവില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
30,60,000 രൂപ ജോലിക്കായി നല്‍കിയ വര്‍ക്കല കവലിയൂര്‍ ആര്‍.ജെ ഭവനില്‍ അരുണ്‍ (28) നൽകിയ പരാതിയിലാണ് അറസ്റ്റ്..വെള്ളറട പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതോടെ മുങ്ങിയ പ്രതിയെ കഴിഞ്ഞ ദിവസം കണ്ണമ്മൂലയിലെ പെണ്‍സൃഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
വെള്ളറട സി.ഐ എം.ആര്‍. മൃദുല്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സനല്‍ എസ്.കുമാര്‍,സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രദീപ്, ഷാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan