സ്മാര്‍ട്ട് നഗരത്തിലെ സ്മാര്‍ട്ട് വധു; ബ്ലോക്ക് ഒഴിവാക്കാന്‍ മെേ്രടായില്‍ കതിര്‍മണ്ഡപത്തിലേക്ക്!

ബംഗളൂരു: ട്രാഫിക്ക് കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമുക്ക് പുതിയതല്ല. കൃത്യസമയത്ത് എവിടേക്കെങ്കിലും എത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പക്ഷെ വിവാഹ ദിവസം മെട്രോയില്‍ വിവാഹവേദിയിലേക്ക് എത്തുന്ന വധുവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ബംഗളൂരുവില്‍ നിന്നുള്ള വധു കനത്ത ട്രാഫിക് ഒഴിവാക്കാന്‍ മെട്രോയിലാണ് വിവാഹസ്ഥലത്തേക്ക് എത്തിയത്. ഫോറെവര്‍ ബംഗളൂരു എന്ന പേജാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്.
വീഡിയോയില്‍ മനോഹരമായ സാരി ധരിച്ച്, ആഭരണങ്ങള്‍ അണിഞ്ഞ ഒരു വധു ബംഗളൂരുവില്‍ മെട്രോയില്‍ കയറുന്നത് കാണാം. അവള്‍ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് അവര്‍ അങ്ങനെ യാത്ര ചെയ്തത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്, വധു തന്റെ കാറില്‍ വിവാഹസ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ട്രാഫിക്കില്‍ കുടുങ്ങിയിരുന്നു. അതിനാല്‍, കാര്‍ യാത്ര ഉപേക്ഷിച്ച് മുഹൂര്‍ത്ത സമയത്തിന് മുമ്പ് വേദിയിലെത്താന്‍ മെട്രോ തെരഞ്ഞെടുക്കുകയായിരുന്നു.
Whatte STAR!! Stuck in Heavy Traffic, Smart Bengaluru Bride ditches her Car, & takes Metro to reach Wedding Hall just before her marriage muhoortha time!! @peakbengaluru moment 🔥🔥🔥 pic.twitter.com/LsZ3ROV86H
— Forever Bengaluru 💛❤️ (@ForeverBLRU) January 16, 2023
ഇതോടെ വധുവിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത്തരം നിരവധി വിഡിയോകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. വിവാഹവേദിയിലേക്ക് മകളുടെ കൈപിടിച്ച് എത്തുന്ന അച്ഛന്റെ വേറിട്ട എന്‍ട്രിയും ഇതിന് മുമ്പ് ശ്രദ്ധനേടിയിരുന്നു.