FictionNEWS

കുട്ടികളിൽ ചെറുപ്രായത്തിൽ ശീലിപ്പിച്ചെടുക്കേണ്ട 12 ജീവിത രീതികൾ 

▪️1. തീരുമാനമെടുക്കാനുള്ള കഴിവ് : ചെറുപ്രായത്തിലേ തീരുമാനമെടുക്കാനുള്ള കഴിവ് കുട്ടികൾക്കുണ്ടാകണം.തീരുമാനം എടുക്കുബോൾ കണക്കിലെടുക്കേണ്ട വിവിധ വശങ്ങൾ കുട്ടിക്ക് പഠിപ്പിച്ചു കൊടുക്കണം.

▪️2. ആരോഗ്യവും ശുചിത്വവും.

ശുചിത്വ ശീലങ്ങൾ
ചെറുപ്രായത്തിലേ ശീലിച്ചിരിക്കണം. പല്ലു തേക്കാനും കുളിക്കാനും  അടിവസ്ത്രങ്ങൾ മാറാനും പരസഹായമില്ലാതെ ചെയ്യാൻ അറിയണം.ശുചിത്വത്തിന്റെ പിന്നിലെ കാരണങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കണം

Signature-ad

 

▪️3.സമയ ആസൂത്രണം:
സമയത്തിന്റെ പ്രാധാന്യം ഏവർക്കും അറിയാം കുട്ടികളിൽ ശരിയായ സമയ അവബോധം ഉണ്ടാകണം. ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെയുള്ള ഓരോ നിമിഷവും ക്രിയാന്മകമായി ഉപയോഗപ്പെടുത്തണം. തന്റെ എല്ലാ പ്രവർത്തിയും ചിട്ടയോടേയും, സമയക്രമം പാലിച്ചും  ചെയ്യാൻ അവരെ  പ്രാപ്തരാക്കണം.

 

▪️4. ഭക്ഷണം തയ്യാറാക്കൽ: പാചക  കാര്യങ്ങളിൽ ചെറിയ ഉത്തരവാദിത്വങ്ങൾ നൽകി അവരെക്കൂടി അതിൽ   പങ്കാളികളാക്കണം.

5. പണത്തിന്റെ മൂല്യം
പണം കൈകാര്യം ചെയ്യുമ്പോൾ മൂല്യം അറിഞ്ഞു ചില വഴിക്കണമല്ലോ. പണം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചു ശരിയായ അവബോധം കുട്ടികൾക്കുണ്ടാകണം ഭാവിയിൽ ഏറെ ഗുണം ചെയ്യും.

▪️ 6. ചിട്ടകൾ പാലിക്കുക.  കൗമാരത്തിൽ എത്തിയാലും ചിലർ രാവിലെ ഉറക്കം ഉണർന്ന ശേഷം പുതപ്പു മടക്കി വെക്കാതെ എഴുന്നേറ്റ് പോകുന്നത് കണ്ടിട്ടില്ലേ..ചെറു പ്രായത്തിൽ തന്നെ സ്വയം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ അവരെ പ്രാപ്തനാക്കണം.

▪️ 7. ശുചിത്വ ശീലം: സ്വന്തം മുറി സ്വയം വൃത്തിയാക്കാനും. വേസ്റ്റുകൾ അതിനായി ഒരുക്കിയ സ്ഥലത്തു തന്നെ നിക്ഷേപിക്കാനും അവരെ ചുമതലപ്പെടുത്തണം.

 ▪️ 8. വസ്ത്രങ്ങൾ അലക്കൽ :

വസ്ത്രങ്ങൾ കഴുകാനും
അത് മടക്കി വെക്കാനും ശീലിപ്പിക്കണം. വാഷിഗ് മെഷീൻ പ്രവർത്തിപ്പിക്കാനും  വസ്ത്രത്തിന്റെ നിറം തരം അനുസരിച്ചു ഇടേണ്ട ഡിറ്റർജെന്റുകൾ എന്നിവയെ കുറിച്ചുള്ള ശരിയായ അവബോധം ഉണ്ടാകണം.

▪️ 9.വാശികൾ ഒഴിവാക്കൽ. ഷോപ്പിങ്ങിന് പോകുമ്പോൾ എനിക്കതു വേണം ഇത് വേണമെന്ന വാശി പിടിക്കുന്ന കുട്ടികളുണ്ട്. അതിന്റെ ഗുണമോ വിലയോ കണക്കെടുത്തെന്നു വരില്ല. വിലയും ഗുണനിലവാരവും ബോധ്യപ്പെടാനും അതിനനുവരിച്ച് വാങ്ങലുകൾക്ക് നിയന്ത്രണം വയ്ക്കാനും
അറിവുണ്ടാകണം.

10.പഠനം

പഠനത്തിനായി പ്രത്യേക സമയം കണ്ടെത്താനും സ്കൂളിലും സ്കൂൾ വാഹനത്തിലും പാലിക്കേണ്ട മര്യാദകളും അവരെ ശീലിപ്പിക്കണം.പ്രത്യേകിച്ച് തനിയെ റോഡ് ക്രോസ് ചെയ്യണ്ട അവസരങ്ങളിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നതുൾപ്പടെ അവരെ ബോധ്യപ്പെടുത്തണം.

▪️11. യാത്രാ പ്ലാൻ : സ്കൂളിലേക്കും  മറ്റിടങ്ങളിലേക്കും യാത്ര പോകുമ്പോൾ  കാര്യങ്ങൾ ഒരുക്കിവയ്ക്കാനും പരസഹായമില്ലാതെ വസ്ത്രം ധരിക്കാനുമൊക്കെ ശീലിക്കണം.

▪️ 12..മെയിന്റനസ് പണികൾ. വീട്ടിലെ അല്ലറചില്ലറ മെയിൻറനൻസ് പണികൾ ചെയ്യുവാൻ അവരെ പ്രാപ്തരാക്കണം. ബൾബുകൾ മാറുക, അലമാരയിൽ സാധനങ്ങൾ അടുക്കി വയ്ക്കുക്കുക,   ഗാർഡനിഗ് എന്നിവ  ചെറുപ്രായത്തിലേ കുട്ടികൾ ശീലിക്കണം.പ്രത്യേകിച്ച് അടുക്കളത്തോട്ടത്തിലെ കൃഷി പരിപാലനമൊക്കെ.

Back to top button
error: