HealthLIFE

അമ്പമ്പോ.. അത്രയ്ക്കു വമ്പനോ ചാമ്പ!

ചുവന്നു തുടുത്ത് ആരെയും ആകര്‍ഷിക്കുന്നതാണ് ചാമ്പക്കയെങ്കിലും തൊടിയില്‍ വീണു ഇല്ലാതാവാനാണ് എപ്പോഴും ഈ നാടന്‍ പഴത്തിന്റെ വിധി. എന്നാല്‍, ചാമ്പക്കയുടെ ഔഷധ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ അല്‍പമുള്ള പുളി പോലും കാര്യമാക്കാതെ എല്ലാവരും ഈ പഴം അകത്താക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രമേഹവും കൊളസ്ട്രോളും ചെറുക്കാന്‍ കഴിവുള്ള പോഷണങ്ങളടങ്ങിയ ചാമ്പക്കക്ക് കാന്‍സറിനെയും തടയാന്‍ കഴിയുമെന്ന കാര്യം പലര്‍ക്കും അറിയില്ല.

ചാമ്പക്കയില്‍ അടങ്ങിയിരിക്കുന്ന ജംപോസിനാണ് പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താന്‍ സഹായിക്കുന്നത്. മാത്രമല്ല, നാരുകളാല്‍ സമൃദ്ധമായ ചാമ്പങ്ങ ദഹനപ്രക്രിയ സുഗമമാക്കുന്നതിനും സഹായകരമാണ്. നാരുകളും പോഷണങ്ങളും കൊളസ്ട്രോള്‍ ലെവല്‍ കുറക്കാന്‍ സഹായിക്കുന്നതിനൊപ്പം ഹൃദയാഘാതവും പക്ഷാഘാതവും ഇല്ലാതാക്കാനും ഈ കുഞ്ഞന്‍ പഴത്തിന് കഴിവേറെയാണ്.

വിറ്റമിന്‍ എ, വിറ്റമിന്‍ സി, ഡയറ്ററി ഫൈബര്‍, തിയാമിന്‍, നിയാസിന്‍, അയണ്‍, സള്‍ഫര്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ ചാമ്പക്കയുടെ കുരുവും ഔഷധദായകമാണ്. അതിസാരത്തിനും വയറിളക്കത്തിനും ശമനമുണ്ടാക്കാന്‍ ചാമ്പക്ക കുരു ബഹുകേമനാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: