CrimeNEWS

മുന്‍വൈരാഗ്യം; യുവാവിനെ വീട് കയറി ആക്രമിച്ച പ്രതികള്‍ പിടിയില്‍

കോട്ടയം: വൈക്കത്ത് യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം പുത്തന്‍തറ വീട്ടില്‍ തങ്കപ്പന്റെ മകന്‍ ജിതിന്‍ (33), ഇരുമ്പൂഴിക്കര പിതൃകുന്നം ഭാഗത്ത് കണ്ണന്‍കേരില്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ ശ്രീകാന്ത് (34) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞദിവസം ഉച്ചയ്ക്ക് വൈക്കം കണിയാംതോട് ഭാഗത്തുള്ള യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വടിവാള്‍ വീശുകയും യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷന്‍ എസ്.എച്ച്. ഓ കൃഷ്ണന്‍ പോറ്റി, എസ്.ഐ അജ്മല്‍ ഹുസൈന്‍, അബ്ദുള്‍ സമദ്,സി.പി.ഓ സാബു എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: