Breaking NewsKeralaLead NewsNEWSpolitics

ഒടുവിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനു വഴങ്ങി, കുമ്മനം രാജശേഖരൻ ആറന്മുളയിൽ, കോന്നി സീറ്റ് ബിഡിജെഎസിന്, ബിജെപി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്?

പത്തനംതിട്ട: ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിന് വഴങ്ങി കേരള ഘടകം. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ഇന്ന് തന്നെ മണ്ഡലത്തിലെത്തി പ്രചാരണം ആരംഭിക്കും. അതേസമയം ആറന്മുളയിലെ സീറ്റ് ബിഡിജെഎസിന് നൽകാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു, ഇതോടെകോന്നി സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനമായിട്ടുണ്ട്.

അതേസമയം ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ എംടി രമേശ് മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപിയുടെ ലക്ഷ്യം.

Signature-ad

ബിജെപിയുടെ ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത ശക്തമായിരുന്നു. മുതിർന്ന നേതാക്കളെ തഴഞ്ഞതാണ് പ്രധാന കാരണം. പി എസ് ശ്രീധരൻപിള്ളയെ അടക്കം ആദ്യം പരിഗണിച്ച ചെങ്ങന്നൂരിൽ ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റ എംവി ഗോപകുമാറിനെ സ്ഥാനാ‍ർത്ഥിയാക്കിയത് ഡീലെന്നാണ് ആക്ഷേപം. സജി ചെറിയാനും ബിജെപിയും തമ്മിലുള്ള ഒത്തുകളിയെന്നാണ് ആക്ഷേപം. അതുപോലെ തൃശൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിൻറെ ചുമതല ഉണ്ടായിരുന്ന എംടി രമേശ് ആ സീറ്റ് ആഗ്രഹിച്ചിരുന്നു. പത്മജയ്ക്ക് കൈമാറിയതോടെയാണ് ഇനി ഒരിടത്തും മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ രമേശ് അറിയിച്ചത്. കൊടുങ്ങല്ലൂരിൽ നേരത്തെ പ്രവർത്തനം തുടങ്ങിയ ബി ഗോപാലകൃഷ്ണന് ആ സീറ്റ് കിട്ടാത്തതിൽ നീരസം ബാക്കിയാണ്. പക്ഷേ ആ ഗുരുവായൂർ നൽകി പ്രശ്നം തീർക്കാനാണ് ശ്രമം.

Back to top button
error: