Month: April 2023

  • Business

    കടയുടമ എംആർപിയിൽ കൂടുതൽ ഈടാക്കുന്നുണ്ടോ? വളരെ എളുപ്പം പരാതി നല്‍കാം

    ദില്ലി: ഒരു കടയുടമ പരമാവധി ചില്ലറ വിൽപ്പന വിലയേക്കാൾ (എംആർപി) കൂടുതൽ തുക ഉത്പന്നത്തിന് ഈടാക്കുന്നുണ്ടോ? എങ്കിൽ അത് ഇന്ത്യയിൽ നിയമലംഘനമായി കണക്കാക്കപ്പെടും. കാരണം, ലീഗൽ മെട്രോളജി നിയമം, 2009 അനുസരിച്ച്, ഉൽപ്പന്നത്തിൽ അച്ചടിച്ചിരിക്കുന്ന എംആർപിയാണ് ഒരു ഉൽപ്പന്നത്തിന് ഉപഭോക്താവ് നൽകേണ്ട പരമാവധി വില. എന്താണ് പരമാവധി റീട്ടെയിൽ വില അല്ലെങ്കിൽ എംആർപി? ഒരു ഉൽപ്പന്നമോ സേവനമോ വാങ്ങുന്നതിന് ഉപഭോക്താവിൽ നിന്ന് ഈടാക്കാവുന്ന പരമാവധി വിലയാണ് പരമാവധി റീട്ടെയിൽ വില അല്ലെങ്കിൽ എംആർപി. എല്ലാ നികുതികളും ഉൽപ്പാദനച്ചെലവും ഗതാഗതച്ചെലവും നിർമ്മാതാവോ വിൽപ്പനക്കാരനോ നടത്തുന്ന മറ്റേതെങ്കിലും ചെലവുകളും ഉൾപ്പെടുത്തിയാണ് എംആർപി കണക്കാക്കുന്നത്. ഉപഭോക്താവിന് മനസിലാക്കാൻ വേണ്ടി ഉത്പന്നത്തിന്റെ പാക്കേജിംഗിൽ എംആർപി സാധാരണയായി പ്രിന്റ് ചെയ്യാറുണ്ട്. ഇത് ഉപഭോക്താവിന് വില നോക്കി സാധനങ്ങൾ വാങ്ങാൻ പ്രയോജനം ചെയ്യാറുണ്ട്. ഒരു കടയുടമ എംആർപിയിൽ കൂടുതൽ വില ഈടാക്കുകയാണെങ്കിൽ എന്ത് ചെയ്യും? ഒരു ഉപഭോക്താവ് എന്ന നിലയിൽ, കടയുടമ എംആർപിയേക്കാൾ കൂടുതൽ ഈടാക്കുന്നതായി നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ, കട…

    Read More »
  • Crime

    മകനുമായി വാക്കു തർക്കം, കുത്തികൊലപ്പെടുത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ

    മുണ്ടക്കയം: മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുണ്ടക്കയത്ത് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മ്ലാപ്പാറ കോരുത്തോട് മൂഴിക്കൽ ഭാഗത്ത് കുന്നേൽ വീട്ടിൽ രാമയ്യ എന്ന് വിളിക്കുന്ന ഗോപാലൻ (55) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. മ്ലാപ്പാറ കോരുത്തോട് ഇരുമ്പ്കയം ഭാഗത്ത് വെച്ച് ഇയാൾ തന്റെ മകനുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് തന്റെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ കുത്തുകയുമായിരുന്നു. ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാളെ അഴുതയാറിന്റെ പരിസരത്തുള്ള വനത്തിൽ നിന്നും പിടികൂടുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ.എ.എസ്.ഐ മനോജ് കെ.ജി, സി.പി.ഓ മാരായ ജോഷി എം.തോമസ്, റഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്…

    Read More »
  • Crime

    കാരാപ്പുഴയിൽ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

    കോട്ടയം: കാരാപ്പുഴയിൽ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വേളൂർ കാരപ്പുഴ പതിനാറില്‍ച്ചിറ ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അജി മകൻ ആദർശ് മോൻ പി.എ (22), വേളൂർ കാരാപ്പുഴ പതിനാറില്‍ച്ചിറ ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ശിവപ്രസാദ് മകൻ ഗോകുൽ ശിവപ്രസാദ് പി.എ (22) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഇന്നലെ രാത്രി കാരാപ്പുഴ പതിനാറില്‍ച്ചിറയില്‍ താമസിക്കുന്ന പ്രമോദ് എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി പ്രമോദിനെ കയ്യിൽ കരുതിയിരുന്ന പൈപ്പ്റേഞ്ച് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടസ്സം പിടിക്കാൻ ചെന്ന ഭാര്യയെയും ഇരുവരും ചേർന്ന് മർദ്ദിച്ചു. തുടർന്ന് വീട്ടിലെ ഗൃഹോപകരണങ്ങൾ അടിച്ചു നശിപ്പിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയായിരുന്നു. ഇവർക്ക് പ്രമോദിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവർ വീട്ടിൽ കയറി പ്രമോദിനെയും, ഭാര്യയെയും ആക്രമിച്ചത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ…

    Read More »
  • Local

    വാട്ടർ അതോരിറ്റി: സംസ്ഥാന സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് ഗവ.കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ

    കോട്ടയം: വാട്ടർ അതോരിറ്റിയുടെ നടത്തിപ്പിനെക്കുറിച്ച് സംസ്ഥാന സർക്കാർ സമഗ്രമായി പഠിക്കുകയും ഒരു ധവളപത്രം പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് കേരള വാട്ടർ അതോരിറ്റി കോൺടാക്ടേഴ്സ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2024 ന് മുൻപ് എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പു മുഖേന കുടിവെള്ളം എത്തിക്കാനുള്ള ജൽ ജീവൻ പദ്ധതി നടത്തിപ്പിൽ കേരളം അഖിലേന്ത്യ അടിസ്ഥാനത്തിൽ ഇരുപത്തിയാറാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടിരിക്കുകയാണ്. വെള്ളക്കരം വർദ്ധിപ്പിച്ചിട്ടും ജലവിതരണം സുഗമമാക്കാനുള്ള അറ്റകുറ്റപണികൾ നടത്തുന്ന കരാറുകാർക്ക് 19 മാസങ്ങളിലെ പണം കുടിശ്ശികയാണെന്നും അവർ പറഞ്ഞു. ചെറുകിട – ഇടത്തരം കരാറുകാരെ ഒഴിവാക്കാൻ ശ്രമിച്ചതും 2018 ലെ നിരക്കുകളിൽ തന്നെ അടങ്കലുകൾ തയ്യാറാക്കി കൊണ്ടിരിക്കുന്നതുമാണ് ജൽജീവൻ പദ്ധതിയിൽ കേരളം ഏറെ പിന്തള്ളപ്പെട്ടത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസ വേതനം നൽകുന്ന സംസ്ഥാനമായ കേരളത്തിൽ 2018 ലെ നിരക്കുകളിൽ പണിയെടുക്കാൻ ഒരു തൊഴിലാളിയേയും ലഭിക്കില്ല. പൈപ്പുകളുൾപ്പെടെയുള്ള നിർമ്മാണ വസ്തുക്കളുടെ വിലകളിലും കേരളം ഒന്നാം സ്ഥാനത്താണ്. 2024 നു മുൻപ് കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും…

    Read More »
  • Local

    പുതുപ്പള്ളി ഡോൺ ബോസ്കോ സ്പോർട്സ് അക്കാദമിയിൽ സമ്മർ ക്യാമ്പ്

    പുതുപ്പള്ളി: ഡോൺ ബോസ്ക്കോ സ്പോർട്സ് അക്കാദമി പുതുപ്പള്ളിയിൽ ഏപ്രിൽ 10 മുതൽ 27 വരെയും, മെയ് 8 മുതൽ 24 വരെയും 4 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അവരുടെ സമഗ്രമായ വളർച്ചക്കായും സർഗാത്മകമായ കഴിവുകളുടെ വികാസത്തിനായും ഉപകരിക്കുന്ന സമ്മർ ക്യാമ്പ് നടത്തപ്പെടുന്നു. ക്യാമ്പിൽ ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ടേബിൾ ടെന്നീസ്, സ്കേറ്റിംഗ്, ക്രിക്കറ്റ്, ബാഡ്മിന്റൺ, കരാട്ടെ, ചെസ്, യോഗ, പെയിന്റിംഗ്, ഡ്രോയിംഗ്, സംഗീതം, ആർട്സ് ആൻഡ് ക്രാഫ്റ്റ്, അബാക്കസ്, വ്യക്തിത്വ വികസനം എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രൊഫഷണൽ പരിശീലകരുടെ കീഴിൽ ചിട്ടയായ പരിശീലനം നേടുന്നതിനുമുള്ള ഒരു വേദി നൽകുക എന്ന ഉദ്ദേശത്തോടെയാണ് സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിനോദവും വിജ്ഞാനവും ഒരേ കുടക്കീഴിൽ സമന്യയിപ്പിച്ച് നവ്യവും അതുല്യവും വ്യത്യസ്തവുമായ ഒരു അനുഭൂതി തന്നെയാവും പ്രസ്തുത ക്യാമ്പെന്ന് റെക്ടർ ഫാ. ദേവസി ചിറക്കൽ അറിയിച്ചു. ഫോൺ 0481-2351946, 2354141, 2351210, 9746761963.

    Read More »
  • Local

    കെ.എം. മാണി അനുസ്മരണവും അധ്വാനവർഗ്ഗ ദിനാചരണവും ഏപ്രിൽ 9,10 തീയതികളിൽ

    കോട്ടയം: കെ.എം. മാണിയുടെ ചരമ വാർഷികത്തോട് അനുബന്ധിച്ച് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 9,10 തീയതികളിൽ സംസ്ഥാനത്തൊട്ടാകെ അനുസ്മരണ സമ്മേളനങ്ങളും അധ്വാനവർഗ്ഗ ദിനാചരണവും സംഘടിപ്പിക്കും. ചരമദിനമായ ഏപ്രിൽ 9 രാവിലെ 8.30 ന് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ കബറിടത്തിൽ കേരളാ കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും. അധ്വാനവർഗ്ഗ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ 10 തിങ്കൾ രാവിലെ 11ന് പാലായിൽ നടക്കുന്നതാണന്ന് സെക്രട്ടറി ജനറൽ അഡ്വ.ജോയി ഏബ്രഹാം എക്സ്. എം.പി അറിയിച്ചു.

    Read More »
  • Crime

    ഇടുക്കിയില്‍ അതിഥിത്തൊഴിലാളിയുടെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

    ഇടുക്കി: ഹൃദയാഘാതമെന്ന് പറഞ്ഞ് സഹോദരന്‍ ആശുപത്രിയില്‍ എത്തിച്ച അതിഥിത്തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സഹോദരനെ പോലീസ് അറസ്റ്റുചെയ്തു. പശ്ചിമബംഗാള്‍ കൂച്ച് ബെഹര്‍ സ്വദേശിയായ രഞ്ജന്‍ ബര്‍മന്‍(26)ആണ് ഏപ്രില്‍ മൂന്നിന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ഇയാളെ ക്രൂരമായി മര്‍ദിച്ചതിന് മൂത്ത സഹോദന്‍ ബിനല്‍ ബര്‍മനെ(30) പോലീസ് ചൊവ്വാഴ്ച അറസ്റ്റുചെയ്തു. മര്‍ദനത്തെ തുടര്‍ന്നാണ് രഞ്ജന്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെയാണ് തെളിഞ്ഞത്. ഏപ്രില്‍ രണ്ടിന് രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിര്‍മാണത്തൊഴിലാളികളായ ഇരുവരും കാഞ്ഞിരമറ്റം ഭാഗത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവദിവസം ഇരുവരും ഇവിടിരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അമിതമായി മദ്യപിച്ചു. തുടര്‍ന്ന് കുടുംബവിഷയങ്ങളുടെ പേരില്‍ ചേട്ടനും അനിയനും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിച്ചു. ഇരുവരെയും പിടിച്ചുമാറ്റിയശേഷം സുഹൃത്തുക്കള്‍ അവരവരുടെ മുറികളിലേക്കുപോയി. എന്നാല്‍, വീണ്ടും ഇരുവരും തമ്മില്‍ അടിപിടിയുണ്ടായി. രഞ്ജനെ എടുത്തുയര്‍ത്തി നിലത്തടിച്ച ബിനല്‍ പലവട്ടം നെഞ്ചില്‍ ആഞ്ഞു ചവിട്ടി. ഇതോടെ രഞ്ജന്‍ ബോധരഹിതനായി. രജ്ഞന്‍ എഴുന്നേല്‍ക്കാതെ വന്നതോടെ ബിനല്‍ സുഹൃത്തുക്കളെ വിളിച്ചു. രഞ്ജന്‍ ഹൃദയാഘാതംവന്നു വീണു എന്ന് ഇവരോട്…

    Read More »
  • Crime

    ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തിയ ഗൃഹനാഥനും മരിച്ചു

    തിരുവനന്തപുരം : ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ മരിച്ചു. അരുവിക്കര സ്വദേശി അലി അക്ബര്‍ (56) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഇയാള്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 65 ശതമാനത്തോളം പൊള്ളലേറ്റ അലി അക്ബര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് മരിച്ചത്. മാര്‍ച്ച് 30ന് പുലര്‍ച്ചെ 4.30നാണ് കുടുംബവഴക്കിനെ തുടര്‍ന്ന് അലി അക്ബര്‍ ഭാര്യ മുംതാസിനെയും മാതാവ് ഷാഹിറ (67)യെയും വെട്ടിക്കൊലപ്പെടുത്തിയത്. നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി അധ്യാപികയായിരുന്നു മുംതാസ്. എസ്എടി ആശുപത്രിയിലെ ജീവനക്കാരനായ അലി അക്ബര്‍ മാര്‍ച്ച് 31ന് സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കെയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് അലി അക്ബര്‍ മുംതാസിനെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് മുംതാസിന്റെ മാതാവ് ഷാഹിറയ്ക്ക് വെട്ടേറ്റത്. ഷാഹിറ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും പൊള്ളലേറ്റ അക്ബര്‍ അലിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ മുംതാസും മരണത്തിനു കീഴടങ്ങി. അക്ബര്‍ അലി വീട്ടിലെ…

    Read More »
  • Crime

    പ്രതീക്ഷിച്ച നീതി ലഭിച്ചില്ലെന്ന് മധുവിന്റെ കുടുംബം; മേല്‍ക്കോടതിയെ സമീപിക്കും

    പാലക്കാട്: മധുവധക്കേസില്‍ കോടതിയില്‍നിന്ന് പ്രതീക്ഷിച്ച നീതി ലഭിച്ചിട്ടില്ലെന്ന് കുടുംബം. പ്രതികള്‍ക്ക് ഇപ്പോള്‍ നല്‍കിയ ശിക്ഷയില്‍ തൃപ്തരല്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു. പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. കോടതിക്ക് നടന്ന കാര്യങ്ങള്‍ മനസിലാകാത്തതുകൊണ്ടാണ് ഇത്തരമൊരു ശിക്ഷാ വിധി വന്നത്. കഴിഞ്ഞ നാല് വര്‍ഷം ആരും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല. നാല് വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ ഉള്‍പ്പെടെ ഒപ്പം നിന്നത്. കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തരാന്‍ ഞങ്ങള്‍ക്ക് ആരുമില്ലെന്ന ധൈര്യം പ്രതിഭാഗത്തിന് ഉണ്ടായിരുന്നു. വിചാരണ പൂര്‍ത്തിയാകാന്‍ ഇത്ര കാലതാമസമെടുത്തത് പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരമൊരുക്കി. പണം നല്‍കിയും രാഷ്ട്രീയ സ്വാധീനത്താലുമാണ് പലരേയും അവര്‍ കൂറുമാറ്റിയതെന്നും സഹോദരി ആരോപിച്ചു. ആദിവാസികളെ എന്തും പറയാമെന്നും അടിച്ചമര്‍ത്താമെന്നുമുള്ള അവസ്ഥ ഇനി സമ്മതിക്കില്ല. കേരളത്തില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഇനിയും ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും മേല്‍ക്കോടതിയിലേക്ക് രണ്ട് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ച് തരണമെന്നും സഹോദരി ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‍ ആരോപിച്ച കൊലപാതകക്കുറ്റം…

    Read More »
  • Crime

    മുന്‍വൈരാഗ്യം; യുവാവിനെ വീട് കയറി ആക്രമിച്ച പ്രതികള്‍ പിടിയില്‍

    കോട്ടയം: വൈക്കത്ത് യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം പുത്തന്‍തറ വീട്ടില്‍ തങ്കപ്പന്റെ മകന്‍ ജിതിന്‍ (33), ഇരുമ്പൂഴിക്കര പിതൃകുന്നം ഭാഗത്ത് കണ്ണന്‍കേരില്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ ശ്രീകാന്ത് (34) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞദിവസം ഉച്ചയ്ക്ക് വൈക്കം കണിയാംതോട് ഭാഗത്തുള്ള യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വടിവാള്‍ വീശുകയും യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷന്‍ എസ്.എച്ച്. ഓ കൃഷ്ണന്‍ പോറ്റി, എസ്.ഐ അജ്മല്‍ ഹുസൈന്‍, അബ്ദുള്‍ സമദ്,സി.പി.ഓ സാബു എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

    Read More »
Back to top button
error: