KeralaNEWS

അസുഖബാധിതനുമായ അച്ഛനെ മുറ്റത്ത് കിടത്തി വീടുപൂട്ടി സ്ഥലംവിട്ട് കോണ്‍ഗ്രസ് നേതാവ്

കാസർകോട്:  അസുഖബാധിതനായ അച്ഛനെ മുറ്റത്ത് കിടത്തി വീടുപൂട്ടി സ്ഥലംവിട്ട് കോണ്‍ഗ്രസ് നേതാവും കുടുംബവും.
ചെറുവത്തൂര്‍ അമ്ബലത്തേരയിലെ ആലങ്കൈ അമ്ബുവിനെയാണ് മക്കള്‍ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചത്. വീട്ടുമുറ്റത്ത് പായയില്‍ കിടക്കുന്നത് കണ്ട നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ചന്തേര ജനമൈത്രി പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, വൈസ് പ്രസിഡന്റ് പി വി രാഘവന്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തിയപ്പോള്‍ അവശനായ അമ്ബു സംസാരിക്കാന്‍ പോലുമാകാത്ത നിലയിലായിരുന്നു.മകനായ സേവാദള്‍ ജില്ലാ പ്രസിഡന്റിനെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലും.തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ട് വയോധികനെ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: