Month: January 2023

  • LIFE

    വേനലായി, ചൂടു കൂടുന്നു, ചെടികളെ സംരക്ഷിക്കാന്‍ പുതയിടാം

    മഴക്കാലവും മഞ്ഞുകാലവും കഴിഞ്ഞ് ഇനി വേനൽ കാലത്തിന്റെ വരവാണ് കേരളത്തിൽ. ശ്രദ്ധിച്ചില്ലെങ്കിൽ പച്ചക്കറികളും പഴച്ചെടികളും കത്തുന്ന ചൂടില്‍ കരിഞ്ഞു പോകാനുള്ള സാധ്യത കൂടിയാണ്. രണ്ടു നേരം നനച്ചാലും വെയിലിന്റെ ശക്തിയില്‍ അവയെല്ലാം ആവിയായി പോകുകയാണ്. ഇതിനുള്ള പ്രതിവിധിയാണ് പുതയിടല്‍. മണ്ണില്‍ ജലാംശം നിലനിര്‍ത്താനുള്ള ഫലപ്രദമായ ഒരു രീതിയാണ് പുതയിടയില്‍. ബാഷ്പീകരണം മൂലം ജലം നഷ്ടപ്പെട്ടു പോകുന്നതും ഇതുവഴി പരിമിതപ്പെടുത്താനാകും. മുന്‍ വിളയുടെ അവശിഷ്ടങ്ങള്‍, കരിയില, ചപ്പുചവറുകള്‍, പച്ചിലവളച്ചെടികള്‍, ഉണങ്ങിയ തെങ്ങോലകള്‍, തൊണ്ട് എന്നിവ മണ്ണിലും ചെടിയുടെ ചുവട്ടിലുമിട്ടു പുതയിടയില്‍ അനുവര്‍ത്തിക്കാം. തടങ്ങളില്‍ തൊണ്ട് കമിഴ്ത്തി അടുക്കുന്ന രീതി എല്ലാ ദീര്‍ഘകാല വിളകള്‍ക്കും ഏറെ അനുയോജ്യമാണ്. ഇവ മണ്ണിന് ആവരണമായി കിടന്നാല്‍ വെയിലില്‍ നിന്നും മണ്ണ് വരണ്ടു പോകുന്നതിനെ സംരക്ഷിക്കുകയും മഴക്കാലത്ത് ഇത് മണ്ണിലേക്ക് അഴുകി ചേരുകയും ചെയ്യും. ജൈവാവശിഷ്ടങ്ങള്‍ കത്തിക്കരുത് ജൈവാവശിഷ്ടങ്ങള്‍ ഒരു കാരണവശാലും കത്തിക്കരുത്. അന്തരീക്ഷ താപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ചപ്പുചവറുകള്‍ പുതയിടലിനായി…

    Read More »
  • Crime

    പ്രണയം നിരസിച്ചു, ദേശീയ ജൂനിയർ ബോക്സിങ് താരത്തെ പിന്തുടർന്ന് വെടിവെച്ചു കൊല്ലാൻ ശ്രമം; മൂന്ന് കൗമാരക്കാർ പിടിയിൽ

    ഭോപ്പാൽ: പ്രണയം നിരസിച്ചതിന് ദേശീയ ജൂനിയർ ബോക്സിങ് താരമായ 14 വയസ്സുകാരിയെ പിന്തുടർന്ന് വെടിവെച്ച സംഭവത്തിൽ മൂന്ന് കൗമാരക്കാർ പിടിയിൽ. പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന കൗമാരക്കാരൻ ഉൾപ്പെടെയാണ് അറസ്റ്റിലായത്. തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ഗ്വാളിയോറിലെ ജനത്തിരക്കേറിയ തെരുവിലായിരുന്നു സംഭവം. 14 വയസ്സുള്ള പെൺകുട്ടി മധ്യപ്രദേശിന്റെ മികച്ച ബോക്‌സിങ് താരമാണെന്നും വിശാഖപട്ടണത്ത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഗ്വാളിയോറിലെ തരുൺ പുഷ്‌കർ സ്റ്റേഡിയത്തിലെ പരിശീലനത്തിന് ശേഷം വീട്ടിലേക്ക് നടന്നുപോകുമ്പോൾ സ്‌കൂട്ടറിലെത്തിയ മൂന്ന് പേർ ഝാൻസി റോഡിലെ ക്ഷേത്രത്തിന് സമീപത്തുവെച്ച് വെടിവെച്ചു. എന്നാൽ, അതിവേ​ഗതയിൽ പെൺകുട്ടി ഒഴിഞ്ഞുമാറി‌യതിനാൽ വെ‌ടിയേറ്റില്ല. തുടർന്ന് മൂവരും ഓടിരക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, അവളെ സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുന്ന അയൽവാസി ഉൾപ്പെടെ മൂന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. മൂന്ന് പ്രതികളെയും പി‌‌ടികൂടി. ഇവരിൽ നിന്ന് 315 നാടൻ പിസ്റ്റൾ പിടിച്ചെടുത്തു. വെടിയുതിർത്തയാൾ ഏറെനാളായി തന്നെ പിന്തുടരുകയായിരുന്നെന്നും എന്നാൽ തന്റെ…

    Read More »
  • India

    ജല്ലിക്കെട്ടിനിടെ വീണ്ടും മരണം: ജല്ലിക്കെട്ട് കാണാനെത്തിയ 14കാരൻ കാളയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു

    മധുര: ജല്ലിക്കെട്ടിനിടെ വീണ്ടും മരണം, ജല്ലിക്കെട്ട് കാണാനെത്തിയ 14കാരൻ കാളയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ ധർമപുരിയിൽ ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരനാണ് കാളയുടെ കുത്തേറ്റ് മരിച്ചത്. തടങ്കം ഗ്രാമത്തിലാണ് സംഭവം നടന്നത്. 14കാരനായ ​ഗോ​കുലാണ് കൊല്ലപ്പെട്ടത്. ബന്ധുക്കളോടൊപ്പമാണ് ​ഗോകുൽ ജെല്ലിക്കെട്ട് കാണാൻ പോയത്. മത്സരത്തിനിടെ കാള കാണികൾക്കിടയിലേക്ക് കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. വയറ്റിൽ കാളയുടെ കുത്തേറ്റതിനെ തുടർന്ന് കുട്ടിക്ക് ​ഗുരുതരമായി പരിക്കേറ്റു. ഗോകുലിനെ ഉടൻ തന്നെ ധർമ്മപുരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ധർമ്മപുരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോകുലിന് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഈ വർഷം മരിക്കുന്ന നാലാമത്തെ ആളാണ് ഗോകുൽ. തമിഴ്നാട്ടിൽ മാട്ടുപ്പൊങ്കൽ ആഘോഷത്തിന്‍റെ ഭാഗമായി നടന്ന ജല്ലിക്കെട്ടുകളിൽ നേരത്തെ മൂന്നുപേർ മരിച്ചിരുന്നു. മധുര പാലമേടിലും ട്രിച്ചി സൂരിയൂരിലും നടന്ന ജല്ലിക്കെട്ടുകളിലാണ് രണ്ട് പേർ മരിച്ചത്. ട്രിച്ചി സൂരിയൂരിൽ നടന്ന ജല്ലിക്കെട്ട് കാണാനെത്തിയ പുതുക്കോട്ട കണ്ണക്കോൽ സ്വദേശി അരവിന്ദ് (25) എന്നയാളെ…

    Read More »
  • NEWS

    ബൊൽസനാരോ അനുയായികളുടെ കലാപം; സൈനിക മേധാവിയെ പുറത്താക്കി ബ്രസീല്‍ പ്രസിഡന്‍റ് ലുല ഡ സിൽവ

    ബ്രസീലിയ: ബ്രസീലിൽ പാർലമെന്റിലും സുപ്രീംകോടതിയിലും ഉൾപ്പെടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ കടുത്ത നടപടിയുമായി പ്രസിഡന്‍റ് ലുല ഡ സിൽവ. സൈനിക മേധാവി ജനറൽ ജൂലിയോ സീസർ ഡ അറൂഡയെ പ്രസിഡന്‍റ് പുറത്താക്കി. സുപ്രീം കോടതിയിലേക്കും പാർലമെന്‍റിലേക്കും അടക്കം മുൻ പ്രസിഡന്‍റ് ബൊൽസനാരോയുടെ അനുയായികളുടെ നേതൃത്വത്തിൽ നടന്ന കലാപത്തിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർക്കടക്കം പങ്കുണ്ടെന്ന് പ്രസിഡൻറ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക മേധാവിയുടെ പിരിച്ചുവിടൽ. മുൻ പ്രസിഡന്‍റ് ജൈർ ബൊൽസനോരോയുടെ പങ്ക് ഉൾപ്പടെ അക്രമ സംഭവങ്ങളിൽ സുപ്രീംകോടതിയുടെ നേതൃത്വത്തിലുളള അന്വേഷണം പുരോഗമിക്കുകയാണ്. പിരിച്ചുവിട്ട അറൂഡയ്ക്ക് പകരക്കാരനായി സിൽവയുടെ അടുത്ത അനുയായി കൂടിയായ ജനറൽ തോമസ് റിബിഇറോ പൈവയെ സൈനിക മേധാവിയായി നിയമിച്ചിട്ടുണ്ട്. അമേരിക്കയിൽ 2021ൽ നടന്ന ക്യാപിറ്റോൾ ആക്രമണത്തിന്‍റെ തനിയാവർത്തനത്തിനാണ് ബ്രസീൽ സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറാകാത്ത മുൻ പ്രസിഡന്റ് ജയിർ ബൊൾസനാരോയുടെ അനുയായികൾ തന്ത്രപ്രധാന മേഖലകളിലേക്ക് ഇരച്ചു കയറി. ബ്രസീൽ പാർലമെന്‍റ് മന്ദിരത്തിലടക്കം അക്രമികൾ അഴിഞ്ഞാടുകയായിരുന്നു. മൂവായിരത്തോളം വരുന്ന…

    Read More »
  • India

    ഇരട്ടസ്‌ഫോടനത്തില്‍ പതറാതെ രാഹുലിന്റെ ജോഡോ യാത്ര ജമ്മു കശ്മീരില്‍; കനത്ത സുരക്ഷ

    ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇരട്ട സ്‌ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. കനത്ത സുരക്ഷയിലാണ് കത്വ ജില്ലയിലെ ഹിരാനഗറില്‍ നിന്ന് രാവിലെ 7 ന് യാത്ര തുടങ്ങിയത്. ജമ്മു-പത്താന്‍കോട്ട് ഹൈവേ പോലീസിന്റെയും സി.ആര്‍.പി.എഫിന്റെയും നിയന്ത്രണത്തിലാണ്. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വികാര്‍ റസൂര്‍ വാനിയും വര്‍ക്കിങ് പ്രസിഡന്റ് രാമന്‍ ഭല്ല ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ത്രിവര്‍ണ പതാകയുമേന്തി രാഹുലിനൊപ്പം യാത്രയിലുണ്ട്. 25 കിലോമീറ്റര്‍ യാത്രയ്ക്കു ശേഷം രാത്രിയില്‍ ചക് നാനാക്കില്‍ വിശ്രമിക്കും. തുടര്‍ന്ന് തിങ്കളാഴ്ച സാംബയിലെ വിജയ്പൂരില്‍ നിന്ന് ജമ്മുവിലേക്ക് യാത്ര ആരംഭിക്കും. ജോഡോ യാത്ര സമാധാനപരമായി കടന്നുപോകാന്‍ കനത്ത സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജമ്മുവില്‍ ശനിയാഴ്ച ഉണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജോഡോ യാത്രയും റിപ്പബ്ലിക് ദിന പരിപാടികളും അലങ്കോലമാക്കാന്‍ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് സ്‌ഫോടനമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

    Read More »
  • Crime

    ആക്രിക്കടയില്‍ നിന്ന് കിട്ടിയ എ.ടി.എം കാര്‍ഡില്‍ പിന്‍ നമ്പറും, പണം പിന്‍വലിച്ചത് 61 എ.ടി.എമ്മുകളില്‍ നിന്ന്; പ്രവാസിക്ക് നഷ്ടമായത് ആറരലക്ഷം രൂപ

    പത്തനംതിട്ട: ആക്രിക്കടയില്‍ നിന്ന് കിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി തമിഴ്‌നാട് സ്വദേശി. ഉടമക്ക് നഷ്ടമായത് ലക്ഷങ്ങള്‍. തിരുവല്ലയിലെ ആക്രിക്കടയില്‍ നിന്നും ആക്രിയോടൊപ്പം കിട്ടിയ കാര്‍ഡ് ഉപയോഗിച്ചാണ് തമിഴ്‌നാട് സ്വദേശി തട്ടിപ്പ് നടത്തിയത്. 6.31 ലക്ഷം രൂപയാണ് തമിഴ്നാട് തെങ്കാശി വാളസെ ചിന്നസുബ്രഹ്‌മണ്യന്റെ മകന്‍ ബാലമുരുകന്‍ (43) തട്ടിയത്. പ്രവാസിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ഷാജിയുടെ എസ്.ബി.ഐ അക്കൗണ്ടില്‍ നിന്നാണ് 6.31 ലക്ഷം രൂപ പിന്‍വലിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ഷാജി 2018 ലാണ് എ.ടി.ഐ ബ്രാഞ്ചില്‍ നിന്ന് എ.ടി.എം കാര്‍ഡ് എടുത്തത്. ഇതിനു ശേഷം തിരികെ വിദേശത്ത് പോയി. രണ്ട് മാസം മുമ്പ് നാട്ടിലെത്തിയ ശേഷം ബാങ്കില്‍ ചെക്ക് നല്‍കിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. 61 തവണയായിട്ടാണ് 6.31 ലക്ഷം രൂപ പിന്‍വലിച്ചത്. 2018 ലെ പ്രളയത്തെ തുടര്‍ന്ന് ഉപയോഗശൂന്യമായ സാധനങ്ങള്‍ ആക്രി വില്‍പനക്കാര്‍ക്ക് നല്‍കിയ കൂട്ടത്തിലാണ് എ.ടി.എം കാര്‍ഡും…

    Read More »
  • India

    ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലേറ്റര്‍! പൂജ കഴിഞ്ഞ് ഇറങ്ങിയ പുതുപുത്തന്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി; 6 പേര്‍ക്ക് പരുക്ക്

    ഹൈദരാബാദ്: പൂജയ്ക്ക് ശേഷം ആദ്യമായി പുറത്തേക്കെടുത്ത പുത്തന്‍ കാര്‍ ആള്‍കൂട്ടത്തിലേക്ക് ഇടിച്ച് കയറ്റി. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്ക് പറ്റി. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ചയാണ് സംഭവം. പരിക്ക് പറ്റിയവരില്‍ ഒരു പെണ്‍കുട്ടിയുമുണ്ട്. അമിത വേഗത്തില്‍ എത്തിയ കാര്‍ വഴിയിലുള്ളവരെയെല്ലാം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അമിതവേഗതയില്‍ വന്ന കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. സംഭവത്തില്‍ ആറ് പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. Caught on Camera: Six reportedly injured after speeding car rams into crowd in Telangana's Warangal.@sowmith7 joins @roypranesh with more updates.#Warangal #Accident pic.twitter.com/x1mU7UMBif — TIMES NOW (@TimesNow) January 21, 2023 പരിക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റഫീഖ് എന്നയാളാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസിന്റെ…

    Read More »
  • LIFE

    സെറ്റ് സാരിയുടുത്ത് ട്രെഡീഷണല്‍ ലുക്കില്‍ ജാന്‍വി കപൂര്‍; അപ്‌സരസിനെ പോലെയുണ്ടെന്ന് ആരാധകര്‍

    ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് ജാന്‍വി കപൂര്‍. 2018 ലായിരുന്നു ജാന്‍വിയുടെ സിനിമ അരങ്ങേറ്റം. അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും ഫാഷന്‍ ഷോകളിലുമെല്ലാം ജാന്‍വി വളരെ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നതും. മോഡേണ്‍ ഔട്ട്ഫിറ്റും നാടന്‍ ലുക്കും ഒരുപോലെ ഇണങ്ങുന്ന നടിമാരിലൊരാള്‍ കൂടിയാണ് ജാന്‍വി. എപ്പോഴും സിംപിളായി നടക്കാനേറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് താരം. ഇപ്പോള്‍ ജാന്‍വി പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ഇത്തവണ ജാന്‍വിയെത്തിയിരിക്കുന്നത് കേരള സാരിയിലാണെന്നതാണ് ഹൈലൈറ്റ്. അപ്‌സരസിനെ പോലെയുണ്ടെന്നാണ് ജാന്‍വിയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. കുളത്തിന്റെ പശ്ചാത്തലത്തിലാണ് ജാന്‍വിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മാല മാത്രമാണ് താരം ആഭരണമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഐമേക്കപ്പിനാണ് പ്രധാന്യം കൊടുത്തിരിക്കുന്നതും. എന്തായാലും ജാന്‍വിയുടെ നാടന്‍ ലുക്ക് കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. ഇതുവരെ താരം നടത്തിയ ഫോട്ടോഷൂട്ടുകളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തവുമാണ് പുത്തന്‍ ചിത്രങ്ങള്‍. എന്നാല്‍, ഫോട്ടോഷൂട്ടാണോ അതോ…

    Read More »
  • Breaking News

    ശൗര്യം ചോരാതെ പി.ടി 7, ഇടിച്ചൊതുക്കി ലോറിയിൽ കയറ്റി കോന്നി സുരേന്ദ്രൻ, വനം വകുപ്പിന്റെ ദൗത്യം രണ്ടാംഘട്ടം വിജയം!

    കാടും നാടും വിറപ്പിച്ച കൊമ്പൻ പിടി 7നെ ഇടിച്ചൊതുക്കി ലോറിയിൽ കയറ്റി കോന്നി സുരേന്ദൻ! രണ്ടുതവണ മയക്കുവെടിയേറ്റിട്ടും ചോരാത്ത ശൗര്യവുമായി ചെറുത്തുനിന്ന കാട്ടുകൊമ്പനെ തന്റെ കരുത്തുകൊണ്ട് കീഴടക്കിയ കോന്നി സുരേന്ദ്രനും മനക്കരുത്തുതെളിയിച്ച് ഒപ്പംനിന്ന പാപ്പാൻ ​വൈശാഖനും വനംവകുപ്പിന്റെ മാനം കാത്തു. താപ്പാനകളായ ഭരതനും വിക്രമും സുരേന്ദന് കട്ട പിന്തുണയുമായി ഒപ്പംനിന്നു. കേരള വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യത്തിനാണു ധോണിക്കാടുകൾ സാക്ഷ്യം വഹിച്ചത്. 75 വനംവകുപ്പ് ജീവനക്കാരാണ് ദൗത്യത്തിൽ പങ്കാളിയായത്. ദിവസങ്ങളായി ദൗത്യസംഘത്തെ കബളിപ്പിച്ച് കാട്ടിൽ വിഹരിച്ച പി.ടി 7നെ രാവിലെ ഏഴിനും 7.15നും ഇടയിലാണ് വനംവകുപ്പിലെ വെറ്ററിനറി ഡോക്ടർ അ‌രുൺ സക്കറിയ വെടിവച്ചത്. മയങ്ങിനിന്ന ആനയുടെ കാലുകളിൽ വടംകൊണ്ടു ബന്ധിക്കുകയും കണ്ണുകൾ മൂടുകയും ചെയ്തു. തുടർന്ന് ക്യാമ്പിലേക്കു കൊണ്ടുപോകാനുള്ള ലോറി ഏറെ പണിപ്പെട്ട് ആന നിന്ന സ്ഥലത്തേക്ക് എത്തിക്കുകയും ചെയ്തു. മയക്കുവെടിയുടെ ആലസ്യം പൂർണമായി വിട്ടൊഴിയും മുമ്പ് ആനയെ ലോറിയിൽ കയറ്റാൻ ശ്രമം തുടങ്ങി. താപ്പാനകളായ വിക്രമും ഭരതനും ഇരുവശത്തും…

    Read More »
  • Crime

    മംഗളൂരുവിലെ മെഡി.കോളജുകളില്‍ ലഹരിവേട്ട; മലയാളികള്‍ അടക്കമുള്ള ഡോക്ടര്‍മാരും വിദ്യാര്‍ഥികളും പിടിയില്‍

    മംഗളൂരു: മേഖലയിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന ലഹരിവേട്ടയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും അറസ്റ്റിലായി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പതുപേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെത്തിയ ഡോക്ടര്‍മാരും ഇവിടെയുള്ള മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികളുമാണ് പിടിയിലായത്. മൂന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയും മലയാളിയുമായ സൂര്യജിത്ത് ദേവ് (20), മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥിയും മലയാളിയുമായ ആയിഷ മുഹമ്മദ് (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. വിദൂഷ് കുമാര്‍ (27), ഡല്‍ഹി സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ശരണ്യ (23), കര്‍ണാടക സ്വദേശി ഡോ. സിദ്ധാര്‍ഥ് പവസ്‌കര്‍ (29), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി പ്രണയ് നടരാജ് (24), കര്‍ണാടക സ്വദേശി ഡോ. സുധീന്ദ്ര (34), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി ചൈതന്യ ആര്‍. തുമുലൂരി (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. ഇഷാ മിഡ്ഢ (27) എന്നിവരെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മംഗളൂരുവിലെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തുന്ന പരിശോധനയില്‍ ഇതുവരെ 24 പേര്‍ അറസ്റ്റിലായി. ഈ മാസം…

    Read More »
Back to top button
error: