CrimeNEWS

ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തിയ ഗൃഹനാഥനും മരിച്ചു

തിരുവനന്തപുരം : ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ മരിച്ചു. അരുവിക്കര സ്വദേശി അലി അക്ബര്‍ (56) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഇയാള്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 65 ശതമാനത്തോളം പൊള്ളലേറ്റ അലി അക്ബര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് മരിച്ചത്.

മാര്‍ച്ച് 30ന് പുലര്‍ച്ചെ 4.30നാണ് കുടുംബവഴക്കിനെ തുടര്‍ന്ന് അലി അക്ബര്‍ ഭാര്യ മുംതാസിനെയും മാതാവ് ഷാഹിറ (67)യെയും വെട്ടിക്കൊലപ്പെടുത്തിയത്. നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി അധ്യാപികയായിരുന്നു മുംതാസ്. എസ്എടി ആശുപത്രിയിലെ ജീവനക്കാരനായ അലി അക്ബര്‍ മാര്‍ച്ച് 31ന് സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കെയാണ് സംഭവം.

Signature-ad

കുടുംബവഴക്കിനെ തുടര്‍ന്ന് അലി അക്ബര്‍ മുംതാസിനെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് മുംതാസിന്റെ മാതാവ് ഷാഹിറയ്ക്ക് വെട്ടേറ്റത്. ഷാഹിറ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും പൊള്ളലേറ്റ അക്ബര്‍ അലിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ മുംതാസും മരണത്തിനു കീഴടങ്ങി.

അക്ബര്‍ അലി വീട്ടിലെ മുകളിലത്തെ നിലയിലും ഭാര്യയും മാതാവ് ഷാഹിറയും താഴത്തെ നിലയിലുമായിരുന്നു താമസം. 10 വര്‍ഷമായി ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ട്. എങ്കിലും ഒരു വീട്ടില്‍ തന്നെയായിരുന്നു താമസം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: