Month: April 2023
-
Kerala
കീഴാറ്റൂരില്‍ ക്ഷേത്രം ശ്രീകോവില്‍ കത്തി നശിച്ചു; സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം
കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റുരില്‍ ക്ഷേത്രം ശ്രീകോവില്‍ കത്തി നശിച്ചു. കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിലാണ് അഗ്‌നിബാധയുണ്ടായത്. ശ്രീകോവില്‍ പൂര്‍ണമായി കത്തി നശിച്ച ചൊവ്വാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് തീ പടര്‍ന്നത്. പൂരാഘോഷ പരിപാടികള്‍ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് പിന്നാലെയാണ് സംഭവം. തളിപ്പറമ്പില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. സംഭവത്തിനു പിന്നിലെ കാരണത്തെ കുറിച്ചു പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രദേശത്തെ സി.സി.ടി.വി ക്യാമറ കള്‍ പരിശോധിച്ചു വരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അഗ്‌നിബാധയ്ക്കു പിന്നിലെന്ന കാര്യവും അന്വേഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസം പാനൂര്‍ കല്ലി കണ്ടിയിലും ക്ഷേത്രത്തിന് നേരെ തീവയ്പ്പ് ശ്രമം നടന്നിരുന്നു. ഈ കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Read More » -
NEWS
ട്രെയിൻ ആക്രമണക്കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ ഉടൻ കേരളത്തിൽ എത്തിക്കുമെന്ന് ഡിജിപി, ഇയാൾ തീവ്രവാദ സംഘാഗമെന്ന് സൂചന
എലത്തൂർ ട്രെയിൻ തീവെയ്‌പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്രവാദ സംഘാഗമെന്ന് നിഗമനം. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്ന് പിടിയിലായ ഇയാളുടെ പ്രാഥമിക ചോദ്യംചെയ്യലിലാണ് ഈ സൂചന ലഭിച്ചത്. പൊള്ളലിനു ചികിത്സ തേടി രത്‌നഗിരിയിലെ ആശുപത്രിയിൽ എത്തിയ ഇയാളെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ഷാറൂഖ് സെയ്‌ഫിയെ എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിക്കുമെന്നും ആക്രമണത്തിന് പിന്നിലുള്ള ലക്ഷ്യം അന്വേഷിച്ച് വരികയാണെന്നും ഡിജിപി അനിൽ കാന്ത് വ്യക്തമാക്കി. അക്രമം നടന്ന് നാലാം ദിവസമാണ് ഷഹറൂഖിനെ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന് പിടികൂടിയത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയില്‍ നിന്ന് ഗുജറാത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ചികിത്സയ്ക്ക് ശേഷമായിരിക്കും ഇയാളെ കേരളത്തിലെത്തിക്കുകയെന്നും സൂചനയുണ്ട്. എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളും കയറിയാണ് ഇയാള്‍ മഹാരാഷ്ട്രയില്‍ എത്തിയതെന്നാണ് നിഗമനം. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഷാരൂഖ് സെയ്ഫി ഒറ്റയ്ക്ക് തന്നെയാണ് കൃത്യം നിർവഹിച്ചതെന്നാണ് ലഭ്യമായ വിവരം. ആക്രമണം പദ്ധതിയിടുമ്പോൾ ഇയാൾക്ക്…
Read More » -
Crime
ഷാരൂഖ് തീവ്രവാദ സംഘത്തിന്റെ ഭാഗം? പദ്ധതിയിട്ടത് ഗുജറാത്തിലേക്ക് കടക്കാന്‍
കോഴിക്കോട്: എലത്തൂരില്‍ ഓടുന്ന ട്രെയിനിനുള്ളില്‍ തീയിട്ട സംഭവത്തില്‍ പിടിയിലായ ഷാരൂഖ് സെയ്ഫി തീവ്രവാദ സംഘത്തിന്റെ ഭാഗമെന്ന് നിഗമനം. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന് പിടിയിലായ ഷാരൂഖ് സെയ്ഫിയെ പ്രാഥമിക ചോദ്യംചെയ്യലിന് വിധേയനാക്കിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട സൂചന ലഭിച്ചത്. പൊള്ളലിനു ചികിത്സ തേടി രത്നഗിരിയിലെ ആശുപത്രിയിലെത്തിയ ഇയാളെ, തുടര്‍ന്ന് ട്രെയിനില്‍ മടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. ഗുജറാത്തിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടതെന്ന് പ്രതി ഷഹറൂഖ് സെയ്ഫി പോലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. മുഖത്തും ശരീരത്തുമുണ്ടായ പൊള്ളലിന് ചികിത്സ തേടിയാണ് രത്നഗിരിയില്‍ ഇറങ്ങാന്‍ തീരുമാനിച്ചത്. കൈവശമുണ്ടായിരുന്ന ഫോണ്‍ രത്നഗിരിയില്‍ വെച്ച് ഓണാക്കിയതാണ് പ്രതിയെ പെട്ടെന്ന് കണ്ടെത്താന്‍ സഹായമായത്. ഷാരൂഖ് സെയ്ഫി ഒറ്റയ്ക്ക് തന്നെയാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് നിലവിലെ വിവരം. ആക്രമണം പദ്ധതിയിടുമ്പോള്‍ ഇയാള്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, ഇത്തരമൊരു ആക്രമണത്തിന് എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തു, അതില്‍ത്തന്നെ ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യുട്ടിവ് എക്‌സ്പ്രസ് തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.…
Read More » -
Crime
ബീഡി ചോദിച്ചപ്പോള്‍ നല്‍കിയില്ല, തിരുവനന്തപുരത്ത് യുവാവിന് കുത്തേറ്റു; അയല്‍വാസി പിടിയില്‍
തിരുവനന്തപുരം: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പൗണ്ടുകുളം കോളനി ഹൗസ് നമ്പര്‍ 100-ല്‍ ഉല്ലാസ് കുമാറി (40)നെയാണ് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റു ചെയ്തത്. അയല്‍വാസിയായ സുനില്‍കുമാറിനെയാണ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തൈക്കാട് പൗണ്ടുകുളത്ത് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബീഡി നല്‍കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സുനില്‍കുമാറിനെ വീടിനുമുന്നില്‍ തടഞ്ഞുവെച്ച് പ്രതി ഉല്ലാസ് കൈയില്‍ക്കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്റോണ്‍മെന്റ് എസ്എച്ച്ഒ ഷാഫി, എസ്ഐമാരായ ദില്‍ജിത്ത്, ഷെഫിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
അരിക്കൊമ്പന് ‘ട്രാന്‍സ്ഫര്‍’ ഓഡര്‍; പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്
ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലില്‍നിന്ന് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചിന്നക്കനാലില്‍നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനാണ് അനുമതി. സമയവും ക്രമീകരണങ്ങളുമെല്ലാം വനംവകുപ്പ് അധികൃതര്‍ക്ക് തീരുമാനിക്കാം. പോലീസ്, ഫയര്‍ ഫോഴ്സ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ സഹായം തേടാം. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന് വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. പറമ്പിക്കുളം മുതുവരച്ചാല്‍ മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഇതാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നും വിദഗ്ധ സമിതി കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു. ആന നിലവില്‍ മദപ്പാടിലാണുള്ളത്. മദപ്പാടുള്ള ആനകളെ ഇത്തരത്തില്‍ മാറ്റുന്നതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങളുണ്ടോ എന്ന് കോടതി ചീഫ് വെറ്ററിനറി ഓഫീസറോട് ചോദിച്ചു. ഇതിന് അനുകൂല മറുപടിയാണ് ലഭിച്ചത്. ഇതോടെ മദപ്പാടുണ്ടെങ്കിലും അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കമാവും. അതേസമയം കാട്ടാനശല്യം രൂക്ഷമായ ഇടങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്സ് രൂപവത്കരിക്കണം. ഇടുക്കി ജില്ലയിലാണ് ആദ്യ ടാസ്‌ക് ഫോഴ്സ് രൂപവത്കരിക്കേണ്ടതെന്നും കോടതി പറഞ്ഞു.
Read More » -
Crime
മധു വധക്കേസ്: 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈന് ഏഴ് വര്‍ഷം കഠിന തടവ് വിധിച്ച് മണ്ണാര്‍ക്കാട് എസ് സി/ എസ് ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് 13 പേര്‍ക്കാണ് കഠിന തടവ് വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും 13 പ്രതികള്‍ക്കും വിധിച്ചു. കേസിലെ 16 ാം പ്രതിയായ മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ. 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു.കേസിലെ രണ്ട് പ്രതികളെ വിട്ടയച്ചിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ, അന്യായമായി സംഘം ചേരല്‍, മര്‍ദനം തുടങ്ങിയവയ്ക്കു പുറമെ പട്ടികജാതി/വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പ് അനുസരിച്ചു പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. കൊലപാതകക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.
Read More » -
Crime
ഹോംതിയറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു; നവവധുവിന്റെ മുന്‍കാമുകന്‍ അറസ്റ്റില്‍
റായ്പുര്‍: വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. ഹോംതിയറ്റര്‍ സിസ്റ്റത്തിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് വിവാഹസമ്മാനമായി നല്‍കിയ സര്‍ജു എന്നയാളെയാണ് പോലീസ് പിടികൂടിയത്. നവവധുവിന്റെ മുന്‍കാമുകനാണ് ഇയാളെന്നും കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പകയിലാണ് ഹോംതീയേറ്ററിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് ഇത് സമ്മാനമായി നല്‍കിയതെന്നും പോലീസ് പറഞ്ഞു. ഛത്തീസ്ഗഡിലെ കബിര്‍ധാം ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. വിവാഹത്തിന് സമ്മാനമായി ലഭിച്ച ഹോംതിയേറ്റര്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചതോടെയുണ്ടായ പൊട്ടിത്തെറിയിലാണ് കബീര്‍ധാം സ്വദേശിയായ ഹേമേന്ദ്ര മെരാവി(22) സഹോദരന്‍ രാജ്കുമാര്‍(30) എന്നിവര്‍ മരിച്ചത്. ഏപ്രില്‍ ഒന്നാം തീയതിയായിരുന്നു ഹേമേന്ദ്രയുടെ വിവാഹം. വിവാഹചടങ്ങിനിടെ ലഭിച്ച സമ്മാനമായിരുന്നു ഹോം തിയറ്റര്‍. എന്നാല്‍, കഴിഞ്ഞദിവസം ഇത് പ്രവര്‍ത്തിപ്പിച്ചതോടെ വന്‍ പൊട്ടിത്തെറിയുണ്ടായി. അപകടത്തില്‍ ഹേമേന്ദ്ര തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാജ്കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. സ്‌േഫാടനത്തില്‍ ഒന്നര വയസ്സുകാരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റിരുന്നു. വിവാഹസമ്മാനമായി കിട്ടിയ ഹോം തിയറ്റര്‍ പൊട്ടിത്തെറിച്ചു;…
Read More » -
Crime
14 വയസുകാരിയെ പീഡിപ്പിച്ചു ദൃശ്യം പകര്‍ത്തി കൂട്ടുകാരിയെ കാണിച്ചു; പോലീസ് ട്രെയിനിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവ് അറസ്റ്റില്‍
കാസര്‍ഗോഡ് : 14 വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് ഒടുവില്‍ അറസ്റ്റിലായി. വെള്ളരിക്കുണ്ട് കാരാട്ട് കൂളിപാറ സ്വദേശി വിഷ്ണു(29)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ഡിസംബര്‍ മാസത്തിലാണ് വീട്ടില്‍ ആളില്ലാത്ത തക്കം പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. ഈ ദൃശ്യം പെണ്‍കുട്ടിയുടെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയെ കാണിച്ചുകൊടുത്തതോടെയാണ് യുവാവ് കുടുങ്ങിയത്. ദൃശ്യം കണ്ട ഈ പെണ്‍കുട്ടി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവിനെ അറിയിച്ചതോടെ സംഭവം പുറത്തായി. ഇരയായ പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുക്കുകയായിരുന്നു. വീട്ടിലെത്തി യുവാവിനെ കയ്യോടെ പൊക്കി. പോലീസ് ട്രെയിനിങ്ങിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
India
‘ഈച്ച ഫെയിം’ കിച്ച സുദീപ് ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്; കര്‍ണാടകയില്‍ മുഖ്യതാരപ്രചാരകനാകും
ബംഗളുരു: കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിയിലേയ്ക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ബുധനാഴ്ച ഉച്ചയോടെ പാര്‍ട്ടി അംഗത്വം എടുക്കുമെന്നാണ് വിവരങ്ങള്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നീക്കം. തിരഞ്ഞെടുപ്പില്‍ കിച്ച സുദീപും ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്നുള്ള മറ്റു താരങ്ങളുമായി ബി.ജെ.പി ചര്‍ച്ച നടത്തുന്നുണ്ട്. മേയ് 10-നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. 13-ന് വോട്ടെണ്ണും. ഒട്ടനവധി ആരാധകരുള്ള താരമാണ് കിച്ച സുദീപ്. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ‘വിക്രാന്ത് റോണ’യാണ് കിച്ച സുദീപ് നായകനായി എത്തിയ അവസാന ചിത്രം. ഈയടുത്ത് റിലീസ് ചെയ്ത ഉപേന്ദ്ര നായകനായെത്തിയ ‘കബ്സ’യില്‍ കിച്ച സുദീപ് അതിഥിവേഷത്തിലെത്തിയിരുന്നു.
Read More »
