LocalNEWS

പുതുപ്പള്ളി ഡോൺ ബോസ്കോ സ്പോർട്സ് അക്കാദമിയിൽ സമ്മർ ക്യാമ്പ്

പുതുപ്പള്ളി: ഡോൺ ബോസ്ക്കോ സ്പോർട്സ് അക്കാദമി പുതുപ്പള്ളിയിൽ ഏപ്രിൽ 10 മുതൽ 27 വരെയും, മെയ് 8 മുതൽ 24 വരെയും 4 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അവരുടെ സമഗ്രമായ വളർച്ചക്കായും സർഗാത്മകമായ കഴിവുകളുടെ വികാസത്തിനായും ഉപകരിക്കുന്ന സമ്മർ ക്യാമ്പ് നടത്തപ്പെടുന്നു. ക്യാമ്പിൽ ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ടേബിൾ ടെന്നീസ്, സ്കേറ്റിംഗ്, ക്രിക്കറ്റ്, ബാഡ്മിന്റൺ, കരാട്ടെ, ചെസ്, യോഗ, പെയിന്റിംഗ്, ഡ്രോയിംഗ്, സംഗീതം, ആർട്സ് ആൻഡ് ക്രാഫ്റ്റ്, അബാക്കസ്, വ്യക്തിത്വ വികസനം എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകുന്നു.

വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രൊഫഷണൽ പരിശീലകരുടെ കീഴിൽ ചിട്ടയായ പരിശീലനം നേടുന്നതിനുമുള്ള ഒരു വേദി നൽകുക എന്ന ഉദ്ദേശത്തോടെയാണ് സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിനോദവും വിജ്ഞാനവും ഒരേ കുടക്കീഴിൽ സമന്യയിപ്പിച്ച് നവ്യവും അതുല്യവും വ്യത്യസ്തവുമായ ഒരു അനുഭൂതി തന്നെയാവും പ്രസ്തുത ക്യാമ്പെന്ന് റെക്ടർ ഫാ. ദേവസി ചിറക്കൽ അറിയിച്ചു. ഫോൺ 0481-2351946, 2354141, 2351210, 9746761963.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: