Breaking NewsLead NewsLIFEMovie

ദിലീപിനൊപ്പം മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ഡാന്‍സ്; ‘അഴിഞ്ഞാട്ടം’ വീഡിയോ പുറത്ത്‌

ദിലീപിനെ നായകനാക്കി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ.ബ’ യിലെ ആദ്യ ഗാനം പുറത്ത്. അഴിഞ്ഞാട്ടം എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഗാനം ഇതിനോടകം വൈറലായി.

എം ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, നിരഞ്ജ് സുരേഷ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ ആണ്. ഷാൻ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. ദിലീപും മോഹൻലാലും ചുവട് വെക്കുന്ന ഈ ത്രസിപ്പിക്കുന്ന ഗാനത്തിന് നൃത്തം ഒരുക്കിയത് സാൻഡി മാസ്റ്റർ ആണ്.

Signature-ad

നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്.

Back to top button
error: