Month: April 2023

  • Crime

    കോഴിക്കോട്ടെ ആശുപത്രിയിലെ ഡോക്ടർക്കെതിരായ ആക്രമണം: രണ്ട് പ്രതികളുടെയും ജാമ്യം ഹൈക്കോടതി റദ്ദാക്കി

    കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ ഡോക്ടർക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പ്രതികളുടെയും ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കി. പ്രതികളായ സൽമാനുൽ ഫാരിസ്, റാഷിദ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഡോക്ടർമാർക്കെതിരായ ആക്രമണം നീതികരിക്കാനാവില്ലെന്ന് ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. ആക്രമണത്തിന് ഇരയായ ഡോക്ടറുടെ ഹർജിയിലാണ് ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി ഉത്തരവിട്ടത്. പ്രസവത്തിന് ശേഷം യുവതിയുടെ കുഞ്ഞ് മരിച്ചതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ കയ്യാങ്കളി നടന്നത്. മരിച്ച കുഞ്ഞിന്റെ പിതാവാണ് കേസിലെ പ്രതികളിൽ ഒരാളായ സൽമാനുൽ ഫാരിസ്. ഇയാളുടെ ബന്ധുവാണ് റാഷിദ്. ഇരുവരും കേസിൽ രണ്ടും മൂന്നും പ്രതികളാണ്. ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ സൽമാനുൽ ഫാരിസും റാഷിദും തിങ്കളാഴ്ച കോഴിക്കോട് ജില്ലാ കോടതിൽ കീഴടങ്ങുമെന്ന് പ്രതികളുടെ അഭിഭാഷകൻ വ്യക്തമാക്കി. ജാമ്യഹർജി വീണ്ടും സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി ജീവനക്കാരുടെ പരാതിയിൽ ആറു പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി നടക്കാവ് പൊലീസ് കേസ്സെടുത്തത്. ഇവരിൽ മൂന്ന് പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.…

    Read More »
  • LIFE

    അര്‍ജുൻ അശോകൻ നായകനായ ‘പ്രണയ വിലാസം’ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു, സ്ട്രീമിങ് സീ5ല്‍

    അർജുൻ അശോകൻ ചിത്രമായി ഒടുവിലെത്തിയത് ‘പ്രണയ വിലാസം’ ആയിരുന്നു. നിഖിൽ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവർ തിരക്കഥ എഴുതിയിരിക്കുന്നു. ‘പ്രണയ വിലാസം’ ഒടിടി റിലീസിന് തയ്യറായിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ‘പ്രണയ വിലാസം’ എന്ന ചിത്രം ഏപ്രിൽ ഏഴിന് സീ5ൽ ആണ് റിലീസ് ചെയ്യുക. ഷാൻ റഹ്‍മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രം സ്ട്രീം ആരംഭിക്കുക ഏപ്രിൽ ഏഴ് മുതലാണ്. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിബി ചവറ, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് റൊമാന്റിക് ചിത്രമായ ‘പ്രണയ വിലാസ’ത്തിന്റെ നിർമാണം. അർജുൻ അശോകൻ നായകനായ പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ് നിർവഹിച്ചത്. ഗാനരചന സുഹൈൽ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ, കളറിസ്റ്റ് ലിജു പ്രഭാകർ. മേക്ക് അപ്പ്…

    Read More »
  • Business

    പൗഡറിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം; 72,000 കോടി നഷ്ടപരിഹാരവുമായി ജോൺസൺ ആൻഡ് ജോൺസൺ

    ന്യൂയോർക്ക്: നഷ്ടപരിഹാരവുമായി യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ. കമ്പനിയുടെ ടാൽക്കം പൗഡറിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നുണ്ടായ കേസുകൾ ഒത്തുതീർപ്പാക്കാനാണ് കമ്പനി ഇപ്പോൾ 8.9 ബില്യൺ ഡോളർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഒത്തുതീർപ്പിന് കോടതിയുടെ അനുമതി ആവശ്യമാണ്, ഒരു കാലത്ത് ബേബി പൗഡർ വ്യാപാര രംഗത്ത് കൊടി കുത്തി വാണിരുന്ന ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഉത്പന്നങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കമ്പനിക്ക് 2020 മെയ് മാസത്തിൽ ഉത്പാദനം നിർത്തിവെക്കേണ്ടതായി വന്നിരുന്നു. 2020-ൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും ടാൽക്ക് ബേബി പൗഡർ വിൽക്കുന്നത് ജോൺസൺ ആൻഡ് ജോൺസൺ അവസാനിപ്പിച്ചിരുന്നു. ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം പൗഡറിൽ കണ്ടത്തിയതോടെ വലിയ പരാതികളാണ് ജോൺസണിന് നേരിടേണ്ടി വന്നത്. 38000 ത്തോളം ആളുകളാണ് കമ്പനിക്കെതിരെ വിവിധ കോടതികളെ സമീപിച്ചത്. ക്യാൻസറിന് കാരണമാകുമെന്ന് പ്രചരിച്ചതോടെ കമ്പനിയുടെ ഡിമാൻഡ് കുറഞ്ഞു. ഇതോടെ 2020-ലാണ് യുഎസിലും കാനഡയിലും പൗഡർ…

    Read More »
  • Sports

    മഞ്ഞപ്പടയെ പരിശീലിപ്പിക്കാൻ പുതിയ കോച്ച്; സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക ഈ കോച്ചിന്റെ കീഴിൽ

    കൊച്ചി: കഴിഞ്ഞ ആഴ്ച്ചയാണ് സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോച്ചിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. പ്രധാന പരിശീലകനായ ഇവാന്‍ വുകോമനോവിച്ചിനെ പത്ത് മത്സരങ്ങളില്‍ നിന്ന് എഐഎഫ്എഫ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ പുതിയ കോച്ചിനെ തിരഞ്ഞെടുക്കേണ്ടി വന്നു ബ്ലാസ്റ്റേഴ്‌സിന്. സൂപ്പര്‍ കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക ചുമതല ഫ്രാങ്ക് ഡോവെന്‍ വഹിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരെ പ്ലേ ഓഫ് മത്സരത്തിനിടെ താരങ്ങളേയും കൂട്ടി കളിക്കളത്തില്‍ നിന്നും ഇറങ്ങിപ്പോയ വുകോമാനോവിച്ച് സൂപ്പര്‍കപ്പില്‍ ടീമിനൊപ്പമുണ്ടാവില്ല. പിന്നാലെ വുകോമാനോവിച്ചിന്റെ സഹപരിശീലകനായിരുന്ന ഡോവെനെ കോച്ചാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ബെല്‍ജിയത്തില്‍ നിന്ന് ഡോവെന്‍ ക്ലബിനൊപ്പം ചേരുന്നത്. ബെല്‍ജിയത്തിലും സൗദി അറേബ്യയിലും വിവിധ ക്ലബുകളുടെ ചുമതല വഹിച്ചിട്ടുണ്ട് അദ്ദേഹം. ബെല്‍ജിയം ടീമിന് വേണ്ടി അഞ്ചു മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 52കാരനായ അദ്ദേഹം കെന്റ് ക്ലബിന് വേണ്ടിയും ദീര്‍ഘകാലം കളിച്ചു. 2008 മുതല്‍ പരിശീലകനായി കരിയര്‍ ആരംഭിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സൂപ്പര്‍കപ്പില്‍ ടീമിന് മുതല്‍ക്കൂട്ടാകും. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കും അദ്ദേഹം…

    Read More »
  • Social Media

    ഉമ്മൻചാണ്ടിയുടെ സുഖവിവരം അന്വേഷിച്ച് മോഹൻലാലി​ന്റെ വീഡിയോ കോൾ

    ബെം​ഗളൂരു: മോഹൻലാലുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമ്മൻചാണ്ടി. ബെം​ഗളൂരുവിൽ ചികിൽസയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുമായി മോഹൻലാൽ വീഡിയോ കോൾ ചെയ്യുന്ന ചിത്രം മകൻ ചാണ്ടി ഉമ്മനാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദ​ഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടി ബെം​ഗളൂരുവിലേക്ക് പോവുന്നത്. അർബുദ രോ​ഗബാധിതനാണ് ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് വിവാദമുയർന്നിരുന്നു. അതിനിടെ, ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിൻകരയിലെ നിംസിൽ അഡ്മിറ്റ് ചെയ്തിരുന്നു. തുടർന്നാണ് ബെം​ഗളൂരുവിലേക്ക് വിദ​ഗ്ധ ചികിത്സക്കായി മാറ്റിയത്.

    Read More »
  • Business

    പൊതുമേഖലാ ബാങ്കുകളിൽ അവകാശികളില്ലാതെ അനാഥമായി കിടന്ന 35,012 കോടി രൂപ റിസർവ് ബാങ്കിലേക്ക്

    രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ, അവകാശികളില്ലാതെ കിടന്ന ഏകദേശം 35000 കോടി രൂപ റിസർവ്വ് ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തു. പത്ത് വർഷമോ അതിലധികമോ ആയി പ്രവർത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപതുകയാണ് ആർബിഐയിലേക്ക് മാറ്റിയത്. 2023 ഫെബ്രുവരി വരെയുള്ള കണക്കാണിത്. പ്രവർത്തനരഹിതമായ 10.24 കോടി അക്കൗണ്ടുകളിലെ പണമാണ് ആർബിഐയിലേക്ക് ട്രാൻസ്ഫർ ചെയ്തതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 8,086 കോടി രൂപയുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളാണ് എസ്ബിഐയിലുള്ളത്. അവകാശികളില്ലാത്ത അക്കൗണ്ടുകൾ സെറ്റിൽ ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥർ, ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല എസ്ബിഐ, ഉപഭോക്താക്കളുടെ സൗകര്യാർത്ഥം, മരണമടഞ്ഞ കക്ഷികളുടെ അക്കൗണ്ടുകളിൽ നിയമപരമായ നോമിനി ഇല്ലാതെ ക്ലെയിമുകൾ തീർപ്പാക്കുന്നതിനുള്ള വിശദാംശങ്ങൾ /പ്രക്രിയ, നിർദ്ദിഷ്ട ഫോമുകളുടെ മാതൃക, എളുപ്പത്തിൽ മനസിലാക്കുന്നതിനായി അപ്‌ഡേറ്റ് ചെയ്ത ചോദ്യങ്ങൾ എന്നിവ എസ്ബിഐയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പ്രവർത്തനരഹിതമായ, അതായത്…

    Read More »
  • LIFE

    മലൈക അറോറയുടെ ഗ്ലാമര്‍ വീഡിയോ ഗാനം പുറത്ത്; ഇൻസ്റ്റാഗ്രാമിലൂടെ അഭിപ്രായം പറഞ്ഞ് അർജുൻ കപൂര്‍

    മുംബൈ: തേരാ ഹി ഖയാൽ എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗുരു രൺധാവ പാടിയ ഈ വീഡിയോ ഗാനത്തിൽ ഗ്ലാമറസായി സ്ക്രീനിൽ എത്തുന്നത് നടി മലൈക അറോറയാണ്. ഒറ്റ ദിവസത്തിൽ തന്നെ 6.4 മില്ല്യൺ വ്യൂ ആണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ മലൈകയുടെ കാമുകൻ അർജുൻ കപൂർ ഗാനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നു. ചൊവ്വാഴ്ച താരം തൻറെ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ ഗാനത്തെക്കുറിച്ച് അഭിപ്രായ രേഖപ്പെടുത്തിയിരിക്കുന്നത്. “ഈ ഗാനം ഇഷ്ടപ്പെടൂ!!!” എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മലൈകയെയും ഗുരുവിനെയും ടാഗ് ചെയ്ത് അർജുൻ പറയുന്നത്. മ്യൂസിക് വീഡിയോയിൽ 49 കാരനായ മലൈക അതീവ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെടുന്നത്. ബോസ്‌കോ ലെസ്‌ലി മാർട്ടിസ് ആണ് ഈ ഗാനരംഗത്തിൻറെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. ടീ സീരിസാണ് നിർമ്മാണം. അവരുടെ യൂട്യൂബ് അക്കൌണ്ടിലാണ് ഗാനം അപ്ലോഡ് ചെയ്തിരിക്കുന്നത്. മലൈക അറോറയും അർജുൻ കപൂറും 4 വർഷത്തിലേറെയായി ഡേറ്റിംഗിലാണ് എന്നത് ബോളിവുഡിൽ ഒരു രഹസ്യമായ കാര്യമല്ല. ഇരുവരും പരസ്പരം…

    Read More »
  • LIFE

    വില്ലുകുലച്ച് ധ്യാനും ​ഗദയേന്തി ​അജും നേർക്കുനേർ! ചിരിയുടെ ഉത്സവം തീർക്കാൻ ‘നദികളിൽ സുന്ദരി യമുന’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

    വെള്ളം സിനിമയിലെ യഥാർത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ചിരിയുടെ ഉത്സവം തീർക്കുന്നതായിരിക്കും ചിത്രമെന്ന സൂചനയാണ് മോഷൻ പോസ്റ്റർ തരുന്നത്. അജു വർഗീസും ധ്യാനും നേർക്ക് നേർ വരുന്ന പോസ്റ്റർ ആദ്യ കാഴ്ചയിൽ തന്നെ ചിരിയുണർത്തുന്നുണ്ട്. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമാറ്റിക്കയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു. സിനിമാറ്റിക് ഫിലിംസ് എൽഎൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്,…

    Read More »
  • Movie

    ‘കൊറോണ പേപ്പേഴ്’സും ‘എന്താടാ സജി’യും ഏപ്രിൽ 7ന്, സന്തോഷ് പണ്ഡിറ്റ് ‘ആതിരയുടെ മകള്‍ അഞ്ജലി’യുമായി വരുന്നു

       പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രം ‘കൊറോണ പേപ്പേഴ്‍സ്’ ഈ വെള്ളിയാഴ്ച തിയറ്ററിലെത്തും. ഷെയ്‍ൻ നിഗം ആണ് ചിത്രത്തിലെ നായകൻ. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കർ ആണ് നായിക. കൂടാതെ ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്‍ണൻ, മണിയൻ പിള്ള രാജു, ജെയ്‍സ് ജോസ് തുടങ്ങിയവരും അഭിനയിക്കുന്ന ‘കൊറോണ പേപ്പേഴ്‍സി’ന്റെ ഒടിടി പാര്‍ട്‍ണര്‍ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ആണ്. ജയസൂര്യ നായകനാകുന്ന ‘എന്താടാ സജി’യും ഏപ്രില്‍ 8ന് റിലീസ് ചെയ്യും. ഗോഡ്ഫി സേവ്യര്‍ ബാബുവാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിവേദ തോമസാണ് ജയസൂര്യയുടെ നായിക. ഛായാഗ്രാഹണം  ജീത്തു ദാമോദർ. എഡിറ്റിംഗ് രതീഷ് രാജ്. കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ‘എന്താടാ സജി’ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിർമ്മിക്കുന്നത്.  അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ധ്രുവന്‍, അതിഥി…

    Read More »
  • Kerala

    അരിക്കൊമ്പൻ: സർക്കാരിന് വീണ്ടു തലവേദന! അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിനെതിരെ എതിർപ്പ് ശക്തമാകുന്നു

    പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിനെതിരെ എതിർപ്പ് ശക്തമാകുന്നു. നേരത്തേ നെന്മാറ എംഎൽഎ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നൽകിയിരുന്നു. ഇപ്പോൾ കർഷക സംരക്ഷണ സമിതി വനം വകുപ്പ് ഈ നീക്കത്തിൽ നിന്നും പിന്തിരിയണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി. പറമ്പിക്കുളത്ത് 11ൽ അധികം ആദിവാസി കോളനികളുണ്ടെന്നാണ് കർഷക സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നത്. അരിക്കൊമ്പനെന്ന ആക്രമണ സ്വഭാവമുള്ള കാട്ടാനയെ കൊണ്ടുവിടുന്നത് പറമ്പിക്കുളത്തും പരിസര പ്രദേശങ്ങളിലും സമാധാന അന്തരീക്ഷം തകർക്കും. കഴിഞ്ഞ ഒരു വർഷത്തോളമായി പറമ്പിക്കുളത്തു നിന്നും ഇറങ്ങി വന്ന 27 ആനകളുടെ നിരന്തരമായ ആക്രമണങ്ങൾ മൂലം 40 ലക്ഷത്തിലധികം കാർഷിക വിളകൾ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിൽ നശിപ്പിക്കപ്പെട്ടു. കൊല്ലങ്കോട് റേഞ്ച് വനം വകുപ്പിന്റെ അതികഠിനമായ പരിശ്രമത്തിലാണ് 90 ശതമാനം ആനകളും പറമ്പിക്കുളത്തേക്ക് തിരിച്ചു പോയത്. ഏതാനും ചില ആനകൾ മലയടിവാരത്ത് ഉള്ളപ്പോഴാണ് അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നത്. തെന്മല അടിവാര പ്രദേശത്ത് വസിക്കുന്നവർക്കും കർഷകർക്കും ഭീഷണിയാകുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്ത്…

    Read More »
Back to top button
error: