NEWSWorld

സൊമാലിയയിൽ ഭീകരർക്കെതിരേ തിരിച്ചടിച്ച് യു.എസ്. ​സൈന്യം, 30 ഭീകരരെ വധിച്ചു

മൊഗാദിഷു: ഏറ്റുമുട്ടൽ രൂക്ഷമായ സൊമാലിയയിൽ ഭീകരർക്കുനേരേ തിരിച്ചടിച്ച് അ‌മേരിക്കൻ സേന. 30 അൽ ഷബാഹ് ഭീകരരെയാണ് അമേരിക്കൻ സേന വധിച്ചത്. തലസ്ഥാന ന​ഗരമായ ​ഗൽകാഡിൽ നിന്നും 260 കിലോമീറ്റർ അകലെ മൊ​ഗാദിഷുവിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ പ്രദേശത്തെ സാധാരണക്കാർ സുരക്ഷിതരാണെന്ന് സൊസൊമാലിയ സൈന്യം അറിയിച്ചു. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് ആയതിന് പിന്നാലെ 2022 മുതൽ സൊമാലിയായിൽ അമേരിക്കൻ സേനയെ വിന്യസിച്ചിട്ടുണ്ട്.

അ‌തേസമയം, കഴിഞ്ഞ ദിവസം സൊമാലിയൻ സൈന്യവും അൽഖാഇദയുമായി ബന്ധമുള്ള അൽഷബാബ് തീവ്രവാദികളും തമ്മിൽ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 100ലധികം തീവ്രവാദികളും ഏഴ് സൈനികരും കൊല്ലപ്പെട്ടതായാണു സൂചന. അടുത്തിടെ തിരിച്ചുപിടിച്ച മധ്യ സോമാലിയൻ നഗരമായ ഗാൽക്കാഡിലെ സൈനിക താവളം ആക്രമിച്ചതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നും നൂറിലധികം അൽഷബാബ് തീവ്രവാദികൾ കൊല്ലപ്പെട്ടെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
സൈനിക താവളത്തിന്റെ ഡെപ്യൂട്ടി കമാൻഡർ അടക്കം ഏഴ് സൈനികർ കൊല്ലപ്പെട്ടതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. അതേസമയം, 150ലധികം പേർ കൊല്ലപ്പെട്ടതായി അൽഷബാബ് വക്താവ് ശൈഖ് അബു മുസാബ് പറഞ്ഞു.

Back to top button
error: