Month: January 2023

  • Crime

    ക്ഷേത്രക്കവര്‍ച്ചാക്കേസില്‍ ജാമ്യത്തിലിറങ്ങി, ബൈക്ക് മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍

    കോഴിക്കോട്: ക്ഷേത്ര കവര്‍ച്ചകളുള്‍പ്പെടെ നിരവധി കേസുകളില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ യുവാവ് വാഹനമോഷണക്കേസില്‍ അറസ്റ്റിലായി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മീത്തല്‍ മുഹമ്മദ് തായിഫ് (19) ആണ് പിടിയിലായത്. ഡിസംബര്‍ 3ന് പുലര്‍ച്ചെ കുറ്റിയില്‍ താഴത്തുള്ള വീട്ടിലെ ഒന്നരലക്ഷം രൂപയുടെ ബൈക്കാണ് പ്രതിയും കൂട്ടരും ചേര്‍ന്ന് മോഷ്ടിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊക്കുന്ന് സ്വദേശിയായ അക്ഷയ്, ഫറോക്ക് സ്വദേശി മുഹമ്മദ് ഫായിസ് എന്നിവര്‍ പിടിയിലായി. തായിഫ് ഒളിവില്‍ പോവുകയായിരുന്നു. കോഴിക്കോട് സിറ്റിയില്‍ ഇടയ്ക്ക് പ്രതി വരാറുണ്ടെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ കെ.ഇ.ബൈജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സിറ്റി ക്രൈം സ്‌ക്വാഡ് പാളയം മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. തുടര്‍ന്ന് ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്ന് തായിഫിനെ പിടികൂടുകയായിരുന്നു.

    Read More »
  • Kerala

    ”ആരെങ്കിലും ഭാര്യമാരെ ചുംബന സമരത്തിന് അയക്കുമോ? ഞാന്‍ അത്ര വലിയ പുരോഗമനവാദിയല്ല”

    കൊച്ചി: ചുംബന സമരം പോലെയുള്ള അരാജകത്വ പ്രവണതകളെ പ്രോത്സാഹിപ്പിക്കില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. അതുകൊണ്ടാണ് അതിനെ എതിര്‍ത്തത്. ഇപ്പോഴും അതേനിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായും ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ”സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങള്‍ തെരുവില്‍ ചെയ്യേണ്ടതില്ല. ഇത്തരം അരാജകത്വ പ്രവണതകളെ ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. ചുംബിക്കുന്നത് എങ്ങനെ ഒരു പ്രതിഷേധ സമരമായി കാണാന്‍ കഴിയും? അടിസ്ഥാനപരമായി നമുക്ക് ചില സാംസ്‌കാരിക മൂല്യങ്ങളുണ്ട്. ഇത് പറഞ്ഞതിന് ചില അരാജകവാദികള്‍ എന്നെ കടുത്ത ഭാഷയില്‍ ആക്രമിച്ചു. എന്നാല്‍, നിലപാടില്‍ ഇപ്പോഴും ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ആരെങ്കിലും ഭാര്യമാരെ ചുംബന സമരത്തിന് അയക്കുമോ?, ഞാന്‍ അത്രയ്ക്കും വലിയ പുരോഗമനവാദിയല്ല”-ഷംസീര്‍ പറഞ്ഞു. ”യഥാര്‍ഥ മുസ്ലീം നുണ പറയുമെന്ന് കരുതുന്നില്ല. സി.പി.എം മതേതരത്വ പാര്‍ട്ടിയായത് കൊണ്ടാണ് മുസ്ലീം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ ചേരുന്നത്. അഞ്ചുനേരം നിസ്‌കരിക്കുന്ന നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. ഞങ്ങള്‍ എല്ലാ മതങ്ങളെയും ആദരിക്കുന്നു. മുസ്ലീം വിഭാഗം നേരിടുന്ന പ്രശ്നങ്ങള്‍ മുസ്ലീങ്ങള്‍ തന്നെ പരിഹരിക്കണമെന്ന…

    Read More »
  • Crime

    ഡല്‍ഹിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കാറില്‍ വലിച്ചിഴച്ച പ്രതിക്ക് മൂന്നാം ദിവസം ജാമ്യം; എതിര്‍ക്കാതെ പോലീസ്

    ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെ കാറില്‍ വലിച്ചിഴച്ച പ്രതിക്ക് അറസ്റ്റിലായി മൂന്നാം ദിനം ജാമ്യം. സ്വാതി മലിവാളിന്റെ കൈ കാറില്‍ കുടുക്കി പത്ത് മീറ്ററോളം വലിച്ചിഴച്ചതിന് അറസ്റ്റിലായ ഹരിഷ് ചന്ദര്‍നാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്. നിലവില്‍ പ്രതിയെ അകാല വിചാരണയ്ക്ക് വിധേയമാക്കുന്നത് അന്യായമാണെന്ന് പറഞ്ഞായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.45നായിരുന്നു സംഭവം. എയിംസ് ആശുപത്രി പരിസരത്ത് നില്‍ക്കുകയായിരുന്നു സ്വാതി മലിവാളും സുഹൃത്തുക്കളും. ഈ സമയത്ത് വെളുത്ത കാറിലെത്തിയ ആള്‍ ഇവരോട് കാറില്‍ കയറാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ വിസമ്മതിച്ചപ്പോള്‍ ഇവരെ കാറിലേക്ക് വലിച്ച്, കൈ ഡോറില്‍ കുടുക്കി വാഹനം മുന്നോട്ടു കൊണ്ടുപോയി എന്നാണ് പരാതി. 10-15 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു എന്ന് പരാതിയില്‍ വ്യക്തമായിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്നു തന്നെ കോട്‌ല പൊലീസ് അറസ്റ്റ് ചെയ്ത 47കാരനായ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.…

    Read More »
  • Tech

    ഗൂഗിളിലെ പിഴവ് കണ്ടുപിടിച്ചു; പാരിതോഷികമായി ലഭിച്ചത് 18 ലക്ഷം രൂപ!

    ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ച ഇന്ത്യന്‍ ഹാക്കര്‍മാരെ തേടിയെത്തിയത് 18 ലക്ഷം രൂപയുടെ പാരിതോഷികം! ഗൂഗിള്‍ ക്ലൗഡ് പ്രോഗ്രാം പ്രൊജക്ടിലെ ഗുരുതര സുരക്ഷാ പിഴവ് കണ്ടെത്തിയ ശ്രീരാം കെഎല്‍, ശിവനേഷ് അശോക് എന്നീ ഹാക്കര്‍മാര്‍ക്കാണ് 22,000 ഡോളര്‍ പാരിതോഷികമായി ഗൂഗിള്‍ നല്‍കിയത്. ഒരു വെബ് ബ്രൗസറിലൂടെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റന്‍സ് ആക്സസ് ചെയ്യുന്ന ഫീച്ചറിലായിരുന്നു പിഴവ് കണ്ടെത്തിയത്. ഈ ഗുരുതര പിഴവ് വഴി ആര്‍ക്കും മറ്റൊരാളുടെ സിസ്റ്റം കണ്ട്രോള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇക്കാര്യം ഗൂഗിള്‍ അധികൃതരെ അറിയിച്ചതോടെ ഗൂഗിള്‍ സി.എസ്.ആര്‍.എഫ് എന്ന ഫീച്ചര്‍ അവതരിപ്പിച്ച് സുരക്ഷാ പഴുത് അടയ്ക്കുകയായിരുന്നു. ഇതാദ്യമായല്ല ശ്രീരാമും ശിവനേഷും ഗൂഗിളിലെ പിഴവ് കണ്ടെത്തുന്നത്. ഗൂഗിള്‍ ക്ലൗഡ് പ്ലാറ്റ്ഫോമായ ‘തിയ’യിലായിരുന്നു അന്ന് ബഗ് കണ്ടെത്തിയത്. അതിനിടെ, ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റില്‍ കഴിഞ്ഞ ദിവസം കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തില്‍ 12,000 ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. കമ്പനിയിലെ ആകെ ജീവനക്കാരുടെ ആറ് ശതമാനം പേരെയാണ് പിരിച്ചുവിടുന്നത്. 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചതിന്…

    Read More »
  • Kerala

    മദയാനയ്ക്കു മയക്കുവെടി; വെടിയേറ്റ ആന മയങ്ങി വീഴുമോ? പി.ടി 7 ന് എന്ത് സംഭവിക്കും?

    പാലക്കാട്: ധോണി മേഖലയില്‍ ഭീതി വിതച്ച പി.ടി 7 (പാലക്കാട് ടസ്‌കര്‍ ഏഴാമന്‍) ആനയെ മയക്കുവെടി വെച്ചതോടെ ഇതിന് ശേഷം എന്താണ് സംഭവിക്കുകയെന്നത് നമ്മുടെ മനസ്സിലൊക്കെ തോന്നുന്ന സംശയമായിരിക്കും. മയക്കുവെടിയേറ്റ ആന കിടക്കുമോ അതേ ഇരിക്കുമോയെന്നും ചോദ്യമുണ്ടാകും. എന്നാല്‍, മയക്കുവെടിയേറ്റ ആന കിടക്കുന്നതും ഇരിക്കുന്നതും അപകടരമാണ്. അവ നില്‍ക്കുന്നതാണ് പതിവുരീതി. ആനയുടെ വലുപ്പം, പ്രായം എന്നിവ അനുസരിച്ച് കൃത്യമായ ഡോസിലാണ് സിറിഞ്ചില്‍ മയക്കുമരുന്ന് നല്‍കുക. അവ അധികമായാല്‍ ആന ചെരിഞ്ഞ് കിടക്കുകയോ ഇരിക്കുകയോ ചെയ്യും. അത് ആനയുടെ ജീവന് ഭീഷണിയാണ്. മയക്കുവെടിയേറ്റ ആന അരമണിക്കൂര്‍ മുതല്‍ 45 മിനുട്ടിനുള്ളില്‍ മയക്കത്തില്‍ പ്രവേശിക്കും. ആ മയക്കം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും. പാലക്കാട് നിന്ന് വയനാട്ടിലെത്തിക്കാന്‍ ഇത് മതിയാകുമെന്നാണ് ഡോ. അരുണ്‍ സഖറിയ പറയുന്നത്. ഇനി അഥവാ മയക്കം വിട്ടാല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. പിന്നീട് മയക്കം വിടാന്‍ മറ്റൊരു ഇഞ്ചക്ഷന്‍ നല്‍കും. നിലവില്‍ പിടിയിലായ പി.ടി 7 മയങ്ങിനില്‍ക്കുകയാണ് ചെയ്യുന്നത്. ആനയുടെ മുഖത്ത് കറുത്ത…

    Read More »
  • Social Media

    സ്മാര്‍ട്ട് നഗരത്തിലെ സ്മാര്‍ട്ട് വധു; ബ്ലോക്ക് ഒഴിവാക്കാന്‍ മെേ്രടായില്‍ കതിര്‍മണ്ഡപത്തിലേക്ക്!

    ബംഗളൂരു: ട്രാഫിക്ക് കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമുക്ക് പുതിയതല്ല. കൃത്യസമയത്ത് എവിടേക്കെങ്കിലും എത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പക്ഷെ വിവാഹ ദിവസം മെട്രോയില്‍ വിവാഹവേദിയിലേക്ക് എത്തുന്ന വധുവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ബംഗളൂരുവില്‍ നിന്നുള്ള വധു കനത്ത ട്രാഫിക് ഒഴിവാക്കാന്‍ മെട്രോയിലാണ് വിവാഹസ്ഥലത്തേക്ക് എത്തിയത്. ഫോറെവര്‍ ബംഗളൂരു എന്ന പേജാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ മനോഹരമായ സാരി ധരിച്ച്, ആഭരണങ്ങള്‍ അണിഞ്ഞ ഒരു വധു ബംഗളൂരുവില്‍ മെട്രോയില്‍ കയറുന്നത് കാണാം. അവള്‍ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് അവര്‍ അങ്ങനെ യാത്ര ചെയ്തത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്, വധു തന്റെ കാറില്‍ വിവാഹസ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ട്രാഫിക്കില്‍ കുടുങ്ങിയിരുന്നു. അതിനാല്‍, കാര്‍ യാത്ര ഉപേക്ഷിച്ച് മുഹൂര്‍ത്ത സമയത്തിന് മുമ്പ് വേദിയിലെത്താന്‍ മെട്രോ തെരഞ്ഞെടുക്കുകയായിരുന്നു. https://twitter.com/ForeverBLRU/status/1614888318646497281?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1614888318646497281%7Ctwgr%5Ed9419664a56a3e09890d86431dd62449c7367f6c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.twentyfournews.com%2F2023%2F01%2F21%2Fbengaluru-bride-takes-metro-to-her-wedding-venue.html ഇതോടെ വധുവിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത്തരം നിരവധി വിഡിയോകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. വിവാഹവേദിയിലേക്ക് മകളുടെ കൈപിടിച്ച്…

    Read More »
  • India

    ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചു

    ചെന്നൈ: തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചു. ധര്‍മപുരിയിലെ തടങ്ങം ഗ്രാമത്തിലാണ് സംഭവം. ഗോകുല്‍ എന്ന കുട്ടിയാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഗോകുല്‍ ജല്ലിക്കെട്ട് കാണാനെത്തിയത്. തുറന്നുവിട്ടതോടെ പാഞ്ഞുവന്ന കാളകളില്‍ ഒന്ന് സമീപത്തുനിന്ന കുട്ടിയെ കുത്തുകയായിരുന്നു. വയറ്റില്‍ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ബാലനെ ഉടന്‍ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ധര്‍മപുരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോകുലിന് പരുക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താന്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഈ വര്‍ഷം തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് മരിക്കുന്ന നാലാമത്തെയാളാണ് ഗോകുല്‍. കഴിഞ്ഞയാഴ്ച മധുരയില്‍ ജല്ലിക്കട്ടിനിടെ കാളയുടെ ആക്രമണത്തില്‍ 26 വയസുകാരന്‍ മരിച്ചിരുന്നു. പാലമേട് സ്വദേശിയായ ഗോപാലന്‍ അരവിന്ദ്‌രാജ് ആണ് മരിച്ചത്. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മൂന്ന് റൗണ്ടുകളിലായി ഒമ്പത് കാളകളെ മെരുക്കിയ അരവിന്ദ് രാജിനെ ആക്രമണമേറ്റതിനു പിന്നാലെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഉടന്‍ അവിടെ നിന്ന് മധുരയിലെ സര്‍ക്കാര്‍…

    Read More »
  • NEWS

    സൊമാലിയയിൽ ഭീകരർക്കെതിരേ തിരിച്ചടിച്ച് യു.എസ്. ​സൈന്യം, 30 ഭീകരരെ വധിച്ചു

    മൊഗാദിഷു: ഏറ്റുമുട്ടൽ രൂക്ഷമായ സൊമാലിയയിൽ ഭീകരർക്കുനേരേ തിരിച്ചടിച്ച് അ‌മേരിക്കൻ സേന. 30 അൽ ഷബാഹ് ഭീകരരെയാണ് അമേരിക്കൻ സേന വധിച്ചത്. തലസ്ഥാന ന​ഗരമായ ​ഗൽകാഡിൽ നിന്നും 260 കിലോമീറ്റർ അകലെ മൊ​ഗാദിഷുവിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ പ്രദേശത്തെ സാധാരണക്കാർ സുരക്ഷിതരാണെന്ന് സൊസൊമാലിയ സൈന്യം അറിയിച്ചു. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് ആയതിന് പിന്നാലെ 2022 മുതൽ സൊമാലിയായിൽ അമേരിക്കൻ സേനയെ വിന്യസിച്ചിട്ടുണ്ട്. അ‌തേസമയം, കഴിഞ്ഞ ദിവസം സൊമാലിയൻ സൈന്യവും അൽഖാഇദയുമായി ബന്ധമുള്ള അൽഷബാബ് തീവ്രവാദികളും തമ്മിൽ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 100ലധികം തീവ്രവാദികളും ഏഴ് സൈനികരും കൊല്ലപ്പെട്ടതായാണു സൂചന. അടുത്തിടെ തിരിച്ചുപിടിച്ച മധ്യ സോമാലിയൻ നഗരമായ ഗാൽക്കാഡിലെ സൈനിക താവളം ആക്രമിച്ചതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നും നൂറിലധികം അൽഷബാബ് തീവ്രവാദികൾ കൊല്ലപ്പെട്ടെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. സൈനിക താവളത്തിന്റെ ഡെപ്യൂട്ടി കമാൻഡർ അടക്കം ഏഴ് സൈനികർ കൊല്ലപ്പെട്ടതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. അതേസമയം, 150ലധികം പേർ കൊല്ലപ്പെട്ടതായി അൽഷബാബ് വക്താവ് ശൈഖ് അബു മുസാബ്…

    Read More »
  • Crime

    ആലപ്പുഴയിൽ വിദ്യാർത്ഥിനിയെ ​ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

    ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചന്തിരൂരിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അ‌റസ്റ്റിൽ. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാ(63)ണ് പിടിയിലായത്. പ്രതി ഒരു മാസമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് വിവരം. മദ്രസയിലെ കൂടുതൽ വിദ്യാർത്ഥികളെ ഇയാൾ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. കഴിഞ്ഞ ദിവസം മലപ്പുറത്തും സമാനമായ കേസിൽ മദ്രസ അ‌ധ്യാപകൻ അ‌റസ്റ്റിലായിരുന്നു. സജീവ മുസ്ലീം ലീഗ് പ്രവർത്തകൻ കൂടിയായ മലപ്പുറം തവനൂരിലെ മുസ്തഫ മുസ്ല്യാരെയാണു രണ്ടാഴ്ച്ച മുമ്പ് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. ആറാം ക്ലാസുകാരി നൽകിയ പരാതിയിലാണ് ഉസ്താദിനെ പൊന്നാനി പോലീസ് അറസ്റ്റു ചെയ്തത്. പാഠഭാഗത്തിലെ സംശയം ചോദിക്കുന്നതിനിടെ ഇയാൾ അടുത്തേക്കു വിളിക്കുകയും സംസാരിക്കുന്നതിനിടയിൽ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു എന്നായിരുന്നു പെൺകുട്ടിയുടെ പരാതി. സംഭവത്തിനു പിന്നാലെ പെൺകുട്ടി ഉസ്താദിനോടു കയർത്തു സംസാരിച്ചിരുന്നു. ഇനി ആവർത്തിക്കില്ലെന്ന് ഉസതാദ് മറുപടി നൽകിയെങ്കിലും തന്റെ കൂട്ടുകാരിയോടു…

    Read More »
  • India

    ലൈംഗികാരോണപങ്ങൾക്കും സമരങ്ങൾക്കും പിന്നാലെ ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം

    ന്യൂഡൽഹി: ​​ലൈംഗികാരോണപങ്ങൾക്കും സമരങ്ങൾക്കും പിന്നാലെ ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കുമെന്ന് കേന്ദ്ര കായികമന്ത്രാലയം അ‌റിയിച്ചു. ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ പുതിയതായി നിയോ​ഗിച്ച മേൽനോട്ട സമിതി ഉടൻ ഏറ്റെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. താരങ്ങളുടെ റാങ്കിങ് മത്സരം റദ്ദാക്കാനും മത്സരാർഥികളിൽ നിന്ന് ഈടാക്കിയ പ്രവേശനഫീസ് തിരിച്ചുനൽകാനും നിർദേശിച്ചിട്ടുണ്ട്. സംഘടനയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ മന്ത്രാലയം നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. ​​ഗുസ്തി താരങ്ങൾ ആരോപിച്ച ഫെഡറേഷനിലെ ക്രമക്കേടുകളും ലൈംഗികാതിക്രമ ആരോപണങ്ങളും അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതോടെയാണ് കായികതാരങ്ങളുടെ സമരം വെള്ളിയാഴ്ച രാത്രി പിൻവലിച്ചത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും പരിശീലകർക്കുമെതിരെയാണ് താരങ്ങൾ ലൈം​ഗിക ആരോപണങ്ങൾ ഉന്നയിച്ചത്. അന്വേഷണം തീരുംവരെ ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനിൽക്കുമെന്നും മന്ത്രി അ‌നുരാഗ് താക്കൂർ വ്യക്തമാക്കിയിരുന്നു. 72 മണിക്കൂറുകൾക്കുള്ളിൽ വിശദീകരണം നൽകാൻ ഫെഡറേഷനോട്…

    Read More »
Back to top button
error: