CrimeNEWS

100 രൂപ കൂടുതല്‍ കൂലി ചോദിച്ച ആദിവാസി തൊഴിലാളിക്ക് മര്‍ദനം; മുഖത്ത് ചവിട്ടി, എല്ല് പൊട്ടി

വയനാട്: കുരുമുളക് പറിക്കാന്‍ 100 രൂപ കൂടുതല്‍ കൂലി ചോദിച്ച ആദിവാസി തെഴിലാളിയെ മര്‍ദിച്ചതായി പരാതി. കല്പറ്റ അമ്പലവയല്‍ നീര്‍ച്ചാല്‍ ആദിവാസി കോളനിയിലെ ബാബുവിനാണ് മര്‍ദനമേറ്റത്. കൂലി കൂട്ടിച്ചോദിച്ചതിന് തൊഴിലുടമയായ അമ്പലവയല്‍ മഞ്ഞപ്പാറ സ്വദേശി അനീഷ് മര്‍ദിച്ചുവെന്നാണ് പരാതി. പരുക്കേറ്റ ബാബു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

സ്ഥിരമായി ജോലിക്ക് പോകുന്ന വീട്ടില്‍നിന്ന് 600 രൂപയ്ക്ക് പകരം 700 രൂപ കൂലി ചോദിപ്പോള്‍ ഉടമയുടെ മകന്‍ മുഖത്ത് ചവിട്ടിയെന്നാണ് ബാബുവിന്റെ പരാതി. തലയോട്ടിക്കും താടിയെല്ലിനും ഇടയിലുള്ള ഭാഗത്ത് എല്ല് പൊട്ടിയിട്ടുണ്ട്.

Signature-ad

ഒറ്റയ്ക്ക് താമസിക്കുന്ന ബാബു പേടികാരണം സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. യുവാവിന്റെ മുഖത്ത് നീരും പരുക്കേറ്റ പാടും കണ്ട പ്രദേശത്തെ കടക്കാരന്‍ എസ്.സി/എസ്.ടി പ്രമോട്ടറായ സിനിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ അമ്പലവയല്‍ പോലീസ് അന്വേഷണം തുടങ്ങി.

തൊഴിലുടമയായ അനീഷിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

 

 

Back to top button
error: