Month: August 2022
-
Crime
സ്വര്‍ണം പൊട്ടിക്കലില്‍ പ്രധാനി അര്‍ജുന്‍ ആയങ്കി; കൊടിസുനിക്കും ഷാഫിക്കും ആകാശ് തില്ലങ്കേരിക്കും പങ്കെന്നും കസ്റ്റംസ്
കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ കടത്ത് സ്വര്‍ണം കവര്‍ന്ന ക്രിമിനല്‍ സംഘത്തിലെ പ്രധാന കണ്ണി അര്‍ജുന്‍ ആയങ്കിയാണെന്ന് കസ്റ്റംസ്. സ്വര്‍ണം പൊട്ടിക്കല്‍ എന്ന കോഡ് വാക്കില്‍ വിശേഷിപ്പിക്കുന്ന ഈ കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ ആസൂത്രമാണ് നടക്കുന്നത്. സ്വര്‍ണം കടത്താന്‍ വന്ന മറ്റൊരു സംഘം അര്‍ജുന്‍ ആയങ്കിയുടെ കാറിനെ പിന്തുടര്‍ന്നപ്പോഴാണ് രാമനാട്ടുകരയില്‍ അപകടമുണ്ടായത്. ഈ പൊട്ടിക്കല്‍ സംഘത്തിന്റെ നിര്‍ണായക കണ്ണി അര്‍ജുന്‍ ആയങ്കിയാണ്. സംഭവത്തിന് പിന്നിലെ മുഴുവന്‍ തെളിവുകളും അടങ്ങിയ ഐ ഫോണ്‍ അര്‍ജുന്‍ ആയങ്കി നശിപ്പിച്ചതായും കസ്റ്റംസ് പറയുന്നു. കേസന്വേഷിക്കുന്ന കസ്റ്റംസ് സംഘം പ്രതികള്‍ക്ക് അയച്ച കാരണം കാണിക്കല്‍ നോട്ടീസിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 75 പേജുള്ളതാണ് കാരണം കാണിക്കല്‍ നോട്ടീസ്. സ്വര്‍ണക്കടത്തില്‍ കൊടിസുനിക്കും സഹായി ഷാഫിക്കും ആകാശ് തില്ലങ്കേരിക്കും പങ്കുണ്ട്. സ്വര്‍ണം കവര്‍ന്നാല്‍ ഷാഫി നേരിട്ടുവിളിച്ച് ഉടമയെ ഭീഷണിപ്പെടുത്തും. ഷാഫിയും കൊടിസുനിയും സുരക്ഷ നോക്കുമെന്ന് കേസിലെ പ്രതിയായ ഷഫീഖ് കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. സുരക്ഷയ്ക്ക് പുറത്ത് വേറേയും ആള്‍ക്കാര്‍ ഉണ്ടാകുമെന്നും സ്വര്‍ണം…
Read More » -
India
തമിഴ്‌നാട്ടില്‍ സിനിമാ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്; 200 കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി
ചെന്നൈ: തമിഴ്‌നാട്ടില്‍ സിനിമാ പ്രവര്‍ത്തകരുടെ വീടുകളില്‍ ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ 200 കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. തമിഴ് സിനിമാ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. കണക്കില്‍പ്പെടാത്ത 26 കോടി രൂപയും മൂന്നുകോടിയുടെ സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു. നിര്‍മാതാക്കളായ അന്‍പുചെഴിയന്‍, കലൈപുലി എസ്. താണു, ടി.ജി. ത്യാഗരാജന്‍, എസ്.ആര്‍. പ്രഭു, കെ.ഇ. ജ്ഞാനവേല്‍രാജ, എസ്. ലക്ഷ്മണകുമാര്‍ എന്നിവരുടെയും ഇവരുമായി ബന്ധമുള്ള വിതരണക്കാരുടെ സ്ഥലങ്ങളിലുമാണ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയത്. ചെന്നൈ, മധുര, വെല്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. സിനിമയില്‍നിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിച്ചതിന്റെ രേഖകള്‍ പരിശോധനയില്‍ കണ്ടെത്തി. മറ്റുനിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് നല്‍കുകയും ചെയ്യുന്ന അന്‍പുചെഴിയന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ പ്രോമിസറി നോട്ടുകളും വായ്പാരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വിതരണക്കാര്‍ തിയേറ്ററുകളില്‍നിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിച്ചതിന്റെ രേഖകളും കണ്ടെടുത്തു.
Read More » -
Kerala
വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്ന് ഒരാള്‍ മരിച്ചു
കോഴിക്കോട്: വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ചേമഞ്ചേരി കണ്ണങ്കടവില്‍ വെങ്ങളം കീറങ്ങോട്ട് രമേശനാണ് മരിച്ചത്. പരിക്ക് പറ്റിയ കീഴാരി വേലായുധനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിപ്പറമ്പില്‍ മനാഫിന്റ ഉടമസ്ഥതയിലുള്ള പഴയ കോണ്‍ക്രീറ്റ് വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്നു വീണു തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി കോണ്‍ക്രീറ്റ് ബീം മാറ്റിയശേഷം തൊഴിലാളികളെ പുറത്തമെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരേതനായ പാറമ്മേല്‍ ബാപ്പൂട്ടിയുടെയും മാധവിയുടെയും മകനാണ് രമേശന്‍. ഭാര്യ: ബിന്ദു.
Read More » -
Kerala
മഴ: 4 ജില്ലകളിലെ നാളത്തെ അവധി ഇങ്ങനെ…
കോട്ടയം: സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കില്‍ സമ്പൂര്‍ണ അവധിയാണ്. ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പന്‍ചോല താലൂക്കിലെ ബൈസണ്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ദുരിതാശ്വാസക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ: കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചെന്ന് ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് മഴ ഭീഷണി വീണ്ടും സജീവമാക്കി ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം…
Read More » -
NEWS
മകളുടെ കൂട്ടുകാരിയായ 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, അറസ്റ്റിൽ
വിതുര:13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു.വിതുര മരുതാമല മക്കി ക്ഷേത്രത്തിനുസമീപം ആര്‍.എസ്.ഭവനില്‍ ഷിജു (41) ആണ് പിടിയിലായത്. ഷിജുവിന്റെ മകളും പെണ്‍കുട്ടിയും ഒരുമിച്ചാണ് പഠിക്കുന്നത്.കൂട്ടുകാരിയെ കാണാന്‍ വീട്ടില്‍ ചെന്നപ്പോഴാണ് ഷിജു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം പെണ്‍കുട്ടി സ്കൂളിലെ അദ്ധ്യാപികയോട് പറയുകയും,സ്കൂളില്‍ നിന്ന് ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു.
Read More » -
Crime
സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരേ പരാതിയുമായി ഭാര്യ
കാസര്‍കോട്: കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫിനെതിരെയാണ് കേസ്. ഭാര്യ ബിന്‍സിയുടെ പരാതിയില്‍ രാജപുരം പൊലീസാണ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.
Read More » -
Kerala
123 കോടി കൂടി തന്ന് സഹായിക്കണം, വീണ്ടും സര്‍ക്കാരിനോട് കൈനീട്ടി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഇന്ധനപ്രതിസന്ധിമൂലം ഉണ്ടായിരുന്ന വരുമാനവും നിലച്ച് ഗതികെട്ടു നില്‍ക്കുന്ന കെഎസ്ആര്‍ടിസി ശമ്പളത്തിന് പണം ആവശ്യപ്പെട്ട് വീണ്ടും സര്‍ക്കാരിനു മുന്നില്‍. ജൂലൈ മാസത്തെ ശമ്പളത്തിനും ജീവനക്കാരുടെ മുടങ്ങിയ ആനുകൂല്യങ്ങളും നല്‍കാന്‍ 123 കോടി രൂപ നല്‍കണമെന്നാണ് കോര്‍പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അതിനിടെ, ഇന്ധന പ്രതിസന്ധിയും മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഓര്‍ഡിനറി അടക്കം കെഎസ്ആര്‍ടിസിയുടെ മഹാഭൂരിപക്ഷം ദീര്‍ഘദൂര ബസ്സുകളും സര്‍വീസ് നടത്തിയില്ല. ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 20 കോടി രൂപ നല്‍കിയെങ്കിലും അത് കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടില്‍ എത്താന്‍ ചൊവ്വാഴ്ച കഴിയും. അതിനാല്‍ നിലവിലെ പ്രതിസന്ധി ബുധനാഴ്ച വരെ തുടര്‍ന്നേക്കുമെന്നാണ് സൂചന. 123 കോടി രൂപയാണ് നിലവില്‍ കെഎസ്ആര്‍ടിസി എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക് കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സുപ്രീംകോടതിയില്‍ ആവര്‍ത്തിച്ചു. കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് ഐ ഒ സിയുടെ സത്യവാങ്മൂലം. ഡീസല്‍ വാങ്ങിയ ഇനത്തില്‍…
Read More » -
India
നിസാരവായ്പ തിരിച്ചടയ്ക്കാനാകാതെ ആത്മഹത്യചെയ്തത് നിരവധി പാവങ്ങള്‍; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നല്‍കാനും കാശില്ല, എന്നാല്‍ 4 വര്‍ഷത്തിനിടെ ബാങ്കുകള്‍ കിട്ടാക്കടമായി തള്ളിയത് 10,306 കോടീശ്വരന്മാരുടെ 9,91,640 കോടി
ദില്ലി: ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാകാതെ പാവങ്ങളായ കര്‍ഷകരും സാധാരണക്കാരും ജീവന്‍വെടിയുന്നത് നിത്യസംഭവമായ രാജ്യത്ത് വന്‍ തുക കടമെടുത്ത കോടീശ്വരന്മാര്‍ക്കായി ബാങ്കുകള്‍ എഴുതിത്തള്ളിയത് പത്തുകോടിയോളം രൂപ. ധനമന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ കണക്കുകളിലൂടെയാണ് ഞെട്ടിക്കുന്ന ഈ വസ്തുത പുറത്തുവന്നിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം മാത്രം 1,57,096 കോടി കിട്ടാക്കടമായി ബാങ്കുകള്‍ എഴുതിത്തള്ളിയതായി ധനമന്ത്രാലയം അറിയിച്ചു. കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനമായി കോടികള്‍ നല്‍കാതെ ഇരിക്കുമ്പോളാണ് നടപടിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. മധ്യവര്‍ഗത്തിന് വന്‍ തുക നികുതി ചുമത്തി കഷ്ടപ്പെടുത്തുമ്പോള്‍ മോദി സര്‍ക്കാര്‍ സുഹൃത്തുകള്‍ക്ക് കോടികള്‍ സമ്മാനമായി നല്‍കുകയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും വിമര്‍ശിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 10,306 പേരാണ് വന്‍ തുക കടമെടുത്ത് തിരിച്ചടയ്ക്കാതിരിക്കുന്നതൊണ് സര്‍ക്കാര്‍ കണക്ക്. കിട്ടാക്കടമായി എഴുതിത്തള്ളിയ കണക്കും ഇതിലേറെ ഞെട്ടിക്കുന്നതാണ്. 2017 -18 ല്‍ 1,61,328 കോടി, 2018,19,20 വര്‍ഷങ്ങളില്‍…
Read More » -
Kerala
ജലം നിറഞ്ഞ് ജീവനെടുക്കാന്‍ പാകത്തില്‍ ജല്‍ ജീവന്‍ മിഷന്റെ കുഴി; അകപ്പെട്ട സ്‌കൂട്ടര്‍ രണ്ടായി, യാത്രക്കാരന്‍ രക്ഷപ്പെട്ടു
പന്തീരാങ്കാവ്: ദേശീയ കുഴികളും സംസ്ഥാന കുഴികളും തദ്ദേശകുഴികളും മാത്രമല്ല, ജല്‍ജീവന്‍ മിഷന്റെ കുഴികളും യാത്രക്കാരുടെ ജീവനെടുക്കാന്‍ പാകത്തില്‍ സജ്ജം. റോഡിലെ കുഴികളില്‍ വീണ് ഇരുചക്ര വാഹന യാത്രക്കാര്‍ മരിക്കുന്നത് നിത്യ സംഭവമാകുന്ന കേരളത്തില്‍ ഇന്നലെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയത് തലനാരിഴയ്ക്ക്. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയില്‍ വീണ യാത്രികന്‍ ഇന്നലെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബൈപ്പാസില്‍ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയറോഡില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി എടുത്ത കുഴിയില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്. അപകടത്തില്‍ പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം അന്‍സാറിന്റെ ജീവന്‍ രക്ഷപ്പെട്ടെങ്കിലും വാഹനം രണ്ടായി പിളര്‍ന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കുഴിയില്‍ വീണ് വാഹനത്തിന്റെ ഫോര്‍ക്ക് തകര്‍ന്ന് മുന്‍ചക്രം വേറിട്ടനിലയിലാണ്. അപകടത്തില്‍ മറ്റൊരു ബൈക്കിനും കേടുപാട് പറ്റിയിട്ടുണ്ട്. അസിം അന്‍സാര്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. റോഡിനുകുറുകെയുള്ള ഈ കിടങ്ങില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു. സമീപകാലത്ത് പുതുക്കിപ്പണിത റോഡിലാണ്…
Read More » -
LIFE
ഇത് പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രി, സ്വന്തമായി സിനിമ വിജയിപ്പിക്കുന്ന ലെവലില്‍ എത്തിയിട്ട് നടിമാര്‍ തുല്യവേതനം ആവശ്യപ്പെടട്ടെ: ധ്യാന്‍ ശ്രീനിവാസന്‍
കൊച്ചി: സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കുന്ന ലെവലില്‍ എത്തിയിട്ട് നടിമാര്‍ തുല്യവേതനം ആവശ്യപ്പെടട്ടെയെന്നും അതില്‍ തെറ്റില്ലെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ‘സായാഹ്നവാര്‍ത്തകള്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേ, കഴിഞ്ഞ ഏതാനും നാളുകളായി മലയാള സിനിമയില്‍ ഉയരുന്ന തുല്യവേതന ആവശ്യത്തില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു ധ്യാന്‍ ഇത്തരമൊരഭിപ്രായം പ്രകടിപ്പിച്ചത്. ‘ഇത് പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രിയാണ്. ഇവിടെ ബിസിനസ് നടക്കുന്നത് പുരുഷന്മാരുടെ പേരിലാണ്. എന്നാല്‍ മഞ്ജു ചേച്ചിയുടെ പേരില്‍ ഇവിടെ ബിസിനസ് നടക്കുന്നുണ്ട്. അങ്ങനെ ഒരു ലെവലിലേക്ക് വളരുന്ന ഘട്ടം വരുമ്പോള്‍ അവര്‍ക്ക് തുല്യ വേതനം ആവശ്യപ്പെടാം. അതില്‍ തെറ്റില്ല, എന്നാല്‍ അതിന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കണം. മലയാളത്തില്‍ അത്തരം നടിമാര്‍ വിരലില്‍ എണ്ണാവുന്നത്ര മാത്രമേയുള്ളു. മഞ്ജു ചേച്ചിക്ക് ഒറ്റയ്ക്ക് ഒരു സിനിമ പുള്‍ ഓഫ് ചെയ്യാന്‍ കഴിയും. അത്തരം നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം’, എന്നായിരുന്നു ധ്യാന്റെ വാക്കുകള്‍. സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് സ്ത്രീ- പുരുഷ ഭേദമില്ലാതെ തുല്യ…
Read More »