
കോട്ടയം: കെ.എം. മാണിയുടെ ചരമ വാർഷികത്തോട് അനുബന്ധിച്ച് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 9,10 തീയതികളിൽ സംസ്ഥാനത്തൊട്ടാകെ അനുസ്മരണ സമ്മേളനങ്ങളും അധ്വാനവർഗ്ഗ ദിനാചരണവും സംഘടിപ്പിക്കും. ചരമദിനമായ ഏപ്രിൽ 9 രാവിലെ 8.30 ന് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ കബറിടത്തിൽ കേരളാ കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും. അധ്വാനവർഗ്ഗ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ 10 തിങ്കൾ രാവിലെ 11ന് പാലായിൽ നടക്കുന്നതാണന്ന് സെക്രട്ടറി ജനറൽ അഡ്വ.ജോയി ഏബ്രഹാം എക്സ്. എം.പി അറിയിച്ചു.






