Month: February 2023
-
Kerala
ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ആലപ്പുഴ: ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഹരിപ്പാട് മാധവ ജംഗ്ഷനിലെ സിഗ്നലിന് സമീപമാണ് സംഭവം. കരുവാറ്റ സ്വദേശി അക്ഷയ് ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയപ്പോഴാണ് തീ കണ്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു. നേരത്തേ കണ്ണൂരിലും എറണാകുളത്തും കാറുകൾക്ക് തീപിടിച്ച സംഭവമുണ്ടായിരുന്നു. കാറിനുള്ളിലെ എക്‌സട്രാ ഫിറ്റിംഗ്‌സിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കണ്ണൂരിൽ ഗർഭിണിയും ഭർത്താവും മരിക്കാനിടയായ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിൽ റിവേഴ്‌സ് ക്യാമറയടക്കം എക്‌സ്ട്രാ ഫിറ്റിംഗ് ആയി നൽകിയിരുന്നു. ഇതിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് കരുതുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. കാർ കമ്പനി ഉദ്യോഗസ്ഥരും മോട്ടോ വാഹനവകുപ്പും അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും. കുറ്റിയാട്ടൂർ കാര്യാർമ്പ് സ്വദേശി റീഷ (24), ഭർത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. പ്രസവവേദനയെ തുടർന്ന് ആശുപത്രിക്ക് പോകുന്നതിനിടെയാണ്…
Read More » -
Kerala
സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഒഴിവില്ല; സജി ചെറിയാന് മാസം 85000 രൂപ വാടകയ്ക്ക് മന്ത്രി മന്ദിരം!
തിരുവനന്തപുരം: ഭരണഘടന വിവാദത്തിനു ശേഷം മന്ത്രിസഭയില്‍ തിരികെയെത്തിയ സജി ചെറിയാനു വഴുതക്കാട്ടെ സ്വകാര്യ വസതി സർക്കാർ വാടകയ്ക്കെടുത്തു നൽകി. ഔദ്യോഗിക വസതികളൊന്നും ഒഴിവില്ലാത്തതിനാലാണ് വഴുതക്കാട് ഈശ്വര വിലാസം റോഡിൽ ടിസി 16–158 നമ്പർ വീട് പ്രതിമാസം 85,000 രൂപയ്ക്ക് വാടകയ്‌ക്കെടുത്ത് നൽകിയത്. നിലവിൽ എംഎല്‍എ ഹോസ്റ്റലിലാണ് മന്ത്രി താമസിക്കുന്നത്. രാജിവയ്ക്കുന്നതിനു മുന്‍പ് സജി ചെറിയാന്‍ താമസിച്ചിരുന്ന കവടിയാറിലെ വീട് പിന്നീട് കായിക മന്ത്രി വി. അബ്ദുറഹിമാനു നല്‍കി. ഇപ്പോള്‍ മന്ത്രി വസതിയൊന്നും ഒഴിവില്ലെന്നാണ് സർക്കാർ വിശദീകരണം. ഇതോടെയാണ് വീട് വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴെടുത്ത വീടിന് ഒരു വര്‍ഷം വാടക 10,20,000 രൂപയാണ്. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. നേരത്തെ ഇ.പി.ജയരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ താമസിച്ചിരുന്ന വസതിയാണിത്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെതുടര്‍ന്നാണ് സജി ചെറിയാനു മന്ത്രിസഭയില്‍ നിന്നു പുറത്തു പോകേണ്ടി വന്നത്.
Read More » -
Crime
സർപ്പദോഷം മാറ്റാനുള്ള മന്ത്രവാദത്തിന്റെ മറവിൽ പീഡന ശ്രമം; തിരുവനന്തപുരത്ത് മുസ്ലിം പുരോഹിതൻ അറസ്റ്റിൽ
തിരുവനന്തപുരം: മന്ത്രവാദിന്റെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മുസ്ലിം പുരോഹിതൻ അറസ്റ്റിൽ. വിതുര സ്വദേശി സജീർ മൗലവിയാണ് അറസ്റ്റിലായത്. വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്നു സജീർ. സർപ്പദോഷം മാറ്റിതരാമെന്ന പേരില്‍ വെള്ളറട സ്വദേശിയായ പെൺകുട്ടിയെ പ്രതിയുടെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. തേക്കുപാറ ജുമാമസ്ജിദിലെ ഇമാമായിരുന്ന സമയത്ത് വെള്ളറട സ്വദേശിയുടെ കുടുംബവുമായി പ്രതി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് കുടുംബത്തിലെ ഇരുപത്തിമൂന്ന്കാരിയായ യുവതിക്ക് വിവാഹം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന് കാരണം സർപ്പദോഷം മൂലമാണെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചായിരുന്നു പീഡനം. തുടർന്ന് മാറുന്നതിനുള്ള പരിഹാര കർമത്തിനായി താമസ സ്ഥലത്തെക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമങ്ങൾ നടത്തുകയായിരുന്നു. പെൺകുട്ടി ഉടൻ തന്നെ മുറിയിൽ നിന്ന് ഓടി മാതാപിതാക്കളുടെ അടുത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് വെള്ളറട പൊലീസിൽ മാതാപിതാക്കൾ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ ഒളിവിൽ പോയ സജീറിന് നെടുമങ്ങാട് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ…
Read More » -
Kerala
ബി.ബി.സി. ഓഫീസുകളിലെ റെയ്ഡ്: ആദായനികുതി വകുപ്പിന്റെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായനികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബി.ബി.സിയുടെ ഡോക്യുമെന്ററിയില്‍ ഭരണകൂടം പ്രകോപിതരായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ‘ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണ്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയില്‍ ബി.ജെ.പി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പ് ബി.ബി.സിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്,’പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ മാധ്യമ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് റിപ്പോര്‍ട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ‘മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാര്‍ഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ബി.സിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളിലാണ് ചൊവ്വാഴ്ച ആദായനികുതി റെയ്ഡ് നടന്നത്.…
Read More » -
Kerala
ആർഎസ്എസുമായി ഉഭയകക്ഷി ചർച്ച നടത്തിയെന്ന വാർത്ത ദുരുദ്ദേശപരമെന്ന് ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു എന്ന തരത്തിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ടി ആരിഫലി. ആർഎസ്എസ് പ്രതിനിധികളും രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളും ബുദ്ധിജീവികളും തമ്മിൽ ചർച്ച നടത്തി എന്നത് ശരിയാണെന്നും ഇതു രഹസ്യ ചർച്ചയായിരുന്നില്ലെന്നും ആരിഫലി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു. ആരിഫലിയുടെ ഫേസ്ബുക്ക് കുറിപ്പിൽ നിന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദാറുൽ ഉലൂം ദയൂബന്ത്,അജ്മീർ ദർഗ,ചില ശിഈ സംഘടനാ പ്രതിനിധികളുമാണ് ചർച്ചയിൽ പങ്കെടുത്തത്. ആർ.എസ്.എസ് മുൻകയ്യെടുത്ത് പ്രമുഖരായ മുൻ ബ്യൂറോക്രാറ്റുകൾ വഴിയാണ് ചർച്ചക്ക് ക്ഷണം ലഭിച്ചത്. ജനുവരി 14 ന് നടന്ന ചർച്ചയെ സംബന്ധിച്ച് നേരത്തെ വാർത്ത വരികയും തദ്സംബന്ധമായ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. നജീബ് ജംഗ്, സയിദ് ഷർവാനി, ഷാഹിദ് സിദ്ദീഖി, എസ്.വൈ ഖുറൈശി എന്നിവരാണ് ആർ.എസ്.എസ് നിർദേശാനുസാരം ചർച്ചക്ക് മുൻകയ്യെടുത്തതും ഓരോ മുസ്‌ലിം സംഘടനകളുമായി സംസാരിച്ചതും. സംഭാഷണത്തിന്റെ സ്വഭാവം…
Read More » -
India
ത്രിപുരയിൽ ആത്മവിശ്വാസത്തോടെ ബി.ജെ.പി; വോട്ടണ്ണല്‍ ദിവസം ഉച്ചക്ക് 12 മണിക്ക് മുന്‍പുതന്നെ ഭൂരിപക്ഷം നേടുമെന്നും തൂക്കുമന്ത്രിസഭ ഉണ്ടാകില്ലെന്നും അമിത് ഷാ
അഗർത്തല: ത്രിപുരയിലെ നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആത്മവിശ്വാസത്തോടെ ബി.ജെ.പി. വോട്ടണ്ണല്‍ ദിവസം ഉച്ചക്ക് 12 മണിക്ക് മുന്‍പുതന്നെ ഭൂരിപക്ഷം നേടുമെന്നും ത്രിപുരയിൽ തൂക്കുമന്ത്രിസഭ ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കുക എന്ന അജണ്ടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ബിജെപി ത്രിപുരയിൽ ജനവിധി തേടുന്നതെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് തങ്ങൾ മുന്നോട്ടു വെച്ച ‘ചലോ പല്‍ടായ്’ എന്ന മുദ്രാവാക്യം അധികാരത്തിൽ വരാനായിരുന്നില്ല, മറിച്ച് ത്രിപുരയിലെ സാഹചര്യങ്ങള്‍ മാറ്റുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുവെച്ചതായിരുന്നു. തങ്ങള്‍ അത് പ്രാവർത്തികമാക്കിയതായും അമിത് ഷാ പറഞ്ഞു. 1978 മുതൽ മുപ്പത്തിയഞ്ചു വർഷം ത്രിപുര ഭരിച്ച ഇടതുമുന്നണിയെ പുറത്താക്കി 2018ൽ ബിജെപി സംസ്ഥാനത്ത് റെക്കോർഡ് സൃഷ്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെയാണ് ത്രിപുരയിലെ അറുപതംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ബിജെപി 55 സീറ്റുകളിലും സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) ശേഷിക്കുന്ന അഞ്ച് സീറ്റുകളിലും മത്സരിക്കുന്നുണ്ട്. കോൺഗ്രസും സിപിഎമ്മും…
Read More » -
Crime
അധ്യാപികയെ പട്ടാപ്പകല്‍ വീട്ടിൽക്കയറി കുത്തിക്കൊന്നു; പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി
ബെംഗളൂരു: ബെംഗളൂരു ശാന്തിനഗറിൽ സ്കൂൾ അധ്യാപികയെ പട്ടാപ്പകല്‍ വീട്ടിൽക്കയറി കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമായി. ബംഗളുരു സ്വദേശിനി കൗസർ മുബീന(34) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം. ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുന്ന യുവതി 14കാരിയായ മകൾക്കൊപ്പം വാടകവീട്ടിലാണ് താമസം. സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് മരിച്ച കൗസർ. സംഭവ ദിവസം വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ കുത്തിപരിക്കേൽപ്പിച്ച് പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് കൗസർ മുൻവാതിൽക്കലിൽ ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. കഴുത്തിൽ മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. കൗസറിനെ പരിചയമുള്ളയാൾ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസ് അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപീകരിച്ചുവെന്നും പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായും ബെംഗളൂരു സെൻട്രൽ ഡപ്യൂട്ടി കമ്മിഷണർ ആർ. ശ്രീനിവാസ് ഗൗഡ പറഞ്ഞു. അതേസമയം, കൗസറും മുൻ ഭർത്താവ് വാസിം പാഷയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കൊലപാതകത്തിൽ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും കൗസറിന്റെ…
Read More » -
Kerala
ശിവശങ്കറിന്റെ അറസ്റ്റ് വീടുമുടക്കി എന്ന് പ്രചരണം നടത്തി തോല്‍പ്പിച്ചവര്‍ക്കുള്ള മറുപടിയെന്ന് അനില്‍ അക്കര
തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും കേസിലെ പരാതിക്കാരനുമായ അനില്‍ അക്കര. വ്യക്തിപരമായും ഈ കേസിലുണ്ടായ നടപടി തനിക്ക് ആശ്വാസകരമാണെന്നും അനില്‍ അക്കരെ പ്രതികരിച്ചു. ‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമൊക്കെ ഇത് വ്യാജ ആരോപണമാണെന്ന് പറഞ്ഞ്, വീടുമുടക്കി എന്ന പേര് പറഞ്ഞുകൊണ്ടാണ് സി.പി.എം എന്നേയും എന്റെ പാര്‍ട്ടിയേയും നേരിട്ടത്. അത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. അതിനൊക്കെ ശേഷം കേസിലെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തത് സന്തോഷമുള്ള കാര്യമാണ്, – അനില്‍ അക്കര പറഞ്ഞു. നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ വൈകിയാണ് ഒരു നടപടിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ‘ഈ കേസിലെ ഒരു ടൂളിനെ അറസ്റ്റ് ചെയ്തു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു പ്രതി എന്നതിനപ്പുറം എം. ശിവശങ്കര്‍ ഈ കേസില്‍ ഒരു ടൂളായി പ്രവര്‍ത്തിച്ചയാളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ്…
Read More » -
India
പോലീസ് ഉദ്യോഗസ്ഥനെയും ബോണറ്റിലിരുത്തി കാർ പാഞ്ഞത് ഒരു കിലോമീറ്റർ; ഗതാഗതക്കുരുക്കിൽപ്പെട്ടതോടെ ഡ്രൈവറെ നാട്ടുകാർ കീഴടക്കി
മുംബൈ: മഹാരാഷ്ട്രയിൽ പോലീസ് ഉദ്യോഗസ്ഥനെയും ബോണറ്റിലിരുത്തി കാർ പാഞ്ഞത് ഒരു കിലോമീറ്റർ; ഗതാഗതക്കുരുക്കിൽപ്പെട്ടതോടെ ഡ്രൈവറെ നാട്ടുകാർ കീഴടക്കി പോലീസിനു കൈമാറി. ട്രാഫിക് ഡ്യൂട്ടിക്കിടെ, കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വാഹനം നിർത്താതെ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലേക്ക് വീണ പൊലീസുകാരനെയും കൊണ്ട് കാർ ഒരു കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്. സംഭവത്തിൽ അറസ്റ്റ് ചെയ്ത ഡ്രൈവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പാൽഘർ വസായിലെ തിരക്കുള്ള ജംഗ്ഷനിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിനാണ് ദുരനുഭവം ഉണ്ടായത്. ട്രാഫിക് സിഗ്നൽ തെറ്റിച്ച് ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള കാർ മുന്നോട്ടുപോകുന്നത് ശ്രദ്ധിച്ച കോൺസ്റ്റബിൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ വാഹനം നിർത്താൻ തയ്യാറാവാതിരുന്ന ഡ്രൈവർ അതിവേഗത്തിൽ വാഹനം മുന്നോട്ടെടുത്തു. അതിനിടെ വാഹനത്തിന്റെ മുന്നിൽ അകപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലേക്ക് വീണ പൊലീസ് ഉദ്യോഗസ്ഥനുമായി കാർ ഒരു കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്. പരിക്കേറ്റ കോൺസ്റ്റബിളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
NEWS
ലുലുവിലെ ജോലിക്കാരനെ കൂടപ്പിറപ്പിനെപ്പോലെ ചേര്‍ത്ത് പിടിച്ച് എം.എ യൂസഫലി
അബുദബി: മൂന്ന് പതിറ്റാണ്ടു കാലമായി തന്നോടൊപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെ പ്രമുഖ വ്യവസായി എം.എ യൂസഫലി ചേര്‍ത്തുപിടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. അബുദബി ബൈനല്‍ ജസ്രൈന്‍ റബ്ദാന്‍ മാളില്‍ കഴിഞ്ഞ തിങ്കളാഴ്ച തുറന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടന വേളയിലാണ് മൂന്ന് പതിറ്റാണ്ടായി തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി മൊയ്തീന്‍ കബീറിനെ ചേര്‍ത്തു നിര്‍ത്തി അതിഥികള്‍ക്ക് പരിചയപ്പെടുത്തിയത്. മാത്രമല്ല കുടുംബവിശേഷങ്ങളും സുഖവിവരങ്ങളുമൊക്കെ താല്പര്യപൂർവ്വം ചോദിച്ചറിയുന്നുമുണ്ട്. മൊയ്തീന്‍ കബീര്‍ 1994 മെയ് 15നാണ് ആദ്യമായി ലുലുവില്‍ ജോലിയില്‍ പ്രവേശിച്ചത്.ആദ്യത്തെ 14 വര്‍ഷം അബുദബി മുശ്രിഫ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയിലെ ലുലു സൂപ്പര്‍ മാര്‍ക്കറ്റിലും കഴിഞ്ഞ 15 വര്‍ഷമായി ബൈനല്‍ ജസ്രൈന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലുമാണ് മൊയ്തീന്‍ ജോലി ചെയ്യുന്നത്. വളരെ സന്തോഷത്തോടെയും ചാരിതാര്‍ഥ്യത്തോടെയുമാണ് ലുലുവില്‍ ജോലി ചെയ്യുന്നത് എന്ന് മൊയ്തീന്‍ പറയുന്നു. സാധാരണ മുതലാളിമാര്‍ ജീവനക്കാരെ ജീവനക്കാരായി കാണുമ്പോള്‍ യൂസഫ് ഭായ് തന്നെ സഹോദരന് തുല്യമാണ് കണ്ടിട്ടുള്ളത്. ഇപ്പോഴും സ്‌നേഹമാണ്. കാണുമ്പോഴൊക്കെ…
Read More »