Month: January 2023

  • Breaking News

    ദൗത്യം വിജയം; ധോണിയെ വിറപ്പിച്ച കൊമ്പൻ പി ടി സെവനെ മയക്കുവെടിവെച്ചു, കൂട്ടിലാക്കുക ശ്രമകരം, ഇനി നിർണായകം

    പാലക്കാട്: നാട്ടുകാരെ ഭീതിയിലാഴ്ത്തി മൂന്നു വർഷത്തോളമായി ധോണിയെ വിറപ്പിച്ച കൊമ്പൻ പിടി സെവനെ (പാലക്കാട് ടസ്കർ 7) മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വെടിയേറ്റ ആനക്ക് മയക്കമുണ്ടാകാൻ 30 മിനിറ്റ് സമയം വേണം. മയക്കം തുടരാൻ ബൂസ്റ്റർ ഡോസും നൽകും. ഇനിയുള്ള 45 മിനുട്ട് നിർണായകമാണെന്ന് വനംവകുപ്പ് അറിയിച്ചു. ഉൾക്കാട്ടിനും ജനവാസ മേഖലയ്ക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ആനയെ വെടിവെച്ചതെന്നാണ് വിവരം. മൂന്ന് കുങ്കിയാനയെയും പിടി സെവനെ പിടിക്കാൻ കാട്ടിലേക്കയച്ചിരുന്നു. വിക്രം, ഭാരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളെയാണ് പിടി സെവനെ മെരുക്കാൻ കാട്ടിലുണ്ടായിരുന്നത്. മയക്കുവെടിവെച്ച ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്പിൽ നിന്നും വനത്തിലേക്ക് എത്തിച്ചു. മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ധോണിയിൽ…

    Read More »
  • Crime

    വളർത്തുനായയെ ‘പട്ടി’ എന്നു വിളിച്ചത് ഇഷ്ടമായില്ല, വയോധികനെ കുത്തിക്കൊന്ന് അ‌യൽവാസികൾ; വീട്ടമ്മയും മക്കളും അ‌റസ്റ്റിൽ

    ചെന്നൈ: നായയെച്ചൊല്ലിയുള്ള തർക്കവും അ‌തുമൂലമുള്ള അ‌ക്രമങ്ങളും രാജ്യത്ത് വർധിച്ചുവരികയാണ്. അ‌ത്തരമൊരു സംഭവമാണ് തമിഴ്നാട്ടിൽ നടന്നത്. വളർത്തുനായയെ പട്ടിയെന്ന് വിളിച്ചതിന് 62കാരനെ അയൽവാസി കുത്തിക്കൊന്നു. തമിഴ്നാട്ടിൽ ഡിണ്ടി​ഗലിലാണ് സംഭവം. രായപ്പൻ എന്ന 62 വയസുകാരനാണു കൊല്ലപ്പെട്ടത്.സംഭവത്തിൽ നായയുടെ ഉടമകളായ നിർമല ഫാത്തിമ റാണി, മക്കളായ ഡാനിയൽ, വിൻസെന്റ് എന്നിവർ അറസ്റ്റിലായി. നിർമല ഫാത്തിമയുടെ വളർത്തുനായ രായപ്പന്റെ വീട്ടുകാരെ സ്ഥിരമായി ആക്രമിക്കുന്നതിന്റെ പേരിൽ ഇരുകൂട്ടരും വഴക്ക് പതിവായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കൊലപാതകത്തിൽ കലാശിച്ച സംഭവമുണ്ടായത്. പുറത്തേക്കിറങ്ങിയ പേരക്കുട്ടിയോട് പട്ടി കടിയ്ക്കാൻ വന്നാൽ തല്ലാൻ വടി കൈയിലെടുക്കണമെന്ന് ഉപദേശിച്ചത് നിർമലയുടെ മക്കൾ കേട്ടു. രോഷാകുലരായ ഇവർ എത്തിയ രായപ്പനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞയാഴ്ച ഡൽഹിയിൽ വളർത്തുനായയെച്ചൊല്ലിയുള്ള തർക്കം ആസിഡ് ആക്രമണത്തിലാണു കലാശിച്ചത്. അ‌ന്ന് ഗുരുതരമായി പൊള്ളലേറ്റ 50 വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഉത്തം നഗറിൽ വളർത്തുനായയുടെ മാലിന്യവുമായി ബന്ധപ്പെട്ട തർക്കമാണ് ആസിഡ്…

    Read More »
  • Local

    മദ്യപിച്ച് ഡ്രൈവ് ചെയ്താൽ വാഹനങ്ങൾ തനിയെ ഓഫാകും, കുട്ടിശാസ്ത്രജ്ഞർ അഖിലേന്ത്യാ ശാസ്ത്രമേളയിലേക്ക്

    മദ്യപിച്ച് ഡ്രൈവ് ചെയ്യാനാരംഭിച്ചാൽ വാഹനങ്ങൾ തനിയെ ഓഫാകുന്ന സംവിധാനത്തെക്കുറിച്ച്  ചിന്തിച്ചിട്ടുണ്ടോ ആരെങ്കിലും? എന്നാൽ ആ വഴിക്കുള്ള വ്യത്യസ്ത ചിന്തയുമായാണ് കണ്ണൂർ കൊളവല്ലൂർ ഹൈസ്കൂളിലെ കുട്ടി ശാസ്ത്രജ്ഞരായ പത്താം ക്ലാസ് വിദ്യാർഥികൾ എം.കെ. അഭയ് രാജ്, അദ്വൈത് എം. ശശികുമാർ എന്നിവർ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് ഒരുങ്ങുന്നത്. ആൽക്കഹോൾ ഡിറ്റക്ഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ഡിം ആൻഡ് ബ്രൈറ്റ് ലൈറ്റ്, ടില്‍ടിങ് അലർട്ട്, ഓവർ സ്പീഡ് ഡിറ്റക്ഷൻ, ആന്റി സ്ലീപ് ഡിറ്റക്ഷൻ എന്നീ സംവിധാനങ്ങളിലൂടെ വാഹന യാത്രാസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ മോഡലുകൾ ദക്ഷിണേന്ത്യയിലെ ആറു സംസ്ഥാനങ്ങൾ മാറ്റുരക്കുന്ന വേദിയിലേക്കാണ് തയ്യാറെടുക്കുന്നത്. ആൽക്കഹോൾ പിടിച്ചെടുക്കുന്ന സെൻസറാണ് ഇതിന്റെ ഹൈലൈറ്റ്. മദ്യപിച്ച് വാഹനം ഓടിക്കാൻ തുടങ്ങിയാൽ പൊലീസിന് സന്ദേശം നൽകും. വാഹനം ഓഫാകും. ഈ മാസം തൃശൂരിലാണ് ശാസ്ത്രമേ.

    Read More »
  • Food

    ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ ചില പൊടിക്കൈകൾ

    നിത്യജീവിതത്തില്‍ ഭൂരിഭാഗം ആളുകളും നേരിടുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. അനാരോഗ്യകരമായ ജീവിതരീതികളുടെ ഭാഗമായി ഇന്ന് ധാരാളം പേര്‍ ദഹനപ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഗ്യാസ്, മലബന്ധം, വയര്‍ വീര്‍ത്തുകെട്ടല്‍, നെഞ്ചെരിച്ചില്‍, ഓക്കാനം എന്നിങ്ങനെയുള്ള പ്രയാസങ്ങളാണ് ദഹനവ്യവസ്ഥയെ പ്രധാനമായും ബാധിക്കാറ്. ഇവയെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടും കിടക്കുന്നതാണ്. ഭക്ഷണത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുകയും, സമയത്തിന് ഉറക്കം ഉറപ്പാക്കുകയും, എല്ലാ ദിവസവും എന്തെങ്കിലും കായികമായ വിനോദങ്ങളോ വ്യായാമങ്ങളോ പതിവാക്കുകയും ചെയ്യുന്നതിലൂടെ ദഹനപ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. ഭക്ഷണം കഴിച്ച ശേഷം ഒരു നേന്ത്രപ്പഴം തൊലിയുരിച്ച് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ശേഷം ഒരു നുള്ള് കുരുമുളകുപൊടിയും ഉപ്പും വിതറി കഴിക്കുക. ദഹനം എളുപ്പത്തിലാക്കുകയും മലബന്ധം അകറ്റുകയും ചെയ്യും. നേന്ത്രപ്പഴത്തിലാണെങ്കില്‍ ഫൈബര്‍ നല്ലരീതിയില്‍ അടങ്ങിയിരിക്കുന്നു. ഇതിന് പുറമെ പൊട്ടാസ്യത്തിനാലും സമ്പന്നമാണ് നേന്ത്രപ്പഴം. പൊട്ടാസ്യമാകട്ടെ വയര്‍ വീര്‍ത്തുകെട്ടുന്ന പ്രശ്നം തടയാന്‍ ഒരുപാട് സഹായിക്കുന്നതാണ്. മിക്കവരിലും സോഡിയം ആണ് വയര്‍ വീര്‍ത്തുകെട്ടുന്നതിലേക്ക് നയിക്കുന്നത്. ഇതാണ് നേന്ത്രപ്പഴം കാര്യമായും തടയുന്നത്. മധുരക്കിഴങ്ങ്, കട്ടത്തൈര്, കെഫിര്‍, പച്ചക്കറികള്‍,…

    Read More »
  • Health

    പഴം മുളച്ചൊരു വാഴ, കല്ലുവഴ ഔക്ഷധങ്ങളുടെ അക്ഷയഖനി

    ഡോ. വേണു തോന്നക്കൽ    പഴം മുളച്ച ഒരു വാഴ എന്ന ടൈറ്റിൽ ക ണ്ടപ്പോൾ ഉണ്ടായ കൗതുകം സ്വാഭാവികം . വാഴച്ചോട്ടിൽ കാണ്ഡത്തിൽ മുളക്കുന്ന വാഴക്കന്ന് വളർന്നാണ് വാഴയുണ്ടാവുന്നത്. ഇവിടെ വാഴപ്പത്തിലെ വിത്ത് മുളച്ച് വാഴയുണ്ടാവുന്നു. കല്ലുവാഴ, കാട്ടുവാഴ എന്നൊക്കെ വിളിക്കും. ഇംഗ്ലീഷിൽ wild banana അഥവാ rock banana. ബാഹുജ എന്നാണ് സംസ്കൃതത്തിലെ പേര്. ശാസ്ത്രനാമം എൻസെറ്റ സൂപ്പർബം (Ensete superbum). മൂസ്സേസീ (Musaceae) യാണ് കുടുംബം. ജന്മംകൊണ്ട് ഇന്ത്യക്കാരാണ്. എങ്കിലും ലോകത്ത് മിക്കാവാറും ഭാഗങ്ങളിൽ കാണുന്നു. ഇവ വംശനാശത്തിന്റെ വക്കിലാണ്. എന്നിരുന്നാലും നമ്മുടെ സഹ്യപർവ്വ നിരകളിൽ കാണാനാവും. കേരളത്തിൽ ഇടുക്കി ജില്ലയുടെ മലയോര പ്രദേശങ്ങളിലും വയനാട്ടിലും ഇവ അത്യാവശ്യം വളരുന്നു. മഹാരാഷ്ട്രയിലെ മദേരാൻ മലനിരകളിൽ വച്ചാണ് ലേഖകൻ ആദ്യമായി ഈ ചെടി കാണുന്നത്. സാധാരണ വാഴകളിൽ നിന്നും വ്യത്യസ്തമായി 10 മുതൽ 12 വർഷങ്ങൾ വരെ ഇത് ജീവിക്കുന്നു. ഏതാണ്ട് രണ്ടാൾ പരം (12 അടി) ഉയരവും…

    Read More »
  • Health

    ഒരേ ഇരിപ്പിൽ തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നവർ സൂക്ഷിക്കുക, അരമണിക്കൂർ ഇടവിട്ട് എണീറ്റ് നടക്കണമെന്ന് ​വിദ​ഗ്ധ ഡോക്ടർമാർ

    ദീര്‍ഘനേരം ഒരേ ഇരിപ്പിൽ ഇരുന്നു ജോലി ചെയ്യേണ്ടിവരുന്നത് ഇന്നത്തെ കാലത്ത് പുതുമയല്ല. എന്നാല്‍ തുടര്‍ച്ചയായുള്ള ഇരിപ്പ് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അനവധിയാണ്. ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്ക് ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങി നടക്കണമെന്ന് ആരോ​ഗ്യരം​ഗത്തെ വിദ​ഗ്ധർ പറയുന്നു. പക്ഷേ, എത്ര നേരം ഇടവിട്ടാണ് ഇരിപ്പിടത്തിൽ നിന്നും ഇടവേളയെടുക്കേണ്ടത് എന്നും അത് എത്ര സമയം നീണ്ടുപോകണം എന്നുമൊക്കെ പലരുടെയും സംശയമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പഠനം നടത്തിയിരിക്കുകയാണ് ഒരുകൂട്ടം ​ഗവേഷകർ. ​ദീർഘനേരം ഇരിക്കുന്നവർ ഓരോ അരമണിക്കൂറിലും അഞ്ചുമിനിറ്റുവീതം ഇടവേളയെടുത്ത് നടക്കണമെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. കൊളംബിയ സര്‍വകലാശാലയിലെ​ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ദീർഘനേരം ഇരിക്കുന്നവരാണെങ്കിൽ ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും അഞ്ച് മിനിറ്റുവീതം ഇടവേളയെടുത്ത് നടക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ തടയുമെന്നാണ് ​ഗവേഷകർ പറയുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ കെയ്ത്ത് ഡയസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പ്രസ്തുത ഫലം കണ്ടെത്തിയത്. അമേരിക്കന്‍ കോളേജ് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്റെ ഓണ്‍ലൈന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുപ്പത് മിനിറ്റിനുശേഷം ഒരു മിനിറ്റ് നടത്തം,…

    Read More »
  • Kerala

    ഇടുക്കിയിൽ അഴിമതിയുടെ തേർവാഴ്ച, പഞ്ചായത് വൈസ് പ്രസിഡന്റ് മുതല്‍ ഡോക്ടര്‍ വരെ വിജിലൻസ് വലയിൽ കുടുങ്ങി

        ഇടുക്കി: കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ലയില്‍ വിജിലന്‍സിന്റെ പിടിയിലായത് നിരവധി പേര്‍. കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കെണിവച്ചു പിടിക്കുന്ന ‘ട്രാപ്’ കേസുകളില്‍ അറസ്റ്റിലായവരില്‍ തഹസില്‍ദാരും ഡോക്ടറും പഞ്ചായത് വൈസ് പ്രസിഡന്റും ഉള്‍പെടുന്നു. 2022 ല്‍ ജില്ലയില്‍ അഞ്ച് പേരെയും 2023 ല്‍ ഒരാളെയുമാണ് കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത്. പ്രതിബദ്ധതയോടെ ജനങ്ങളോടൊപ്പം നില്‍ക്കുന്നവരാണു ഭൂരിപക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെങ്കിലും കൈക്കൂലി ജീവിതശൈലിയാക്കിയ കുറച്ചു പേരും ഇക്കൂട്ടത്തിലുണ്ടെന്ന് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സ് സജീവമായി കളത്തിലിറങ്ങിയപ്പോള്‍ കൈക്കൂലി വാങ്ങുന്നവരെ പിടികൂടാന്‍ ജനവും കൂടെക്കൂടി. അതോടെ കൈക്കൂലി ട്രാപ് കേസുകള്‍ വര്‍ധിച്ചു. കൈക്കൂലി ആവശ്യപ്പെട്ടാലുടന്‍ വിജിലന്‍സിനെ സമീപിക്കാന്‍ ജനം തയാറാകുന്നത് ഇത്തരക്കാരെ പിടികൂടാന്‍ സഹായമാകുന്നതായി വിജിലന്‍സ് ഡിവൈ.എസ്.പി ഷാജു ജോസ് പറഞ്ഞു. ജനുവരി 20 കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയിലായ സംഭവമാണ് ഒടുവിലത്തേത്. വരുമാന സര്‍ടിഫികറ്റ് നല്‍കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി.…

    Read More »
  • Movie

    കമ്മാളൻ മൂശാരിമാരുടെ ഇടയിലെ ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷത്തിൻ്റെ കഥ പറഞ്ഞ ‘വെങ്കലം’ റിലീസായിട്ട് ഇന്ന് 30 വർഷം

    സിനിമ ഓർമ്മ       ഭരതൻ- ലോഹിതദാസ് ടീം അണിയിച്ചൊരുക്കിയ ‘വെങ്കല’ത്തിന് 30 വയസ്സ്. 1993 ജനുവരി 22നായിരുന്നു മുരളി, മനോജ് കെ ജയൻ, ഉർവ്വശി എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിന്റെ റിലീസ്. കമ്മാളൻ മൂശാരിമാരുടെ ഇടയിലുണ്ടായിരുന്ന ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷമായിരുന്നു ചിത്രം പറഞ്ഞത്. ജനപ്രീതി നേടിയ മികച്ച ചിത്രത്തിനും ഗാനരചനയ്ക്കും (പി ഭാസ്‌ക്കരൻ) അവാർഡുകൾ നേടി ‘വെങ്കലം’. ഭരതന്റെ കഥ. ‘തകര’ നിർമ്മിച്ച ബാബുവാണ് നിർമ്മാതാവ്. കുടുംബത്തിലെ ചേട്ടനും അനിയനും ഒരു യുവതിയെ കല്യാണം കഴിക്കുന്നതാണ് കുടുംബം അടിച്ചു പിരിയാതിരിക്കാനുള്ള വഴി എന്ന പാരമ്പര്യമാണ് സിനിമയിൽ പ്രശ്നവിഷയം. അനിയന് വേണ്ടി കണ്ടു വെച്ച പെണ്ണിനെ ചേട്ടൻ സ്വന്തമാക്കുന്നു. തുടർന്ന് അനിയനും ഭാര്യയും തമ്മിലുള്ള ഇടപഴുകുകൾ അയാളെ സംശയാലുവാക്കുന്നു. അനിയൻ കല്യാണം കഴിച്ച വിവരം അറിഞ്ഞപ്പോഴാണ് അയാളുടെ ആശങ്കകൾ അകന്നത്. ഒപ്പം അച്ഛനായതിന്റെ ഉത്തരവാദിത്തവും അയാളിലെ മനുഷ്യത്വത്തെ പുതിയ മൂശയിലാക്കുന്നുണ്ട്. (പച്ചമനുഷ്യന് പരുക്കനായേ പെരുമാറാനാവൂ…

    Read More »
  • Fiction

    ശരിയുടെ പാതയിലൂടെയുള്ള ജീവിതമാണ് യഥാർത്ഥ ജീവിതം

    വെളിച്ചം    അയാളുടെ വീട്ടിലേക്ക് ഒരു ദിവസം ഒരു സന്ന്യാസി എത്തി. ഉപചാരപൂർവ്വം സന്ന്യാസിയെ സ്വീകരിച്ചിരുത്തിയ ശേഷം അയാള്‍ എന്തോ അത്യാവശ്യകാര്യത്തിനായി പുറത്തേക്ക് പോയി. ഭക്ഷണം കഴിക്കുന്നതിനിടെ  അയാളുടെ ഭാര്യയോട് സന്ന്യാസി ചോദിച്ചു: ‘നിങ്ങള്‍ക്ക് എത്ര മക്കളുണ്ട്…?” “നാല്…” “നിങ്ങള്‍ക്ക് എത്ര ധനമുണ്ട്?’ “ഞങ്ങള്‍ കോടിപതികളാണ്…” ഗൃഹനാഥൻ തിരിച്ചെത്തിയപ്പോഴും സന്ന്യാസി ഇതേ ചോദ്യമാവര്‍ത്തിച്ചു. പക്ഷേ, ഉത്തരങ്ങള്‍ വ്യത്യസ്തമായിരുന്നു. അയാള്‍ പറഞ്ഞു: “എനിക്ക് ഒരു മകന്‍, ധനം ഇരുപത്തിയയ്യായിരം രൂപ.” അറുപത് വയസ്സ് തോന്നിക്കുന്ന അയാളോട് സന്ന്യാസി ഒരു ചോദ്യം കൂടി ചോദിച്ചു: “താങ്കള്‍ക്ക് എത്ര വയസ്സായി…? അയാള്‍ ഉടനെ പറഞ്ഞു: “ഇരുപത്…” “എന്തിനാണ് താങ്കള്‍ ഇങ്ങനെ നുണ പറയുന്നത്?” സന്ന്യാസി ചോദിച്ചു. അയാള്‍ പറഞ്ഞു: “ഞാന്‍ പറഞ്ഞത് സത്യമാണ്. എന്റെ നാലു മക്കളില്‍ ഒരാള്‍ മാത്രമാണ് സന്മാര്‍ഗ്ഗജീവിതം നയിക്കുന്നത്. ഇരുപത്തിയയ്യായിരം രൂപ മാത്രമാണ് ഞാന്‍ നല്ല പ്രവൃത്തികള്‍ക്ക് വേണ്ടി ചിലവഴിക്കുന്നത്. ഞാന്‍ ശരിയുടെ പാതയില്‍ ജീവിക്കാന്‍ ആരംഭിച്ചിട്ട് ഇരുപത് വര്‍ഷമേയായിട്ടുള്ളൂ. അതു…

    Read More »
  • Feature

    മകയിരം നക്ഷത്രത്തിൽ ജനിച്ച സ്ത്രീ-പുരുഷന്മാരുടെ പൊതു ഫലം

    മകയിരം നക്ഷത്രം ഇടവം രാശിയിൽ ഉള്ളതാണ്. മിഥുനം രാശിയിൽ അവസാനഭാഗവും ഉൾപ്പെടുന്നു. നാളികേരത്തിന്റെ കണ്ണുകൾ പോലെ മൂന്ന് നക്ഷത്രങ്ങൾ അടുത്തു നിൽക്കുന്നതായി ആകാശത്തിൽ കാണാം. ഈ നക്ഷത്രം സ്ത്രീ നക്ഷത്രമാണ്. ദേവത- ബ്രഹ്മാവ്. ദേവഗണത്തിൽപ്പെടുന്നു. ഭൂതം – ഭൂമി, മൃഗം-പാമ്പ്, പക്ഷി – പുള്ള്. ഇവരുടെ ജനനം ചൊവ്വാദശയിലാണ്. മകയിരം നാളുകാർ കാര്യനിർവഹണത്തിൽ സമൃദ്ധരാണ്. പ്രവർത്തനരംഗത്ത് ആവേശം പ്രകടിപ്പിക്കും. തൊഴിലിൽ സ്ഥിരത ഉണ്ടാവുകയില്ല. ഇവർ പൊതുവേ അധ്വാനശീലരും കുടുംബസ്നേഹികളും മാതൃഭക്തരും, ഈശ്വരവിശ്വാസികളും ആയിരിക്കും. ബാല്യകാലത്ത് വേണ്ടത്ര സുഖസൗകര്യങ്ങൾ ലഭ്യമായില്ലെങ്കിലും പിന്നീട് സമ്പന്നതയും സുഖവും കൈവരും. ഇവർ നല്ല വീടിന്റെയും വാഹനത്തിന്റെയുമൊക്കെ ഉടമകൾ ആയിത്തീരും. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് വാക്സാമത്ഥ്യം, സമ്പത്ത് സൗന്ദര്യം, അനുകരണഭ്രമം, സന്താനഭാഗ്യം എന്നിവയും ഉണ്ടായിരിക്കും. എവിടെയും മാന്യത ലഭിക്കും. പക്ഷേ മനശാന്തി കുറഞ്ഞവരായിരിക്കും. മകയിരം നക്ഷത്രക്കാർക്ക് ത്വക്ക് രോഗം,ദന്തരോഗം, ഉദരരോഗം  ആമാശയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് സാധ്യത കാണുന്നു. പുണർതം, ആയില്യം, പൂരം, മൂലം,പൂരാടം, ഉത്രാടം, തിരുവോണം എന്നീ…

    Read More »
Back to top button
error: