
ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓഫീസ് അസിസ്റ്റന്‍റായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വയോധികൻ അറസ്റ്റില്‍.
ആര്യാട് ചിറ്റേഴത്ത് വീട്ടില്‍ ജയപ്രകാശി (ജയപ്പന്‍-63) നെയാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.തോണ്ടന്‍കുളങ്ങര, കോമളപുരം സ്വദേശികളായ നാലുപേരില്‍ നിന്ന് 11.50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.
നിരവധിപ്പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സമാന രീതിയിൽ സമീപ ജില്ലകളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.





