മുസ്ലിം ലീഗിന് ചേലക്കരയില്‍ മത്സരിക്കാന്‍ ആളില്ല! സ്ഥാനാര്‍ഥികളെ തപ്പി നെട്ടോട്ടം; മുന്‍ കൊണ്ടാഴി പഞ്ചായത്ത് അംഗം ശിവന് വീട്ടിക്കുന്നുമായി ചര്‍ച്ച നടത്തി; കൊണ്ടാഴി ഏറ്റെടുത്ത് ചേലക്കര വിട്ടു നല്‍കിയത് ശ്രീകണ്ഠന്റെ ഭാര്യയെ മത്സരിപ്പിക്കാന്‍

തൃശൂര്‍: മുസ്ലിം ലീഗിനു കൈമാറിയ ചേലക്കര നിയോജക മണ്ഡലത്തില്‍ പൊതുസ്വതന്ത്രനായി കൊണ്ടാഴി മുന്‍ പഞ്ചായത്തംഗം ശിവന് വീട്ടിക്കുന്ന് മത്സരിച്ചേക്കും. യുഡിഎഫും മുസ്ലിം ലീഗും ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നാണു വിവരം. ഇതേ സീറ്റിലേക്കു കോണ്‍ഗ്രസ് നേതാവ് കെ.വി. ദാസനെയടക്കം പരിഗണിച്ചെന്നാണു വിവരം.
വര്‍ഷങ്ങളായി കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലമാണ് ചേലക്കര. വി.കെ. ശ്രീകണ്ഠന് എംപിയുടെ ഭാര്യയായ കെ.എ. തുളസിക്കു മത്സരിക്കാന്‍ കോങ്ങാട് ഏറ്റെടുത്തതോടെയാണ് ചേലക്കര വിട്ടു നല്‍കേണ്ടി വന്നത്. സംവരണ മണ്ഡലമായ ചേലക്കരയില്‍ ലീഗിനു മത്സരിക്കാന്‍ ആളെക്കിട്ടാത്തത് വന്‍ പ്രതിസന്ധിക്ക് ഇടയാക്കി.
ഇതിനു പിന്നാലെയാണ് പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള നീക്കം തുടങ്ങിയത്. തൃശൂര്‍ ഡിസിസിയുമായി ബന്ധപ്പെട്ടു നിരവധിപ്പേരെ പരിഗണിച്ചെങ്കിലും അവര്‍ കോണി ചിഹ്നത്തില്‍ മത്സരിക്കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണു പൊതുസ്വതന്ത്രനെ ഇറക്കാന്‍ തീരുമാനിച്ചത്.
ഒരുകാലത്ത് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ചേലക്കര, കെ. രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശത്തോടെയാണ് ഇടതുകോട്ടയായി മാറിയത്. പിന്നീട് യു.ആര്. പ്രദീപ് എത്തിയപ്പോഴും മണ്ഡലം എല്‍ഡിഎഫിനെ കൈവിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനപ്രീതിയുണ്ടായിരുന്നിട്ടും മുന്‍ എംപി രമ്യ ഹരിദാസിനു പോലും ഇവിടെ പരാജയത്തിന്റെ കയ്പ്പുനീര് കുടിക്കേണ്ടി വന്നിരുന്നു. ഇത്തവണയും യു.ആര്. പ്രദീപിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാമ്പ്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ. ബാലകൃഷ്ണനും രംഗത്തുണ്ട്.
#Chelakkara #KeralaPolitics #UDF #MuslimLeague #LDF #NDA #ChelakkaraElection #ThrissurNews #KeralaAssembly2026 #ElectionUpdates #PoliticalNews #MalayalamNews #SivanVittikkunnu #KASreekanth #ChelakkaraUDF #IUML #Congress #URPradeep #KBalakrishnan #Kondazhy #Election2026 #PoliticalAnalysis #Sivan_Veettikunnu #ചേലക്കര #തൃശൂർ #കേരളരാഷ്ട്രീയം #യുഡിഎഫ് #മുസ്ലിംലീഗ് #എൽഡിഎഫ് #ബിജെപി #തിരഞ്ഞെടുപ്പ് വാർത്തകൾ #മലയാളംവാർത്ത






