IndiaNEWS

കോപ്പിയടി തടയാൻ മഹാരാഷ്ട്ര സർക്കാരിന്റെ പരീക്ഷണം; ‘പരീക്ഷാ ഹാളിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ ഫോട്ടോസ്റ്റാറ്റ് കടകള്‍ അടച്ചിടണം’

മുംബൈ: പരീക്ഷയിൽ കോപ്പിയടിക്കുന്നത് തടയാൻ പുതിയ പരീക്ഷണവുമായി മഹാരാഷ്ട്ര സർക്കാർ. 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിന്റെ ആദ്യ നടപടിയായി പരീക്ഷ കേന്ദ്രത്തിന് 50 മീറ്റർ ചുറ്റളവിലുള്ള ഫോട്ടോകോപ്പി കടകൾ അടച്ചിടാൻ സർക്കാർ ഉത്തരവിറക്കി.

മഹാരാഷ്ട്രയിൽ മാർച്ച് രണ്ടിന് പത്താം ക്ലാസ് പരീക്ഷയും ഫെബ്രവരി 21ന് 12-ാം ക്ലാസ് പരീക്ഷയും ആരംഭിക്കും. ചൊവ്വാഴ്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോ​ഗത്തിലാണ് തീരുമാനം. പരീക്ഷ കേന്ദ്രങ്ങളുടെ സെൻസിറ്റിവിറ്റി അനുസരിച്ച് കേന്ദ്രങ്ങൾക്ക് ​ഗ്രേഡുകൾ തീരുമാനിക്കും.

Signature-ad

പരീക്ഷ കേന്ദ്രത്തിന് 50 മീറ്റർ ചുറ്റളവിൽ അനുവാദമില്ലാതെ ആർക്കും പ്രവേശനമില്ല. പരീക്ഷകേന്ദ്രങ്ങളിൽ പൊലീസ് കാവൽ ഏർപ്പെടുത്തും. ക്യാംപെയ്ൻ സംഘാടകരായി ജില്ലാ കളക്ടർമാരെയും വിദ്യാഭ്യാസ കമ്മിഷണറിനെ നോഡൽ ഓഫീസറായും നിയോ​ഗിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

Back to top button
error: