Month: August 2022
-
Kerala
മോഹൻലാൽ ശ്രീനിവാസന് നൽകിയ ഉമ്മ, മുഴുവൻ മലയാളികളെയും തരളിതമാക്കിയ ഒരുമ്മ
ജിതേഷ് മംഗലത്ത് ഏറെ നാളുത്തെ ഇടവേളക്ക് ശേഷമാണ് നടൻ ശ്രീനിവാസൻ ഒരു പൊതുവേദിയിൽ എത്തുന്നത്. ‘മഴവിൽ മനോരമ’യിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടന അമ്മ ഷോയിൽ അതിഥിയായി ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ശ്രീനിയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്ന് ഇതോടെ ആരാധകർക്ക് മനസ്സിലായി. താരസംഘടനയായ അമ്മയ്ക്ക് ഫണ്ട് സ്വരൂപിക്കാൻ നടത്തുന്ന പരിപാടിയുടെ പ്രൊമോയാണ് ഇപ്പോൾ പുറത്തുവന്നത്. വേദിയിലെത്തിയ തന്റെ ഉറ്റ സുഹൃത്തിനെ ചുംബിച്ചാണ് മോഹൻലാൽ അഭിവാദ്യം ചെയ്യുന്നത്. രമേഷ് പിഷാരടി, ഹണി റോസ്, അജു വർഗീസ് തുടങ്ങി എല്ലാ താരങ്ങളും ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ട്. സത്യൻ അന്തിക്കാടും മോഹൻലാലും സിദ്ദിഖും ആണ് ശ്രീനിവാസനൊപ്പം വീഡിയോയിൽ വേദിയിൽ ഉള്ളത്. മോഹൻലാൽ ശ്രീനിവാസൻ സംഗമത്തെക്കുറിച്ച് ജിതേഷ് മംഗലത്ത് എഴുതുന്നു: ആ ഒരുമ്മ തൊടുന്നത് എന്റെ ബാല്യത്തെയും,കൗമാരത്തെയും തരളമാക്കിയ ഏതൊക്കെയോ ഓർമ്മകളെയാണ്, വിണ്ടു പോയ ഭൂമികകൾ വരണ്ടതാക്കിയ എന്റെ കണ്ണീർ ഗ്രന്ഥികളെയാണ്. മോഹൻലാൽ എന്ന പേരിനൊപ്പം മറ്റേതൊരു പേരപ്പുറത്തു വരുമ്പോഴും തോന്നാത്ത എക്സ്റ്റസിയാണ് ശ്രീനിവാസനെന്ന്…
Read More » -
India
എസ്.എസ്.എല്‍.വി. ഡി-2 വുമായി തിരിച്ചുവരുമെന്ന് ഐ.എസ്.ആര്‍.ഒ.; ഡി 1 ദൗത്യത്തിന് ഉപഗ്രങ്ങള്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല
ചെന്നൈ: എസ്.എസ്.എല്‍.വി. ഡി-2 വുമായി ഉടന്‍ തിരിച്ചുവരവു നടത്തുമെന്ന് ഐ.എസ്.ആര്‍.ഒ. രണ്ട് ചെറിയ ഉപഗ്രഹങ്ങളുമായി ഇന്നു വിക്ഷേപിച്ച എസ്.എസ്.എല്‍.വി. ഡി-1 ദൗത്യം ഉദ്ദേശിച്ച വിജയത്തിലെത്തിയില്ലെന്ന് ഐ.എസ്.ആര്‍.ഒ. സ്ഥിരീകരിച്ചു. ഇന്നു രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച എസ്.എസ്.എല്‍.വി.യുടെ ആദ്യഘട്ടങ്ങള്‍ വിജയകരമായെങ്കിലും അവസാന ഘട്ടത്തില്‍ ബന്ധം നഷ്ടമാകുകയായിരുന്നു. ആദ്യം വിജയകരമെന്നു വിലയിരുത്തിയ ദൗത്യം സിഗ്നല്‍ ലഭിക്കാതായതോടെ പരാജയപ്പെട്ടതായി ആശങ്കയുയര്‍ന്നു. തുടര്‍ന്ന് സംഭവം പരിശോധിച്ച ശേഷം ദൗത്യം പൂര്‍ണമായി വിജയിച്ചില്ലെന്നും ഉപഗ്രങ്ങള്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ എത്തിക്കാനായില്ലെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. കാര്യങ്ങള്‍ കൂടുതല്‍ പഠിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ഐ.എസ്.ആര്‍.ഒ രൂപകല്പന ചെയ്തതാണ് എസ്.എസ്.എല്‍.വി(സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍). ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികള്‍ചേര്‍ന്നു നിര്‍മിച്ച ആസാദിസാറ്റിനെയും വഹിച്ചാണ് ഇന്നു രാവിലെ എസ്.എസ്.എല്‍.വി. കുതിച്ചത്. എന്നാല്‍ ഉപഗ്രങ്ങള്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ എത്തിക്കാന്‍ എസ്.എസ്.എല്‍.വിക്ക് ആയില്ല. 356…
Read More » -
Kerala
മഴ, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത: ഇടുക്കിയില്‍ വിനോദസഞ്ചാരം പൂര്‍ണമായും നിരോധിച്ചു
ഇടുക്കി: പ്രകൃതി ദുരന്ത ഭീഷണികള്‍ ശക്തമായ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ വിനോദ സഞ്ചാരം പൂര്‍ണമായും നിരോധിച്ച് കലക്ടര്‍. മഴയും മണ്ണിടിച്ചില്‍ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തിലും മൂന്നാറില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന സാഹചര്യവും പരിഗണിച്ചാണ് തീരുമാനം. നേരത്തെ അതിതീവ്രമഴയുടെ സാഹചര്യത്തില്‍ ജില്ലയില്‍ ടൂറിസ്റ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഒറ്റപ്പെട്ട രീതിയിലെങ്കിലും ആളുകള്‍ മൂന്നാറിലേക്ക് എത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇത് അപകടവ്യാപ്തി വര്‍ധിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കലക്ടറുടെ നടപടി. ഇന്നലെയും ദേവികുളം ഗ്യാപ് റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം വീണ്ടും തടസ്സപ്പെട്ടിരുന്നു. ഗ്യാപ് റോഡില്‍നിന്ന് ബൈസണ്‍വാലിയിലേക്ക് തിരിയുന്ന ഭാഗത്താണ് ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് വന്‍തോതില്‍ മണ്ണിടിഞ്ഞത്. ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങള്‍ കുഞ്ചിത്തണ്ണിവഴി തിരിച്ചുവിട്ടു. അതേസമയം, ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. ചട്ടപ്രകാരം മൂന്ന് തവണ സൈറണ്‍ മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെ ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 70 സെന്റീമീറ്റര്‍ ഉയര്‍ത്തി അന്‍പത്…
Read More » -
Kerala
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന് ശക്തികൂടി, തീവ്ര ന്യൂനമര്‍ദ്ദമായേക്കും; അറബിക്കടലില്‍ ചക്രവാതച്ചുഴി: അടുത്ത അഞ്ചുദിവസവും മഴ
തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന് ശക്തികൂടിയതായും അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. ഒപ്പം, മധ്യ-കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഓഗസ്റ്റ് ഏഴ് മുതല്‍ 11 വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒഡിഷ – വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറി.…
Read More » -
Crime
വീടിനുമുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച മകള്‍ ആശുപത്രിയില്‍; ഐസിയുവില്‍വച്ച് കൊലപ്പെടുത്താന്‍ ഒരുലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി അച്ഛന്‍
ലഖ്‌നൗ: ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മകളെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ അച്ഛന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മോദിപുരം സ്വദേശിയായ നവീന്‍ കുമാര്‍ ആണ് പിടിയിലായത്. ഇയാള്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ച യുവാവിനെയും സഹായിയായ സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുരങ്ങിനെ കണ്ട് പേടിച്ച് വീണു എന്നു പറഞ്ഞാണ് അത്യാസന്നനിലയിലുള്ള മകളെ ഇയാള്‍ വെള്ളിയാഴ്ച കന്‍ഖര്‍ഖേര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വാര്‍ഡ് ബോയിക്ക് ഒരു ലക്ഷം രൂപ കൊടുത്ത് മകളെ കൊല്ലാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് ബോയ് ആശുപത്രിയിലെ ഒരു സ്ത്രീ തൊഴിലാളിയേയും കൂടെ കൂട്ടി ഐ.സി.യുവില്‍ കയറി. തുടര്‍ന്ന് ഉയര്‍ന്നഡോസില്‍ പൊട്ടാസ്യം ക്ലോറൈഡ് പെണ്‍കുട്ടിക്ക് കുത്തിവയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി, ഇതോടെ മോദിപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിക്ക് ഉയര്‍ന്ന തോതില്‍ പൊട്ടാസ്യം ക്ലോറൈഡ് കുത്തിവച്ചതായി കണ്ടെത്തി. സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ വാര്‍ഡ് ബോയ് നരേഷ് കുമാര്‍ പെണ്‍കുട്ടിക്ക് പൊട്ടാസ്യം ക്ലോറൈഡ് കുത്തിവയ്ക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നെന്ന്…
Read More » -
India
അറബിക്കടലിലൂടെ ഡോര്‍നിയര്‍ എയര്‍ക്രാഫ്റ്റില്‍ സമുദ്ര നിരീക്ഷണ ദൗത്യം പൂര്‍ത്തിയാക്കി വനിതകള്‍ ചരിത്രം കുറിച്ചു
ഇന്ത്യന്‍ നാവികസേനയുടെ നേട്ടങ്ങളിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി പതിച്ചിരിക്കുകയാണ് അഞ്ചു വനിതകള്‍. വടക്കന്‍ അറബിക്കടലിലൂടെ ഡോര്‍നിയര്‍ 228 എയര്‍ക്രാഫ്റ്റില്‍ സമുദ്ര നിരീക്ഷണ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയാണ് വനിതകള്‍ ചരിത്രം കുറിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ സമുദ്ര നിരീക്ഷണദൗത്യം പൂര്‍ത്തിയാക്കിയ ആദ്യ വനിതാ സംഘമെന്ന നേട്ടവും ഇവര്‍ക്ക് സ്വന്തം.ഗുജറാത്തിലെ പോര്‍ബന്ദറിലെ നേവല്‍ എയര്‍ എന്‍ക്ലേവിലുളള ഇന്ത്യന്‍ നേവല്‍ എയര്‍ സ്‌ക്വാഡ്രോണ്‍ 314(I.N.A.S 314) ലെ അംഗങ്ങളാണ് ഇവര്‍ അഞ്ചുപേരും. വിമാനത്തിന്റെ ക്യാപ്റ്റന്‍ ലഫ്. കമാന്‍ഡര്‍ ആഞ്ചല്‍ ശര്‍മയായിരുന്നു. പൈലറ്റുമാരായി ലെഫ്റ്റനന്റ് ശിവാങ്കി,ലെഫ്റ്റനന്റ് അപൂര്‍വ ഗീതെ എന്നിവരും ടാക്റ്റിക്കല്‍- സെന്‍സറിങ് ഓഫീസര്‍മാരായി ലെഫ്റ്റനന്റ് പൂജ പാണ്ഡെയും സബ്.ലെഫ്റ്റനന്റ് പൂജ ശെഖാവത്തും സംഘത്തിലുണ്ടായിരുന്നു. നാവികസേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങളുളള സ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നതിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഈ അപൂര്‍വ ദൗത്യം പ്രചോദനമാകുമെന്നും’ നാവിക സേനയുടെ വക്താവ് കമാന്‍ഡര്‍ വിവേക് മെദ്വാല്‍ പറഞ്ഞു. വനിതകള്‍ മാത്രമുള്ള ഒരു സംഘം സമുദ്ര നിരീക്ഷണ വിമാനത്തില്‍ ഇത്തരമൊരു സ്വതന്ത്ര…
Read More » -
NEWS
പ്രണയബന്ധത്തെ എതിര്‍ത്ത മൂത്ത മകനെ കാമുകന്‍റെ സഹായത്തോടെ മാതാവ് കൊന്നു
ഗാസിയബാദ്: പ്രണയബന്ധത്തെ എതിര്‍ത്ത മൂത്ത മകനെ കാമുകന്‍റെയും ഇളയ മകന്‍റെയും സഹായത്തോടെ മാതാവ് കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള മോദി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ കൊലപാതകം. കൃഷ്ണദേവി, അവരുടെ ഇളയമകന്‍ അഭിഷേക് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. കൃഷ്ണദേവിയുടെ മൂത്തമകന്‍ അനൂജ് കുമാറിനെ (27) യാണ് കൊലപ്പെടുത്തിയത്. കൃഷ്ണദേവിക്ക് ദേവേന്ദ്ര എന്നയാളുമായി ബന്ധമുണ്ടായിരുന്നെന്നും ഇത് അനൂജ് എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
Read More » -
NEWS
ഒരു നാള്‍ വരും; ദാസനും വിജയനും വീണ്ടും കണ്ടുമുട്ടിയപ്പോൾ
മോഹന്‍ലാലും (Mohanlal) ശ്രീനിവാസനും (Sreenivasan) അഭിനയിച്ച സിനിമകള്‍ അക്കാലത്തേതു മാത്രമല്ല, ഇന്നത്തെ തലമുറയെയും ആകര്‍ഷിക്കുന്ന ചിത്രങ്ങളാണ്. അതാണ് അവയുടെ സവിശേഷതയും. നാടോടിക്കാറ്റ്, അക്കരെ അക്കരെ അക്കരെ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അയാള്‍ കഥയെഴുതുകയാണ്, ഉദയനാണ് താരം തുടങ്ങി എത്രയോ ചിത്രങ്ങള്‍ ഉദാഹരണം. വിജയനും ദാസനും എന്ന പേര് മാത്രം മതി മലയാള സിനിമയില്‍ ഈ ഹിറ്റ് താരങ്ങളെ രേഖപ്പെടുത്തിയ ചിത്രങ്ങളുടെ പട്ടിക ഓര്‍ത്തെടുക്കാന്‍.എന്നാൽ ഉദയനാണ് താരം എന്ന ചിത്രത്തിത്തിനു ശേഷം ഇരുവരും തമ്മിൽ ഒന്നിക്കുന്നത് ‘ഒരു നാള്‍ വരും’ എന്ന സിനിമയിലായിരുന്നു.ഇരുവരും ഒന്നിച്ച ഏറ്റവും അവസാനത്തെ മലയാള ചിത്രവും ഇതായിരുന്നു. 2010ലാണ് ഈ സിനിമ റിലീസ് ചെയ്തത്. ശേഷം ഇരുവരും തമ്മിൽ അകൽച്ചയിലാണെന്നും മറ്റും ധാരാളം വാർത്തകൾ ഉണ്ടായിരുന്നു.എന്നാൽ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ആ നായകന്മാര്‍ ഇപ്പോഴിതാ ഒന്നിച്ചൊരു വേദിയില്‍ എത്തിയിരിക്കുന്നു.ഒരു ടി.വി. ചാനല്‍ ഷോയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.കണ്ടയുടനെ ശ്രീനിവാസന്റെ കവിളില്‍ മോഹന്‍ലാല്‍ മുത്തമിടുന്ന സമയം സാക്ഷിയായി സത്യന്‍ അന്തിക്കാടുമുണ്ട്.…
Read More » -
NEWS
സർവീസ് മുടങ്ങാതിരിക്കാൻ സ്വന്തം കൈയ്യിൽ നിന്നും പണമെടുത്ത് ഡീസൽ അടിച്ച് കെഎസ്ആർടിസി ജീവനക്കാർ
മുൻകൂട്ടി ബുക്ക് ചെയ്ത 33 യാത്രക്കാരുടെ യാത്ര മുടക്കാതെ കെ എസ് ആർ ടി സി മിന്നൽ സർവീസിലെ ജീവനക്കാർ തിരുവനന്തപുരം: 06/08/2022 ശനിയാഴ്ച രാത്രി 08.00 മണിക്ക് തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി സുൽത്താൻ ബത്തേരിയിലേക്കു പുറപ്പെടുന്ന മിന്നൽ സൂപ്പർ ഡീലക്സ് (2000TVMSBY) സർവീസിൽ മുൻ കൂട്ടി ബുക്ക് ചെയ്ത 33 യാത്രക്കാരുടെ യാത്ര മുടക്കാതെ മിന്നൽ സർവീസിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ. കെ എസ് ആർ ടി സി സുൽത്താൻ ബത്തേരി യൂണിറ്റ് ഓപ്പറേറ്റ് ചെയുന്ന ഈ മിന്നൽ സർവീസ് തിരിച്ചു തിരുവനന്തപരത്തു നിന്നും സുൽത്താൻ ബത്തേരിയിലേക്കു പുറപ്പെടുന്നതിനു മുൻപായി തിരുവനന്തപുരത്തു നിന്നും ഡീസൽ നിറക്കാൻ ചെന്നപ്പോൾ ഡീസൽ ഇല്ല എന്ന് അധികൃതരുടെ മറുപടി. പിന്നീട് കൊട്ടാരക്കര ഡിപ്പോയിൽ വിളിച്ചു ചോദിച്ചപ്പോൾ അവിടെ ഡീസൽ ഉണ്ട് അവിടെ നിന്നും നിറക്കാം എന്ന് അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര എത്തിയപ്പോൾ യൂണിറ്റിൽ ഡീസൽ ഇല്ല.നിലവിൽ ഈ ബസിന്റെ അപ്പ് ട്രിപ്പിലും ഡൌൺ ട്രിപ്പിലും…
Read More » -
Local
കർഷകൻ കുളത്തിൽവീണ് മരിച്ചു, മീനുകൾക്ക് തീറ്റകൊടുക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു
സുൽത്താൻ ബത്തേരി: മത്സ്യക്കർഷകൻ കുളത്തിൽവീണ് മരിച്ചു. ചീരാൽ താഴത്തൂരിലെ തുമ്പിക്കാട് ജയപ്രകാശാണ് (55) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ വീടിനുസമീപത്തെ കുളത്തിലാണ് അപകടമുണ്ടായത്. ഭാര്യ ചന്ദ്രികയോടൊപ്പം മീനുകൾക്ക് തീറ്റകൊടുക്കാൻപോയ ജയപ്രകാശ് അബദ്ധത്തിൽ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ചന്ദ്രികയുടെ നിലവിളികേട്ട് പരിസരത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി ജയപ്രകാശിനെ മുങ്ങിയെടുത്ത്, ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: യഥു, ആതിര.
Read More »