NEWS

ഒരു നാള്‍ വരും; ദാസനും വിജയനും വീണ്ടും കണ്ടുമുട്ടിയപ്പോൾ

മോഹന്‍ലാലും (Mohanlal) ശ്രീനിവാസനും (Sreenivasan) അഭിനയിച്ച സിനിമകള്‍ അക്കാലത്തേതു മാത്രമല്ല, ഇന്നത്തെ തലമുറയെയും ആകര്‍ഷിക്കുന്ന ചിത്രങ്ങളാണ്. അതാണ് അവയുടെ സവിശേഷതയും. നാടോടിക്കാറ്റ്, അക്കരെ അക്കരെ അക്കരെ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അയാള്‍ കഥയെഴുതുകയാണ്, ഉദയനാണ് താരം തുടങ്ങി എത്രയോ ചിത്രങ്ങള്‍ ഉദാഹരണം.
 
വിജയനും ദാസനും എന്ന പേര് മാത്രം മതി മലയാള സിനിമയില്‍ ഈ ഹിറ്റ് താരങ്ങളെ രേഖപ്പെടുത്തിയ ചിത്രങ്ങളുടെ പട്ടിക ഓര്‍ത്തെടുക്കാന്‍.എന്നാൽ ഉദയനാണ് താരം എന്ന ചിത്രത്തിത്തിനു ശേഷം ഇരുവരും തമ്മിൽ ഒന്നിക്കുന്നത് ‘ഒരു നാള്‍ വരും’ എന്ന സിനിമയിലായിരുന്നു.ഇരുവരും ഒന്നിച്ച ഏറ്റവും അവസാനത്തെ മലയാള ചിത്രവും ഇതായിരുന്നു. 2010ലാണ് ഈ സിനിമ റിലീസ് ചെയ്തത്.
 
ശേഷം ഇരുവരും തമ്മിൽ അകൽച്ചയിലാണെന്നും മറ്റും ധാരാളം വാർത്തകൾ ഉണ്ടായിരുന്നു.എന്നാൽ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ആ നായകന്മാര്‍ ഇപ്പോഴിതാ ഒന്നിച്ചൊരു വേദിയില്‍ എത്തിയിരിക്കുന്നു.ഒരു ടി.വി. ചാനല്‍ ഷോയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.കണ്ടയുടനെ
ശ്രീനിവാസന്റെ കവിളില്‍ മോഹന്‍ലാല്‍ മുത്തമിടുന്ന സമയം സാക്ഷിയായി സത്യന്‍ അന്തിക്കാടുമുണ്ട്.
 
 
പൂച്ചക്കൊരു മൂക്കുത്തി, അരം + അരം കിന്നരം സിനിമകളില്‍ തുടങ്ങി 1987ല്‍ പുറത്തിറങ്ങിയ ‘നാടോടിക്കാറ്റ്’ ആണ് ഇവരുടെ ‘സൂപ്പര്‍ ജോഡി’യുടെ പ്രതീകമായ ആദ്യ ചിത്രം.ഇവിടെ നിന്നുമാണ് ഇന്നും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായ വിജയന്റെയും ദാസന്റെയും ജൈത്രയാത്ര ആരംഭിക്കുന്നത്.
 
 
പിന്നീട് ‘പട്ടണപ്രവേശനവും’ ‘അക്കരെ അക്കരെ അക്കരെ’യുമൊക്കെ വന്നു.അമേരിക്കയില്‍ പോയി കേസന്വേഷണം നടത്തുന്ന കുറ്റാന്വേഷണ വിദഗ്ധരായാണ് ഇരുവരും സിനിമയിൽ.ഒരു കേസ് അന്വേഷണവുമായി പോയ ഇരുവരുടെയും നര്‍മ്മം നിറഞ്ഞ പ്രകടനം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.
 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: