Month: February 2023
-
NEWS
സൗദി അറേബ്യയിലെ ആശുപത്രിയില്‍ തീപിടുത്തം
റിയാദ്: സൗദി അറേബ്യയിൽ ആശുപത്രിയിൽ തീപിടുത്തം. മക്ക അൽ സാഹിർ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന കിങ് അബ്‍ദുൽ അസീസ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ മേജർ ഓപ്പറേഷൻ തീയറ്ററിൽ നിന്നാണ് തീ പടർന്നുപിടിച്ചതെന്ന് അധികൃതർ അറിയിച്ചു. പിന്നീട് അത്യാഹിത വിഭാഗത്തിലേക്കും തീ വ്യാപിച്ചു. ഓപ്പറേഷൻ തീയറ്ററിൽ വൈദ്യുതി നിലയ്ക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിപ്പിക്കാനായി സജ്ജീകരിച്ചിരുന്ന യുപിഎസിന്റെ ബാറ്ററികൾ സൂക്ഷിച്ചിരുന്ന മുറിയിലായിരുന്നു ആദ്യം തീ പിടിച്ചത്. ഇവിടെ നിന്ന് കനത്ത പുക ഉയർന്നപ്പോൾ, തൊട്ടടുത്തുള്ള തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 23 രോഗികളെയാണ് തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയത്. എന്നാൽ തീപിടുത്തം കാരണമായി ആളപായമോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിൽ അറ്റകുറ്റപ്പണികളുടെ കരാർ ലഭിച്ച കമ്പനിയിലെ ജീവനക്കാർ ബാറ്ററികൾ സൂക്ഷിച്ചിരുന്ന മുറിയിൽ പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read More » -
Crime
മമ്പാട് പൊങ്ങല്ലൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ
മലപ്പുറം: മമ്പാട് പൊങ്ങല്ലൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇതിന് പിന്നാലെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊങ്ങല്ലൂർ പൊയിലിൽ ഷമീമിന്റെ ഭാര്യ സുൽഫത്തിനെ (25) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സുൽഫത്തിന്റെ ഭർത്താവ് ഷമീമി (32) നെയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. സുൽഫത്തിന്റെ സഹോദരനും പൊങ്ങല്ലൂരിലെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. നാട്ടുകാർ രാവിലെ കാണുമ്പോൾ മൃതദേഹം കെട്ടഴിച്ച് നിലത്ത് കിടത്തിയ നിലയിലായിരുന്നു. ശരീരത്തിൽ കയർ മുറുകിയതിന്‍റെ പാടുകൾ കാണാനില്ലെന്നാണ് പ്രദേശവാസികളും ബന്ധുക്കളും പറയുന്നത്. എന്നാൽ ദേഹത്ത് മറ്റു പരിക്കുകളുള്ളതായും ഇവർ പറയുന്നുണ്ട്. ഷമീം ക്രൂരമായി മർദ്ദിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് ബന്ധുവായ സക്കീർ ഹുസൈൻ നിലമ്പൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഷമീമിനെ ചോദ്യം ചെയ്ത് രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാകുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിരിയിരിക്കുന്നത്. അതേ സമയം സുൽഫത്തിന്റെ ആത്മഹത്യാ കുറിപ്പ്…
Read More » -
Kerala
അഡ്വ. പി. കെ ചിത്രഭാനുവിൻ്റെ മാതാവ് കല്യാണി കരുണാകരൻ അന്തരിച്ചു
കോട്ടയം: സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി, പ്ലാൻ്റേഷൻ കോർപ്പറേഷൻ ചെയർമാൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന പ്രസിഡൻ്റ്, ചലച്ചിത്ര നിർമ്മാതാവ് തുടങ്ങി ഒട്ടേറെ സുപ്രധാന പദവികളിൽ ശോഭിച്ച കോട്ടയത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന അണ്ണാൻകുന്ന് ‘നവജീവ’നിൽ പരേതനായ അഡ്വ. പി. കെ ചിത്രഭാനുവിൻ്റെ മാതാവും തലയോലപ്പറമ്പ് പാലാംകടവ് പൂവത്തുങ്കൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യയുമായ കല്യാണി കരുണാകരൻ (91)നിര്യാതയായി. സംസ്ക്കാരം നാളെ (വ്യാഴം) പകൽ 3 മണിക്ക് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്‌മശാനത്തിൽ. മറ്റു മക്കൾ: ഗാനപ്രിയ, ഉഷാകുമാരി മരുമക്കൾ: ബി. സുജാത ചിത്രഭാനു (ചോനപ്പള്ളിൽ , പള്ളിപ്പുറം ചേർത്തല), സുഗുണപ്പൻ (ചൂഴികാട്, ചേർത്തല), ചന്ദ്രൻ (പുത്തൻവീട്, കരുവാറ്റ).
Read More » -
Crime
100 രൂപ കൂടുതല്‍ കൂലി ചോദിച്ച ആദിവാസി തൊഴിലാളിക്ക് മര്‍ദനം; മുഖത്ത് ചവിട്ടി, എല്ല് പൊട്ടി
വയനാട്: കുരുമുളക് പറിക്കാന്‍ 100 രൂപ കൂടുതല്‍ കൂലി ചോദിച്ച ആദിവാസി തെഴിലാളിയെ മര്‍ദിച്ചതായി പരാതി. കല്പറ്റ അമ്പലവയല്‍ നീര്‍ച്ചാല്‍ ആദിവാസി കോളനിയിലെ ബാബുവിനാണ് മര്‍ദനമേറ്റത്. കൂലി കൂട്ടിച്ചോദിച്ചതിന് തൊഴിലുടമയായ അമ്പലവയല്‍ മഞ്ഞപ്പാറ സ്വദേശി അനീഷ് മര്‍ദിച്ചുവെന്നാണ് പരാതി. പരുക്കേറ്റ ബാബു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥിരമായി ജോലിക്ക് പോകുന്ന വീട്ടില്‍നിന്ന് 600 രൂപയ്ക്ക് പകരം 700 രൂപ കൂലി ചോദിപ്പോള്‍ ഉടമയുടെ മകന്‍ മുഖത്ത് ചവിട്ടിയെന്നാണ് ബാബുവിന്റെ പരാതി. തലയോട്ടിക്കും താടിയെല്ലിനും ഇടയിലുള്ള ഭാഗത്ത് എല്ല് പൊട്ടിയിട്ടുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന ബാബു പേടികാരണം സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. യുവാവിന്റെ മുഖത്ത് നീരും പരുക്കേറ്റ പാടും കണ്ട പ്രദേശത്തെ കടക്കാരന്‍ എസ്.സി/എസ്.ടി പ്രമോട്ടറായ സിനിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ അമ്പലവയല്‍ പോലീസ് അന്വേഷണം തുടങ്ങി. തൊഴിലുടമയായ അനീഷിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍…
Read More » -
Crime
ആലപ്പുഴ സി.പി.എമ്മിലെ അശ്ലീലവീഡിയോ വിവാദത്തില്‍ ട്വിസ്റ്റ്; പലതും നേതാക്കള്‍ എഴുതിപിടിപ്പിച്ചതെന്ന് പരാതിക്കാരി
ആലപ്പുഴ: സി.പി.എമ്മിനെ പിടിച്ചുലച്ച അശ്ലീലവീഡിയോ വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. അശ്ലീലവീഡിയോ വിവാദം രാഷ്ട്രീയ പകപോക്കലായിരുന്നുവെന്നും പാര്‍ട്ടി നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ച് പരാതി എഴുതിവാങ്ങിയതാണെന്നും വെളിപ്പെടുത്തി പരാതിക്കാരി രംഗത്തെത്തി. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട എ.പി. സോണ മകളെ ഉപദ്രവിച്ചെന്ന ആരോപണത്തില്‍ വാസ്തവമില്ല. ഇയാളുടെ കൈയില്‍നിന്ന് കണ്ടെടുത്ത അശ്ലീലദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിച്ചതാണെന്നാണ് സംശയമെന്നും പരാതിക്കാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരുമാസം മുന്‍പാണ് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായ എ.പി. സോണയെ അശ്ലീലവീഡിയോ വിവാദത്തില്‍ പാര്‍ട്ടി പുറത്താക്കിയത്. മൂന്നുമാസം മുമ്പ് നടന്ന സംഭവത്തിലായിരുന്നു നടപടി. സോണ ഒരു പെണ്‍കുട്ടിയെ കയറിപിടിക്കാന്‍ ശ്രമിച്ചെന്നും ഇതിനെത്തുടര്‍ന്ന് ഇയാളെ പിടികൂടി ഫോണ്‍ പരിശോധിച്ചപ്പോള്‍ മുപ്പതിലേറെ സ്ത്രീകളുടെ അശ്ലീലവീഡിയോ കണ്ടെടുത്തെന്നുമായിരുന്നു പരാതി. സംഭവത്തില്‍ പാര്‍ട്ടി കമ്മിഷന്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് സോണയെ പുറത്താക്കിയത്. അതേസമയം, ഈ പരാതിയെല്ലാം വാസ്തവവിരുദ്ധമാണെന്നാണ് പരാതിക്കാരി പറയുന്നത്. സോണയ്ക്കെതിരേ താന്‍ പരാതി നല്‍കിയിട്ടില്ല. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഭാര്യയും ഉള്‍പ്പെടെ മൂന്ന് നേതാക്കളാണ് പരാതി എഴുതിവാങ്ങിയത്. എന്നാല്‍, ഇവര്‍ ഇല്ലാത്തകാര്യങ്ങള്‍…
Read More » -
Crime
”പരാതിക്കാരിയുടെ ശബ്ദസന്ദേശമുണ്ട്; ഇമെയില്‍ വഴി ഒത്തുതീര്‍പ്പിന് തയാറായി”
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസില്‍ പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന് വാദം. പരാതിക്കാരി ഇമെയില്‍ വഴി ഒത്തുതീര്‍പ്പിന് തയാറായെന്ന് അറിയിച്ചെന്നും അഭിഭാഷകന്‍ സൈബി പറഞ്ഞു. വ്യാജസത്യവാങ്മൂലം അല്ല നല്‍കിയത് എന്നതിനു തെളിവുകളാണ് ഇതെല്ലാമെന്നും ഹൈക്കോടതിയില്‍ സൈബി വാദിച്ചു. ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസില്‍, സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ഉള്‍പ്പെടെ ആരോപിച്ചു യുവതി നല്‍കിയ കേസില്‍ തുടര്‍നടപടിക്കുളള സ്റ്റേ ഹൈക്കോടതി നീക്കിയിരുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളില്‍നിന്നു പണം വാങ്ങിയെന്ന ആരോപണത്തിനു വിധേയനായ സൈബി ജോസ് കിടങ്ങൂരാണു നടനുവേണ്ടി ഹാജരായിരുന്നത്. കേസ് ഒത്തുതീര്‍പ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു വ്യക്തമാക്കി, ഹര്‍ജിഭാഗം തന്റെ പേരില്‍ ഹാജരാക്കിയ സത്യവാങ്മൂലം വ്യാജമാണെന്നു പരാതിക്കാരി ഹൈക്കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണു സ്റ്റേ നീക്കിയത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെ കേസ് നടപടികളാണു ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നത്. 2017ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി…
Read More » -
NEWS
ന്യൂസിലന്‍ഡിനെ പിടിച്ചു കുലുക്കി ശക്തിയേറിയ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല
വെല്ലിംഗ്ടണ്‍: തുർക്കിക്കും സിറിയയ്ക്കും പിന്നാലെ ന്യൂസിലന്‍ഡിലും ശക്തിയേറിയ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റിന്റെ കെടുതികള്‍ നേരിടുന്നതിനിടെയാണ് ന്യൂസിലന്‍ഡിനെ വിറപ്പിച്ച് ഭൂകമ്പം ഉണ്ടായത്. വെല്ലിംഗ്ടണിന് സമീപം പരപ്പാറമുവിന് വടക്ക് പടിഞ്ഞാറ് 50 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് 57.4 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലന സാധ്യത കൂടിയ റിംഗ് ഫയര്‍ മേഖലയിലാണ് ന്യൂസിലന്‍ഡ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് ഗബ്രിയേലിന്റെ കെടുതികള്‍ നേരിടുന്നതിനിടെയാണ് ന്യൂസിലന്‍ഡിനെ കുലുക്കി ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ നാലുപേരാണ് മരിച്ചത്. പതിനായിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. അതേസമയം, കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ തുർക്കി, സിറിയ ഭൂചലനത്തിൽ മരണസംഖ്യ 37,000 കടന്നു. തുർക്കിയിൽ 31,700 മരണവും സിറിയയിൽ 5,700 മരണവുമാണ് സ്ഥിരീകരിച്ചത്. തുർക്കിയിലും സിറിയയിലുമായി 8.7 ലക്ഷം പേർ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഭൂകമ്പം 2.6 കോടി ജനങ്ങളെ ബാധിച്ചതായി ലോകാരോഗ്യസംഘടന അറിയിച്ചു. ഭൂകമ്പം നാശംവിതച്ച് ഒരാഴ്ചയ്ക്കു ശേഷവും തുർക്കിയിൽ…
Read More » -
India
കോപ്പിയടി തടയാൻ മഹാരാഷ്ട്ര സർക്കാരിന്റെ പരീക്ഷണം; ‘പരീക്ഷാ ഹാളിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ ഫോട്ടോസ്റ്റാറ്റ് കടകള്‍ അടച്ചിടണം’
മുംബൈ: പരീക്ഷയിൽ കോപ്പിയടിക്കുന്നത് തടയാൻ പുതിയ പരീക്ഷണവുമായി മഹാരാഷ്ട്ര സർക്കാർ. 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിന്റെ ആദ്യ നടപടിയായി പരീക്ഷ കേന്ദ്രത്തിന് 50 മീറ്റർ ചുറ്റളവിലുള്ള ഫോട്ടോകോപ്പി കടകൾ അടച്ചിടാൻ സർക്കാർ ഉത്തരവിറക്കി. മഹാരാഷ്ട്രയിൽ മാർച്ച് രണ്ടിന് പത്താം ക്ലാസ് പരീക്ഷയും ഫെബ്രവരി 21ന് 12-ാം ക്ലാസ് പരീക്ഷയും ആരംഭിക്കും. ചൊവ്വാഴ്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. പരീക്ഷ കേന്ദ്രങ്ങളുടെ സെൻസിറ്റിവിറ്റി അനുസരിച്ച് കേന്ദ്രങ്ങൾക്ക് ഗ്രേഡുകൾ തീരുമാനിക്കും. പരീക്ഷ കേന്ദ്രത്തിന് 50 മീറ്റർ ചുറ്റളവിൽ അനുവാദമില്ലാതെ ആർക്കും പ്രവേശനമില്ല. പരീക്ഷകേന്ദ്രങ്ങളിൽ പൊലീസ് കാവൽ ഏർപ്പെടുത്തും. ക്യാംപെയ്ൻ സംഘാടകരായി ജില്ലാ കളക്ടർമാരെയും വിദ്യാഭ്യാസ കമ്മിഷണറിനെ നോഡൽ ഓഫീസറായും നിയോഗിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
Read More » -
India
കുട്ടി ഉറങ്ങുന്നതറിയാതെ ക്ലാസ് മുറി പൂട്ടി സ്കൂൾ ജീവനക്കാർ പോയി; മൂന്നാം ക്ലാസുകാരൻ കുടുങ്ങിയത് ഏഴു മണിക്കൂർ !
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുട്ടി ഉറങ്ങുന്നതറിയാതെ ക്ലാസ് മുറി പൂട്ടി ജീവനക്കാർ പോയി; മൂന്നാം ക്ലാസുകാരൻ കുടുങ്ങിയത് ഏഴു മണിക്കൂർ ! കുടുങ്ങിപ്പോയത്. ഗോരഖ്പൂരിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചതോടെയാണ് കുട്ടി ക്ലാസ് മുറിയില്‍ ഉണ്ടെന്ന കാര്യം ശ്രദ്ധിക്കാതെ അധികൃതര്‍ വാതില്‍ അടച്ചുപോയതായി കണ്ടെത്തിയത്. ക്ലാസ്മുറിയില്‍ കുട്ടി ഉറങ്ങിപ്പോകുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ക്ലാസ് സമയം കഴിഞ്ഞപ്പോള്‍ അധികൃതര്‍ മുറി അടച്ച് പോയത് കൊണ്ടാണ് കുട്ടി മൂന്നാം ക്ലാസുകാരനെ കാണാതായതോടെയാണ് വീട്ടുകാര്‍ പരിഭ്രാന്തരായത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ വരുന്ന സമയമായിട്ടും കുട്ടിയെ കാണാതെ വന്നതോടെ മാതാപിതാക്കള്‍ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തി. സ്‌കൂളില്‍ കുട്ടിയെ തെരയുന്നതിനിടെ, ഏഴുവയസുകാരന്റെ കരച്ചില്‍ കേട്ടു. തുടര്‍ന്ന് പൊലീസ് വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടി ക്ലാസ് മുറിയില്‍ കിടന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ, സ്‌കൂള്‍ സമയം കഴിഞ്ഞപ്പോള്‍ അധികൃതര്‍ വാതില്‍…
Read More » -
Kerala
മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം; പലചരക്ക് കട ആക്രമിച്ചത് ഒരാഴ്ചക്കിടെ രണ്ടാം തവണ
ഇടുക്കി: മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ പുണ്യാവേലിന്‍റെ കടക്കുനേരെ വീണ്ടും കാട്ടാനയുടെ അക്രമം. ഒരാഴ്ച്ചക്കിടെ രണ്ടുതവണയാണ് പുണ്യവേലിന്‍റെ കട അക്രമിക്കുന്നത്. അഞ്ചു ദിവസമായി പ്രദേശത്ത് തന്പടിച്ചിരിക്കുന്ന നാല് ആനകളെ തുരത്തിയോടിക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി കഴിഞ്ഞ ദിവസം പുണ്യവേലിന്‍റെ കട അക്രമിച്ച് സവാളയും മൈദയും തിന്ന അതേ കാട്ടാന, ഇന്നു പുലര്‍ച്ചെയാണ് വീണ്ടും എത്തി കടയിലെ സാധനങ്ങള്‍ അകത്താക്കിയത്. ജനല്‍ തുറക്കാന്‍ ശ്രമം നടത്തി പരാജയപെട്ടതോടെ മടങ്ങിഇത് പതിനേഴാമത്തെ തവണയാണ് പുണ്യവേലിന്‍റെ കട കാട്ടാന അക്രമിക്കുന്നത്. ഒരാഴ്ച്ചക്കിടെ രണ്ടാമത്. രണ്ട് വലിയ ആനകളും രണ്ട് കുട്ടിയാനകളും പ്രദേശത്ത് ഒരാഴ്ച്ചയായി ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. തുരത്തുമെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇനി നടപടിയുണ്ടായില്ലെങ്കില്‍ വനപാലകരെ തടഞ്ഞുവെക്കാനാണ് നാട്ടുകാരുടെ തീരുമാനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയുമായുണ്ട്
Read More »