ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ച ഇന്ത്യന്‍ ഹാക്കര്‍മാരെ തേടിയെത്തിയത് 18 ലക്ഷം രൂപയുടെ പാരിതോഷികം! ഗൂഗിള്‍ ക്ലൗഡ് പ്രോഗ്രാം പ്രൊജക്ടിലെ ഗുരുതര സുരക്ഷാ പിഴവ് കണ്ടെത്തിയ ശ്രീരാം കെഎല്‍, ശിവനേഷ് അശോക് എന്നീ ഹാക്കര്‍മാര്‍ക്കാണ് 22,000 ഡോളര്‍ പാരിതോഷികമായി ഗൂഗിള്‍ നല്‍കിയത്.
ഒരു വെബ് ബ്രൗസറിലൂടെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റന്‍സ് ആക്സസ് ചെയ്യുന്ന ഫീച്ചറിലായിരുന്നു പിഴവ് കണ്ടെത്തിയത്. ഈ ഗുരുതര പിഴവ് വഴി ആര്‍ക്കും മറ്റൊരാളുടെ സിസ്റ്റം കണ്ട്രോള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇക്കാര്യം ഗൂഗിള്‍ അധികൃതരെ അറിയിച്ചതോടെ ഗൂഗിള്‍ സി.എസ്.ആര്‍.എഫ് എന്ന ഫീച്ചര്‍ അവതരിപ്പിച്ച് സുരക്ഷാ പഴുത് അടയ്ക്കുകയായിരുന്നു. ഇതാദ്യമായല്ല ശ്രീരാമും ശിവനേഷും ഗൂഗിളിലെ പിഴവ് കണ്ടെത്തുന്നത്. ഗൂഗിള്‍ ക്ലൗഡ് പ്ലാറ്റ്ഫോമായ ‘തിയ’യിലായിരുന്നു അന്ന് ബഗ് കണ്ടെത്തിയത്.
അതിനിടെ, ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റില്‍ കഴിഞ്ഞ ദിവസം കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തില്‍ 12,000 ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. കമ്പനിയിലെ ആകെ ജീവനക്കാരുടെ ആറ് ശതമാനം പേരെയാണ് പിരിച്ചുവിടുന്നത്. 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ടെക് മേഖലയെ പിടിച്ചുകുലുക്കി ഗൂഗിളും കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്.
പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് ഇക്കാര്യം അറിയിച്ചുകൊണ്ട് ഇ-മെയില്‍ സന്ദേശവും കമ്പനി നല്‍കി. പുതിയ സാമ്പത്തിക സാഹചര്യത്തില്‍ അനിവാര്യമായ തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ കമ്പനി സിഒഇ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.