Month: February 2023

  • India

    ബി.ജെ.പി. തുടരുമോ ? സി.പി.എം- കോൺഗ്രസ് സഖ്യമോ? ത്രിപുരയിൽ ജനവിധി ഇന്ന്

    അഗർത്തല: അടുത്ത അഞ്ചു വർഷം ആരു ഭരിക്കണമെന്നതിൽ ത്രിപുര ഇന്ന് വിധിയെഴുതും. 60 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. തുടർഭരണം ലക്ഷ്യമിട്ട് ബിജെപിയും അധികാരം തിരിച്ചുപിടിക്കാൻ സിപിഎം കോൺഗ്രസ് സഖ്യവുമാണ് മത്സരിക്കുന്നത്. 259 സ്ഥാനാർഥികൾ ജനവിധി തേടുന്നതിൽ 31 പേർ സ്ത്രീകളാണ്. ത്രിപുരയിൽ ആദ്യമായാണ് സിപിഎം- കോൺ​ഗ്രസ് ഒരുമിച്ച് മത്സരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുവരും സംയുക്തറാലികൾ നടത്തി. ഇടതുമുന്നണി 47 സീറ്റുകളിൽ മത്സരിക്കുമ്പോൾ കോൺഗ്രസ് മത്സരിക്കുന്നത് 13 സീറ്റുകളിലാണ്. കഴിഞ്ഞ തവണ ബിജെപിക്ക് പോയ കോൺ​ഗ്രസ് വോട്ടുകൾ തിരിച്ച് പിടിക്കുകയും ഇടത്-കോൺ​ഗ്രസ് വോട്ടുകൾ ഒപ്പം നിർത്താനുമായാൽ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്നാണ് സിപിഎം-കോൺ​ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. ബിജെപിയാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. 55 പേരാണ് മത്സരംഗത്തുള്ളത്. സിപിഎം 43,തിപ്ര മോത പാർട്ടി 42, തൃണമൂൽ 28 എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ സ്ഥാനാർഥികൾ. അക്രമ സാധ്യത കണക്കിലെടുത്ത് എല്ലാ ബൂത്തുകളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി തെരഞ്ഞടുപ്പ് കമ്മീഷൻ അറിയിച്ചു. ഒരുമാസം…

    Read More »
  • Kerala

    ലൈഫ് മിഷന്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയും സംശയത്തിന്റെ നിഴലിലെന്ന് കെ. സുരേന്ദ്രന്‍

    തൃശൂര്‍: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം. ശിവശങ്കരന്റെ അറസ്‌റ്റോടെ സംശയത്തിന്റെ മുന മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീങ്ങുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ലൈഫ് മിഷന്റെ ചെയര്‍മാന്‍ കൂടിയാണ് മുഖ്യമന്ത്രി. അദ്ദേഹം അറിയാതെ ഇങ്ങനെ ഒരു കൈക്കൂലി ഇടപാട് നടക്കില്ല. മുഖ്യമന്ത്രി വിദേശയാത്ര നടത്തിയതിന്റെ ഫലമായാണ് ഒരു സന്നദ്ധ സംഘടന വഴി 20 കോടി രൂപ കേരളത്തിലേക്ക് എത്തിയത്. അതില്‍ അഞ്ച് കോടിയാണ് കമ്മീഷനായി ചിലര്‍ വാങ്ങിയിരിക്കുന്നത്. പാവങ്ങളുടെ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ നിര്‍ധനരുടെ പണം തട്ടിപ്പറിക്കുകയാണ് -സുരേന്ദ്രന്‍ പറഞ്ഞു. ഇ.ഡി. അന്വേഷണം തുടങ്ങിയപ്പോള്‍ അത് അട്ടിമറിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. വിജിലന്‍സിനെ ഉപയോഗിച്ച് ഫയല്‍ മുഴുവന്‍ കടത്തിക്കൊണ്ടുപോയി. സി.ബി.ഐ. അന്വേഷണത്തെ തടസപ്പെടുത്താന്‍ വലിയ വക്കീല്‍മാരെ നിയോഗിച്ച് സുപ്രീംകോടതിയില്‍ കേസിന് പോയതും സംശയാസ്പദമാണ്. അന്വേഷണ ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചതും അധികാര ദുര്‍വിനിയോഗമാണ്. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ശിവശങ്കരന്‍ അന്വേഷണത്തോട് സഹകരിക്കാത്തതും ആരെയോ സംരക്ഷിക്കാന്‍…

    Read More »
  • Crime

    തെളിവെടുപ്പിനിടെ ചന്ദനമോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; കണ്ടെത്താൻ അന്വേഷണം ഊർജിതം

    മറയൂര്‍: മറയൂരില്‍ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത പ്രതി ഓടി രക്ഷപ്പെട്ടു. മറയൂര്‍ മിഷ്യന്‍വയല്‍ ജയകുമാര്‍ ആണ് വനംവകുപ്പ് കസ്റ്റഡിയില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. തെളിവെടുപ്പിനിടെ കടന്നു കളഞ്ഞ പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മറയൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തെ കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച്ച വൈകുന്നേരം രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മിഷ്യന്‍ വയല്‍ ഭാഗത്തുള്ള ക്ഷേത്രത്തിന് സമീപത്ത് വച്ച് ജയകുമാറിയും ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെയും മോട്ടോര്‍ സൈക്കിളില്‍ വരുമ്പോള്‍ ചന്ദനവുമായി പിടികൂടി. കാന്തല്ലൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ സെല്ലില്‍ കഴിഞ്ഞിരുന്ന പ്രതിയെ തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചാനല്‍മേട് ഭാഗത്തുള്ള വീട്ടിലെത്തി. പ്രതിയുടെ വീടിന്റെ പരിസരത്ത് തെരച്ചില്‍ നടത്തിയപ്പോള്‍ ഇയാള്‍ നട്ടുവളര്‍ത്തിയ ആറ് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഇതനെ തുടര്‍ന്ന് മറയൂരിലെ എക്‌സൈസ് സംഘത്തെ വിളിച്ചുവരുത്തി എക്‌സൈസ് സംഘം മൊഴിയെടുത്ത് കൊണ്ടിരിക്കുന്നതിനിടെ തുപ്പണം എന്ന് പറഞ്ഞ് പുറത്തേക്ക് നീങ്ങിയ പ്രതി ഓടി…

    Read More »
  • Kerala

    കണ്ണീരോർമ… അന്തരിച്ച കാലടി ജയനെ സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണി ചെറിയാൻ ഓർമിക്കുന്നു

    ഉണ്ണി ചെറിയാൻ 25 വർഷങ്ങൾക്കു മുമ്പാണ് ജയൻ ചേട്ടനെ നേരിൽക്കാണുന്നത്. സൂര്യ ടിവിയുടെ തുടക്കകാലം. അവരുടെ ആദ്യ പരമ്പരകളിലൊന്നിൽ… ജയൻ ചേട്ടൻ അന്ന് ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനായിരുന്നു. പ്രൊഫഷണൽ നാടകങ്ങളിലൂടെ തുടങ്ങി, അമ്പതിലധികം സിനിമകൾ അഭിനയിച്ചു കഴിഞ്ഞിരുന്നു ജയൻ ചേട്ടനപ്പോൾ .. മലയാള സിനിമയിലെ നാഴികക്കല്ലുകളായ കിരീടവും തലയണമന്ത്രവുമൊക്കെ ചിത്രീകരിച്ചത് ജയൻ ചേട്ടന്റെ വീട്ടിലാണ് എന്ന് പിന്നെയാണറിയുന്നത്. കാലം കടന്നുപോയപ്പോൾ, ജയൻ ചേട്ടൻ സീരിയൽ നിർമ്മാതാവും ഞാൻ ജയൻ ചേട്ടന് പ്രിയപ്പെട്ട സംവിധായകനുമായി. ‘സൂര്യപുത്രി’യുടെ രണ്ടാം ഭാഗവും ‘സ്നേഹത്തുവ’ലും ഉൾപ്പെടുന്ന 5 വർഷങ്ങൾ, 2005 മുതൽ 2010 വരെ ഏഷ്യാനെറ്റിൽ… സംവിധായകനായ എന്നെ ‘സൂര്യപുത്രി’ക്കിടയിൽ തിരക്കഥ എഴുതാൻ നിർബന്ധിച്ചതും ജയൻ ചേട്ടൻ തന്നെ. 2010 മുതൽ 2012 വരെ രണ്ടു വർഷം, ഒരുമിച്ചുള്ള ജോലിക്ക് ഇടവേള… ഇടവേളയിൽ ഞാൻ സൂര്യ ടിവിയിലേക്ക് തിരിച്ചു പോയപ്പോൾ ജയൻ ചേട്ടൻ ഏഷ്യാനെറ്റിൽ തുടർന്നു. ഇടവേള കഴിഞ്ഞ് ഒരുമിച്ചൊരു വരവായിരുന്നു. കൈരളി ടിവി യിലെ കാര്യം നിസ്സാരം…

    Read More »
  • Movie

    പി വേണു സംവിധാനം ചെയ്ത ‘അമൃതചുംബന’വും ‘അവളുടെ പ്രതികാര’വും പ്രദർശനത്തിനെത്തിയത് 1979 ഫെബ്രുവരി 16ന്

    സിനിമാ ഓർമ്മ   ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങൾ ഒരേ ദിവസം റിലീസായ ചരിത്രമാണ് 1979 ഫെബ്രുവരി 16 നുള്ളത്. ‘അമൃതചുംബനം,’ ‘അവളുടെ പ്രതികാരം’ എന്നീ രണ്ട് ചിത്രങ്ങളും അന്നാണ് പ്രദർശനത്തിനെത്തിയത്. രണ്ടിന്റെയും സംവിധായകൻ പി വേണു എന്ന വേണുഗോപാലമേനോൻ. 32 ചിത്രങ്ങൾ സംവിധാനം ചെയ്ത ഇദ്ദേഹം പ്രേംനസീറിനെ നായകനാക്കിയാണ് 16 ചലച്ചിത്രങ്ങളും സംവിധാനം ചെയ്തത്. ‘പിച്ചാത്തിക്കുട്ടപ്പൻ,’ ‘വാർഡ് നമ്പർ 7’ എന്നീ ചിത്രങ്ങൾ ഉൾപ്പെടെ 4 ചിത്രങ്ങളാണ് 1979 ൽ ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ റിലീസായത്. മലയാളത്തിലെ താരനിബിഡ സിനിമകളിൽ പ്രഥമ ഗണനീയമായ ഉദ്യോഗസ്ഥ (1967) പി.വേണു സംവിധാനം ചെയ്ത ആദ്യ ചിത്രമാണ്. ‘ഉദ്യോഗസ്ഥ’യിൽ സത്യൻ, നസീർ, മധു, ഉമ്മർ, ശാരദ എന്നീ താരങ്ങളാണ് അണിനിരന്നത്. ‘പാറശ്ശാല പാച്ചൻ, പയ്യന്നൂർ പരമു’ എന്ന ഹാസ്യചിത്രത്തിന്റെ സംവിധായകനെന്ന നിലയിലും വേണു പ്രസിദ്ധനാണ്. ‘ഗായത്രി ദേവി എന്റെ അമ്മ’, ‘അദ്ധ്യായം ഒന്ന് മുതൽ’ എന്നീ സത്യൻ അന്തിക്കാട് ചിത്രങ്ങൾ പിൽക്കാലത്ത് നിർമ്മിച്ച എ രഘുനാഥ്…

    Read More »
  • Kerala

    നടനും സീരിയൽ നിര്‍മ്മാതാവുമായ കാലടി ജയന്‍ അന്തരിച്ചു

       പ്രശസ്ത നാടക, സീരിയല്‍, ചലച്ചിത്ര നടനും സീരിയല്‍ നിര്‍മ്മാതാവുമായ കാലടി ജയന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം പി.ആര്‍.എസ് ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. വൻ ജനപ്രീതി നേടിയ ‘കാര്യം നിസ്സാരം’ എന്ന പരമ്പരയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു. അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിച്ച കാലടി ജയന്‍ പത്തിലധികം സീരിയലുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മണക്കാട് കാലടിയാണ് ജയന്റെ സ്വദേശം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. നാടക ട്രൂപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്ത് സജീവമായത്. ടൈറ്റാനിയം ഫാക്ടറിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

    Read More »
  • Crime

    പരസ്ത്രീ ബന്ധം ആരോപിച്ച് മര്‍ദനം; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ നാല് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: കുണ്ടമന്‍കടവ് സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൃഷ്ണകുമാര്‍, ശ്രീകുമാര്‍, സതികുമാര്‍, രാജേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണത്തിനായി പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നിനാണ് വീട്ടിനുള്ളില്‍ പ്രകാശിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിളപ്പില്‍ശാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പ്രകാശിന്റെ മരണത്തിന് പിന്നാലെ, സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിന് തീയിട്ടത് പ്രകാശും സുഹൃത്തുക്കളുമാണെന്ന് സഹോദരന്‍ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. പിന്നീട് കോടതിയില്‍ പ്രശാന്ത് മൊഴി മാറ്റുകയും ചെയ്തു. അതേസമയം, തന്റെ സഹോദരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സുഹൃത്തുക്കള്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് തൂങ്ങിമരിച്ചതെന്നും മൊഴി നല്‍കി. പരസ്ത്രീ ബന്ധം ആരോപിച്ചുകൊണ്ട് പ്രകാശിനെ ഇവര്‍ മര്‍ദിക്കുകയായിരുന്നെന്നും അതിന് പിന്നാലെ പ്രശാന്ത് ആത്മഹത്യ ചെയ്യുകായയിരുന്നെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട് ഇവരെ…

    Read More »
  • LIFE

    സീക്വിൻസ് സാരിയിൽ മിന്നിത്തിളങ്ങി ആലിയ ഭട്ട്; ഫോട്ടോകൾ വൈറൽ

    ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹ റിസപ്ഷൻറെ ചിത്രങ്ങളാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിൽ ബോളിവുഡ് സുന്ദരി ആലിയ ഭട്ടിൻറെ ലുക്കിനാണ് ഫാഷൻ ലോകത്ത് ഏറെ പ്രശംസ ലഭിച്ചത്. അമ്മയായതിനുശേഷം ആലിയയുടെ വിശേഷങ്ങൾ അറിയാൽ ആരാധകർക്ക് ഏറെ താൽപര്യവുമുണ്ട്. ബ്ലഷ് പിങ്ക് സീക്വിൻസ് സാരിയിൽ തിളങ്ങിയാണ് ആലിയ വിവാഹസത്കാരത്തിന് എത്തിയത്.   View this post on Instagram   A post shared by SAWAN GANDHI (@sawangandhiofficial) സവാൻ ഗാന്ധിയാണ് ആലിയയ്ക്കായി സാരി ഒരുക്കിയത്. ​ഗ്ലാസ് ബീഡ്സ്, സീക്വിൻസുമൊക്കെ ആണ് സാരിയെ മനോഹരമാക്കിയത്. മിറർ വർക്കും ത്രെഡ് എംബ്രോയ്ഡറിയുമൊക്കെ നിറഞ്ഞ ലീവ്‌ലസ് ബ്ലൗസ് ആണ് ആലിയ ഇതിനൊപ്പം പെയർ ചെയ്തത്. ആമി പട്ടേലാണ് താരത്തെ സ്റ്റൈലിങ് ചെയ്തത്. ഡയ്മണ്ട് സ്റ്റഡും മേതിരവുമായിരുന്നു താരത്തിൻറെ ആക്സസറീസ്‌. നൂഡ് ഷെയ്ഡ‍് മേക്കപ് ആലിയയ്ക്ക് കൂടുതൽ ആകർഷണം നൽകി.   View this post on Instagram   A…

    Read More »
  • Kerala

    ലൈഫ് മിഷൻ കരാറിലെ കോഴപ്പണം വരുന്നതിനു മുൻപ് സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്സ്ആപ്പ് ചാറ്റ് പുറത്ത്

    കൊച്ചി: ലൈഫ് മിഷൻ കരാറിലെ കോഴപ്പണം വരുന്നതിനു മുൻപ് സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്സ്ആപ്പ് ചാറ്റ് പുറത്ത്. ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശമാണ് ശിവശങ്കർ നൽകുന്നത്. ഒന്നിലും കാര്യമായി ഇടപെടാതെ സ്വപ്ന ഒഴിഞ്ഞു നിൽക്കണമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ ഇടുമെന്നും ശിവശങ്കർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം എന്നും , സരിതും ഖാലിദും കാര്യങ്ങൾ നോക്കിക്കോളും എന്നും സ്വപ്ന മറുപടി നൽകുന്നുണ്ട്. 2019 ജൂലൈ 31നാണ് ഇരുവരും തമ്മിലുള്ള സംഭാഷണം. ഇതിന്റെ അടുത്ത ദിവസമാണ് സന്തോഷ്‌ ഈപ്പൻ മൂന്നു കോടി 8 ലക്ഷം രൂപയുമായി സ്വപ്നയെ കാണാൻ കവടിയാറിൽ എത്തുന്നത്. ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ ഇടപാടിന്റെ പ്രധാന തെളിവായാണ് ഇഡി ഈ സംഭാഷണം കോടതിയിൽ ഹാജരാക്കിയത്. വാട്സ്ആപ്പ് ചാറ്റിൽ സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി പറഞ്ഞതായി ശിവശങ്കർ പറയുന്നുണ്ട്.

    Read More »
  • Crime

    മറ്റ് സ്ത്രീകളുമായുണ്ടായ ബന്ധം ചോദ്യം ചെയ്തു, ഒപ്പം താമസിച്ച സ്ത്രീയെ തലക്കടിച്ച് കൊന്ന് ഒളിവിൽപോയി; വെള്ളറട സ്വദേശിയായ പ്രതി ബെംഗളൂരുവിൽനിന്ന് പോലീസ് പൊക്കി

    പത്തനംതിട്ട: പൂഴിക്കാട് ഒപ്പം താമസിച്ച സ്ത്രീയെ കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെയാണ് ബെംഗളൂരുവിൽ നിന്നാണ് പന്തളം പൊലിസ് പിടികൂടിയത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂഴിക്കാട് തച്ചിരേത്തുള്ള വാടക വീട്ടിൽ വച്ച് ഷൈജു ഒപ്പം താമസിച്ചിരുന്ന സജിതയെ തലക്കടിച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ അഞ്ച് ദിവസത്തിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം എറണാകുളത്തും പിന്നീട് ബെംഗളൂരുവിലുമാണ് ഷൈജു ഒളിവിൽ താമസിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ ബെംഗളൂരിവിലുണ്ടെന്ന് സൂചന കിട്ടിയ പൊലീസ് സംഘം അവിടെയെത്തി വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. ഇന്നലെ ആർധരാത്രിയോടെ മജിസ്റ്റിക് റെയിൽ വേ സ്റ്റേഷനിൽ നിന്ന് മംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പൊലീസിന്റെ വലയിലായത്. പന്തളത്തെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഷൈജുവിന് മറ്റ് ചില സ്ത്രീകളുമായുണ്ടായ ബന്ധം സജിത ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇതിൽ…

    Read More »
Back to top button
error: